വചനത്തിന്‍റെ സാക്ഷ്യജീവിതം

സി. നിതിന തോമസ് എഫ് സി സി

സഹനവും ത്യാഗവുമാകുന്ന കല്ലുകള്‍കൊണ്ട് സ്വര്‍ഗ്ഗത്തില്‍ മണിമാളികകള്‍ പണിത ഒരു കൊച്ചുവിശുദ്ധ, ഭാരതത്തിന്‍റെ പ്രഥമവിശുദ്ധയെന്ന് നാം അഭിമാനത്തോടെ വിളിക്കുന്ന സ്വര്‍ഗത്തിന്‍റെ വാടാമലര്‍, വി.അല്‍ഫോന്‍സ. ഈ വി.സൂനത്തിന്‍റെ തിരുന്നാളിനായി നാം അടുത്ത് ഒരുങ്ങുകയാണല്ലോ.എല്ലാവര്‍ക്കും ആ പുണ്യദിനത്തിന്‍റെ മംഗളങ്ങള്‍ സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ നേരുന്നു.
അല്‍ഫോന്‍സായുടെ ജീവിതവിശുദ്ധിയുടെ ഒന്നാമത്തെ പാഠപുസ്തകം വി.ഗ്രന്ഥമായിരുന്നു. സുവിശേഷത്തിലെ ഈശോ കാണിച്ചുതന്നതും പറഞ്ഞുതന്നതുമായ സഹനപാഠങ്ങള്‍ അവള്‍ തന്‍റെ ജീവിതപാഠങ്ങളാക്കി. വി.അല്‍ഫോന്‍സാമ്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിവരുന്ന ഒരു വചനഭാഗം ഉണ്ട്. ڇ ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് വളരെയേറെ ഫലം പുറപ്പെടുവിക്കും. ഗോതമ്പുമണി പൊടിയുവാന്‍ അനുവദിക്കണം. അപ്പോള്‍ അത് ഈശോയുടെ ശരീരമാകാനുള്ള വെണ്‍മയുള്ള അപ്പമാകും.അതിനെ അഴിയുവാന്‍ അനുവദിക്കണം.അപ്പോള്‍ ഫലദായകമായ ജീവന്‍റെ നാമ്പുകള്‍ അതില്‍ നിന്നും പുറത്തുവരും. ഇങ്ങനെ ജീവിതത്തെ പൊടിയപ്പെടാനും പിഴിയപ്പെടാനും ഈശോയുടെ കയ്യില്‍ വിട്ടുകൊടുത്തപ്പോള്‍ അവള്‍- അല്‍ഫോന്‍സ പതിനായിരങ്ങള്‍ക്ക് ജീവനും സൗഖ്യവും ആശ്വാസവുമായി.ദൈവത്തിനും സഹജീവികള്‍ക്കുമായി എരിഞ്ഞു തീര്‍ന്ന ഒരു കൊച്ചു മെഴുകുതിരിയാണവള്‍. ലോകമാകുന്ന മണലാരണ്യത്തിലൂടെ ജീവിതക്ലേശമാകുന്ന ഭാരവും വഹിച്ച് കഷ്ടപ്പെട്ട് നീങ്ങുന്ന പഥിതര്‍ക്ക് താങ്ങും തണലും ആശ്വാസവും നല്‍കുന്ന ഒരു മരുപച്ചയാണവള്‍.പ്രശസ്തനായ ഒലിവര്‍ ഗോള്‍ഡ് സ്മിത്ത് പറഞ്ഞതുപോലെ നാക്കുകൊണ്ടെന്നതിനേക്കാള്‍ സ്വന്തം ജീവിതം കൊണ്ട് ദൈവവചനം പ്രഘോഷിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് വി.അല്‍ഫോന്‍സാമ്മയ്ക്ക് നിലത്തുവീണ് അഴിഞ്ഞ ഗോതമ്പുമണിയാകാന്‍ കഴിഞ്ഞത്.
