മാനന്തവാടി : സാമൂഹിക പ്രവർത്തകനും ഈശോ സഭ അംഗവുമായ ഫാ സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയിൽ ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത പ്രതിഷേധിച്ചു. അഞ്ചു പതിറ്റാണ്ടുകളായി ജാർഖണ്ഠിലെ ആദിവാസി വിഭാഗങ്ങൾക്കും ദളിതർക്കും വേണ്ടി ജീവിതം സമർപ്പിച്ചു പ്രേഷിത പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഫാ. സ്റ്റാൻ സ്വാമിയെ കള്ളകേസ് ചുമത്തി മാവോയിസ്റ്റായി ചിത്രീകരിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്നു രൂപത പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അഭിപ്രായപെട്ടു. രൂപത ഡയറക്ടർ ഫാ ഷിജു ഐക്കരകാനയിൽ, സെക്രട്ടറി ടോം ജോസ് പൂവകുന്നേൽ, രൂപത ഓർഗനൈസ്സർ തങ്കച്ചൻ മാപ്പിളകുന്നേൽ, ജോ. ഡയറക്ടർ സി. ക്രിസ്റ്റീന FCC എന്നിവർ യോഗത്തിൽ സംസാരിച്ചു.