അമ്മ ….
അതി ധന്യയെന്ന് കാലം പറഞ്ഞത്
കണ്ണുനീര് കാനാവിരുന്നുകളെ
തൃപ്തിയുടെ പുതുവീഞ്ഞ് സാധ്യതകളെ കൊണ്ട്
കൈ പിടിച്ചുയര്‍ത്തിയ വാത്സല്യം കൊണ്ടാണ് ……
അപ്പമില്ലായ്മയുടെ നെടുവീര്‍പ്പുകള്‍ ….
ആഴക്കടലിന്റെ ആര്‍ത്തനാദങ്ങളില്‍ മുങ്ങിപ്പോകുന്നവന്റെ
ആക്രന്ദനങ്ങള്‍……
ശാന്തമാകാനും തൃപ്തമാകാനും പറഞ്ഞ്….
വാക്കിന്റെ അധിനാഥനെ
പെറ്റു പോറ്റിയതു കൊണ്ടുമാണ് ….
അമ്മേ……
കാലത്തിന്റെ കറുപ്പ് ഞങ്ങളെ മുക്കുന്നുണ്ട്
അനീതിയുടെ കയ്പ് ഞങ്ങളെ വല്ലാതെ ഗ്രസിക്കുന്നുണ്ട്
അശാന്തിയുടെ വൈറസ് കൊന്നു തീര്‍ക്കുന്നുണ്ട്….
സ്വര്ഗാരോപിതേ…
പറയണം
പുത്രനോട്….
ഞങ്ങളുടെ
നിധികുംഭങ്ങള്‍ കാലിയാകുന്നു….
കല്ഭരണികള് വറ്റുന്നു..
ഞങ്ങള്‍ ….
കരയുന്നുണ്ടെന്ന്
Prev Post
Next Post
- Facebook Comments
- Disqus Comments