തിരുമൊഴികള്‍ക്ക് കാതോര്‍ത്ത് ഇടുങ്ങിയ വഴിയില്‍കൂടി ചരിക്കുന്നവര്‍ക്കാണ് രക്ഷപ്രാപിക്കാനാവുക. ദൈവദാനമായ രക്ഷയുടെ താക്കോല്‍ സൂക്ഷിപ്പുകാരാണ് നാം. മണവാളനോടൊപ്പം അനുദിനകുരിശുകള്‍ സ്നേഹസമര്‍പ്പണമാക്കി നിത്യജീവന്‍ സ്വന്തമാക്കിയ വി.അല്‍ഫോന്‍സാമ്മയുടെ തീവ്രമായ ആഗ്രഹം വെളിച്ചമുള്ളിടത്തോളം നടക്കുകയെന്നല്ല, നടക്കുന്നിടത്തൊക്കെ വെളിച്ചം വിതറുക എന്നതായിരുന്നു. സഹനത്തിന്‍റെ തീച്ചൂളയില്‍ സഹനം തന്നവന്‍റെ നിഴല്‍ കാണാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് കഴിഞ്ഞു.അത് അവള്‍ നെഞ്ചോട് ചേര്‍ത്തുവച്ച വചനപ്രഭയില്‍ നിന്ന് കിട്ടിയ ശക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു.


വിശാലമായ മുറ്റത്ത് പച്ചക്കുടപോലെ വിരിഞ്ഞുനില്‍ക്കുന്ന മരത്തിന്‍റെ പച്ചിലക്കൂട്ടങ്ങളില്‍ നിന്ന് ഒരു ഇല അടര്‍ന്നുവീണു. കൂട്ടായി നിന്നവളുടെ പതനം കണ്ട് വിഷാദത്തോടെ നെടുവീര്‍പ്പെട്ട ഇലച്ചാര്‍ത്തുകളിലൊന്നിന്‍റെ പരിഭവം. ڇ ആയുസ്സ് മുഴുവന്‍ വെയിലേറ്റ് തളരാനാണോ വിധി ? എന്തിനിങ്ങനെ സ്വയം എരിഞ്ഞടങ്ങുന്നു? ഇത്തിരി തണല്‍ അത് എനിക്കും മോഹമില്ലേ? ഉണങ്ങിക്കരിഞ്ഞ് വിസ്മൃതിയിലേക്ക് കൊഴിഞ്ഞുവീഴുന്ന പാഴ്ജډം.ڈ
കൂട്ടത്തിലെ നിറം മങ്ങിത്തുടങ്ങിയ വയസ്സന്‍ ഇല തിരുത്തി. മക്കളേ നമ്മുടേത് പാഴ്ജډമല്ല, അനിവാര്യ സാന്നിദ്ധ്യമാണ്.നിരന്തരം വിഷം വമിച്ച് അത്യാസന്ന നിലയിലേക്ക് നീങ്ങുന്ന ഈ അന്തരീക്ഷത്തിന് നാമാണ് ഓക്സിജന്‍ സിലിണ്ടേഴ്സ്. വിശന്നുപൊരിയുന്ന അനേകരുടെ അന്നമാകാനുള്ള ഭാഗ്യം സിദ്ധിച്ചവരും നാം തന്നെ.പൊരിവെയിലേറ്റ് തളര്‍ന്നവരുടെ അത്താണിയാണ് നമ്മുടെ മടിത്തട്ട്. ഇതൊക്കെ നിസ്സാരകാര്യമാണോ? എത്ര ജډങ്ങള്‍ തലമുറകള്‍ നമ്മില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു.മുതിര്‍ന്ന ഇലയുടെ ജ്ഞാനോപദേശം കേട്ട പച്ചില കാറ്റില്‍ ആഹ്ലാദ നൃത്തമാടി.ഉള്ളം ശാന്തമായി.ഒരു വലിയ നിയോഗത്തിന്‍റെ നിമിത്തമാണ് താനെന്ന തിരിച്ചറിവില്‍ അഭിമാനപുളകിതയായി. അതേ പ്രിയപ്പെട്ടവരെ അപരന് ആഹാരമാകാന്‍ സ്വയം ഇല്ലാതാകുന്നതിലാണ് ജډസാഫല്യം.ഒന്നഴുകിയാലേ മറ്റൊന്നിന് വലമാകൂ.
