കേരളത്തിന്റെ കുടിയേറ്റ മേഖലകളിൽ കർഷകൻ നേരിടുന്ന വലിയ പ്രശ്നമാണ് വന്യമൃഗശല്യം. ഇതിനൊരു പരിഹാരമില്ലേ? പരിഹാരമുണ്ട്. ഇല്ലാത്തത് മനസ്സും മന:സാക്ഷിയുമാണ്. വന്യമൃഗങ്ങൾ ലോകത്തിൽ എല്ലാ രാജ്യങ്ങളിലുമുണ്ട്. അവ നല്ല നിലയിൽ സംരക്ഷിയ്ക്കപ്പെടുന്നു മുണ്ട്. അവ മനുഷ്യ ജീവിതത്തിന് ശല്യമാകുന്നുമില്ല. കാരണം മൃഗങ്ങൾ ആയിരിക്കേണ്ട സ്ഥലത്ത് മാത്രമാണ് അവ ആയിരിക്കുന്നത് എന്ന് അവിടങ്ങളിലെ സർക്കാരുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പുവരുത്തുന്നു. അക്കാര്യത്തിൽ ഒരു വീഴ്ചയും അവർ വരുത്തകയില്ല.
പ്രശ്നങ്ങളെ അവർ രാഷ്ട്രീയവൽക്കരിക്കാതെ എത്രയും പെട്ടെന്ന് ഭരിയ്ക്കുന്നവരും അല്ലാത്തവരും ആയ പാർട്ടിക്കാരും
ഉദ്യോഗസ്ഥരും പൊതുജന പ്രതിനിധികളും എല്ലാം കൂട്ടായി ചിന്തിച്ച് പരിഹാരം കാണുന്നു. അവർ പരസ്പരം പഴിചാരുന്നില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നില്ല. മൃഗ ശല്യത്തിന് ഇരയാകുന്ന വരുടെ ജാതിയും മതവും ഭാഷയും പാർട്ടിയും ഒന്നും അന്വേഷിയ്ക്കുന്നില്ല. അനുവദിയ്ക്കപ്പെടുന്ന പണം അനുവദിയ്ക്കപ്പെടുന്ന കാര്യത്തിനായി മാത്രം ചെലവാക്കുന്നു. ഇടനിലക്കാർ കൊണ്ടു പോകൂന്നില്ല. ചുവപ്പ് നാടയില്ല. എല്ലാം മിന്നൽവേഗത്തിൽ നടപ്പാക്കുന്നു. അവരതിൽ അഭിമാനം കൊള്ളുന്നു. തങ്ങളുടെ കർത്തവ്യം ശരിയായി നിർവ്വഹിച്ചതിൽ സന്തോഷം കണ്ടെത്തന്നു. നമ്മളോ? അവിടെയെത്താൻ ഇനിയും ദൂരമേറെ സഞ്ചരിക്കണം. അതല്ലേ യഥാർത്ഥ പ്രശ്നം?