മുൻ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ദീനാനുകമ്പയും നയതന്ത്ര വൈദഗ്ദ്ധവ്യവും ഉള്ള നേതാവായിരുന്നു സുഷമാ സ്വരാജ്. വിവിധ വിഷയങ്ങളിൽ അവർ നടത്തിയിട്ടുള്ള ഇടപെടലുകൾ ബാവാ അനുസ്മരിച്ചു.
നമ്മുടെ രാജ്യത്തെ കത്തോലിക്ക സഭയെ അടുത്ത് അറിയുകയും വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കരുതലോടെ ഇടപെടുകയും ചെയ്ത മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌വിടവാങ്ങുമ്പോൾ അപ്രത്യക്ഷമാകുന്നത് സഭയുടെ നല്ല ഒരു സുഹൃത്തിനെയാണ് വാഷിംഗ്ടൺ പോസ്റ്റ് ഒരിക്കൽ ഇന്ത്യയുടെ സൂപ്പർ മാം എന്നാണ് അവരെ വിശേഷിപ്പിച്ചത്.
ഇറാക്കിൽ മലയാളി നഴ്സുമാരെയും യെമനിൽ ബന്ദിയാക്കപ്പെട്ട ഫാ.ടോം ഉഴുന്നാലിനെയും മോചിപ്പിക്കുവാനും,അവർ നടത്തിയ നയതന്ത്ര ഇടപെടൽ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല .വിദേശത്തെ പ്രവാസികളുടെ നിരവധി പ്രശ്നങ്ങളിൽ ശക്തമായ പരിഹാരം കണ്ടെത്തിയതിലൂടെ സുഷമജിയെ ഡിജിറ്റൽ ഡിപ്ലോമസി എന്നു പോലും വിദേശ രാജ്യങ്ങൾ വിശേഷിപ്പിച്ചിരുന്നു. വിദേശകാര്യ മന്ത്രി എന്ന നിലയിൽ സുഷമജിയുടെ സംഭാവനകൾ രാജ്യത്തിന് എന്നും അഭിമാനിക്കാവുന്നതാണ്, പാർട്ടി ഏതേയാലും ജനനന്മയ്ക്കു വേണ്ടി രാജ്യത്തെ ജനങ്ങളുടെ കൂടെ അവരുടെ ക്ഷേമത്തിനു വേണ്ടി നിലകൊള്ളുന്നവരെ ജന സമൂഹം ഇരു കരങ്ങളും നീട്ടി സ്വീകരിക്കും, എന്നത് നമ്മുടെ ജനപ്രതി നിധികൾക്ക് നൽകുന്ന സന്ദേശമാണ് .സുഷമ സ്വരാജിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
- Facebook Comments
- Disqus Comments