നേട്ടങ്ങള്‍ കൊയ്യാനുള്ള നെട്ടോട്ടത്തില്‍ അപരനെ കണ്ടില്ലെന്ന് നടിക്കുന്ന ഈ ആധുനികയുഗത്തില്‍ വി. അല്‍ഫോന്‍സാമ്മ നമുക്കൊരു മാതൃകയും വെല്ലുവിളിയുമാണ്. വി.ഗ്രന്ഥം നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന അല്‍ഫോന്‍സാമ്മയുടെ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും വചനത്തിന്‍റെ സാക്ഷികളായ് നാം മാറണമെന്നുതന്നെയാണ്. ഗോതമ്പുമണി നിലത്ത് വീണ് വളരെ ഫലം പുറപ്പെടുവിക്കുന്നതുപോലെ മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കാന്‍ വേണ്ടി സ്വയം അഴിഞ്ഞ് ഇല്ലാതായി തീര്‍ന്ന ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാക്കിക്കൊണ്ട് അപരന്‍റെ നډയ്ക്കുവേണ്ടി നിലകൊള്ളുവാന്‍ മറ്റുള്ളവരുടെ കുറവുകള്‍ക്കും ബലഹീനതകള്‍ക്കും മുമ്പില്‍ ക്ഷമയുടെ സുവിശേഷം പകരുവാന്‍ അപരന്‍റെ നേട്ടങ്ങളില്‍ അവന്‍റെ വിഷയങ്ങളില്‍ പ്രോത്സാഹനത്തിന്‍റെ കരമേകാന്‍ , ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആത്മാവിന്‍റെയും വിശപ്പ് അനുഭവിക്കുന്ന സഹജീവികള്‍ക്ക് മുമ്പില്‍ അപ്പമായി തീരുവാന്‍ എനിക്കും കഴിയുമ്പോള്‍ ഞാനും ഈ വചനത്തിന്‍റെ നേര്‍ സാക്ഷിയായി തീരുകയാണ്.
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍
എന്ന കുമാരനാശാന്‍റെ വരികള്‍ക്ക് ജീവന്‍ നല്‍കാന്‍ നമുക്കും കഴിയട്ടെ.അങ്ങനെ ഹൃദ്യമായ പുഞ്ചിരി തിരിവെട്ടമാക്കി മൂല്യബോധം പകര്‍ന്ന് പ്രാര്‍ത്ഥനയുടെ അപ്പസ്തോലയായി ആത്മീയതയിലേക്കും വിശ്വാസത്തിലേക്കും സഹനത്തിലൂടെ സംജാതമാകുന്ന ജ്ഞാനത്തിലേക്കും ഉള്‍കാഴ്ചയിലേക്കും വചനത്തിലൂടെ വെളിപ്പെട്ടുകിട്ടുന്ന സ്നേഹത്തിലേക്കും പുതുജീവനിലേക്കും നേര്‍കാഴ്ചകള്‍ നല്‍കി നമുക്ക് മുന്നേറാം.നമ്മുടെ ജീവിതം മൂല്യച്യുതിയില്‍ നിന്ന് സംശുദ്ധതയിലേക്ക് വിരല്‍ ചൂണ്ടുന്നതാകാന്‍ വി.അല്‍ഫോന്‍സ നമുക്ക് തിരിവെട്ടമാകട്ടെ……

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy