വിശുദ്ധ അൽഫോൻസായുടെ വിശ്വാസ തീർത്ഥാടന ജീവിതം

സി. ആതിര ഡൊമിനിക് എഫ് സി സി

യഥാർത്ഥത്തിൽ ദൈവം ഉണ്ടോ? ദൈവമാണ് ഈ പ്രപഞ്ചത്തെയും നമ്മെയും സൃഷ്ടിച്ചതെങ്കിൽ ദൈവം എവിടെയാണ്? ദൈവം സ്വർഗത്തിൽ ആണെങ്കിൽ നമ്മുടെ പ്രാർത്ഥനകൾ എങ്ങനെ കേൾക്കും? അതല്ല ദൈവം ഭൂമിയിൽ തന്നെയാണോ? നമ്മുടെ പ്രാർത്ഥന കേൾക്കാൻ ദൈവത്തിന് കാതുകൾ ഉണ്ടോ? അപ്പോൾ ദൈവത്തിന്റെ രൂപം എങ്ങനെയാണ്?
ദൈവത്തെയും ദൈവ  വിശ്വാസത്തെയും ബുദ്ധികൊണ്ട് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഈ ആധുനിക കാലഘട്ടത്തിലെ മൗഢ്യ ത്തെ അപലപിച്ചുകൊണ്ട് ഞാൻ ആരംഭിക്കട്ടെ.. ദൈവാസ്ഥിത്വത്തെ സംശയദൃഷ്ടിയോടെ വീക്ഷിച്ചു കൊണ്ടുള്ള നിരവധി ചോദ്യങ്ങൾ അനുദിനം കേൾക്കുകയും വിശകലനം ചെയ്യുകയും പലപ്പോഴും സ്വയം ചോദിക്കുകയും ചെയ്യുന്നവരാണ് നാം. പക്ഷേ ഇവക്ക് കൃത്യമായ ഒരു ഉത്തരം കണ്ടെത്താൻ നമുക്ക് കഴിയാറില്ല. ഈ വിഷയത്തിലെ ഒരു പ്രധാന വിസ്മയം എത്രത്തോളം ഭൗതികമായി തിരയുന്നുവോ അത്രത്തോളം നാം സംശയരഹിതമായി തീരു ന്നു എന്നതാണ്. കാരണം വിശ്വാസം ദൈവത്തിന്റെ ഒരു വലിയ ദാനം ആണ്. വിശ്വാസത്തിൽ വളരണമെങ്കിൽ ദൈവകൃപ കൂടിയേതീരൂ. ദൈവം തിരുമനസായെ  ങ്കിൽ മാത്രമേ അവിടുത്തെ അറിയാനും വിശ്വസിക്കാനും നമുക്ക് സാധിക്കൂ. അല്ലാത്തപക്ഷം സൃഷ്ടാവിനെ അറിയാൻ സൃഷ്ടി നടത്തുന്ന വിഫല ശ്രമങ്ങൾ ആയി നമ്മുടെ ദൈവ അന്വേഷണങ്ങൾ മാറും.
അബ്രാഹത്തിന്റെ  മാതൃക അനുസരിച്ച് വിശ്വാസ ജീവിതം കരു പിടിപ്പിക്കണം. ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാക്കാതെ ദൈവം പറഞ്ഞ സ്ഥലത്തേക്ക് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. യേശു ശിമയോനെ പത്രോസ് എന്ന പേര് മാറ്റി വിളിച്ചു.  ജീവിതസാഹചര്യങ്ങൾ നിയന്ത്രിച്ച് വിശ്വാസത്തിൽ വളർത്തി വള്ളത്തിൽ കൂടി  നടന്നു പഠിച്ച പത്രോസിനെ വള്ളം കൂടാതെ വെള്ളത്തിൽ കൂടി നടക്കാമെന്ന് നാഥൻ പഠിപ്പിച്ചു. ഇത്തരത്തിൽ വിശ്വാസജീവിതത്തിൽ സാഹസികതയുടെ ചുവടുവെപ്പുകൾ ആരംഭിക്കണം.
ജന്മ ദേശത്തെ ഉപേക്ഷിച്ച്പോയ  അബ്രഹത്തെ  പോലെ ഉറപ്പില്ലാത്ത വെള്ളത്തിൽ കരളുറപ്പോടെ ഇറങ്ങിയ പത്രോസിനെ പോലെ തന്നെ മുഴുവൻ ദൈവകരങ്ങളിൽ സമർപ്പിച്ച് സാഹസികമായി ചുവടുവെപ്പുകൾ നടത്തിയ ഒരു വിശുദ്ധ നമുക്കുണ്ട് നമ്മുടെ അൽഫോൻസാമ്മ.

ഭൗതികമായ വീക്ഷിക്കുമ്പോൾ അവളു ടെ സാഹചര്യങ്ങൾ സൗഭാഗ്യദായക മായിരുന്നു. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചെങ്കിലും അമ്മയെ പോലെ സ്നേഹിച്ച പരിലാളിച്ച് വളർത്തിയ പേരമ്മയുടെ സംരക്ഷണ അവൾക്ക് ആനന്ദകരം ആയിരുന്നു. വളർത്തുമകൾ ആയിട്ടല്ല സ്വന്തം മകളായിട്ടാണ്  അവളെ സ്വീകരിച്ചത്. നാട്ടിലെ പ്രൗഢിയുള്ള കുടുംബത്തിലെ സന്താനം എന്ന നിലയിലും സൽഗുണ സമ്പന്നൻ എന്ന നിലയിലും മറ്റുള്ളവരുടെ മുൻപിൽ അവൾക്ക് കീർത്തി ഉണ്ടായിരുന്നു. മാത്രവുമല്ല ആകർഷകമായ സൗന്ദര്യവും അവൾ ക്കുണ്ടായിരുന്നു. സർവാഭരണ വിഭൂഷിതയായി ഏറ്റവും വിലപിടിപ്പുള്ള വസ്ത്രങ്ങൾ ധരിച്ചു മാത്രമേ അവൾ നടന്നിട്ടുള്ളൂ. സ്വന്തം ഇച്ചാ ച്ഛനും വല്യമ്മച്ചിയും എല്ലാം അവളിൽ സ്നേഹം വാരിക്കോരി ചൊരി യുകയായിരുന്നു. ഇത്രയും സൗഭാഗ്യ കരമായ ഒരു കുടുംബാന്തരീക്ഷം ആയിരുന്നു അൽഫോൻസാമ്മയുടെത്.  ഇതിനെല്ലാം പുറമേ അവളെ വിവാഹം ചെയ്യാൻ വിദ്യാഭ്യാസവും കുടുംബ പാരമ്പര്യവും ഉള്ള സൽസ്വഭാവികളായ ധാരാളം യുവാക്കൾ മുന്നോട്ടുവന്നു. ഒരു സ്ത്രീയുടെ ജീവിതം ധന്യമാക്കാൻ ഇതിൽ കൂടുതൽ എന്തു വേണം.
എന്നാൽ ഹൃദയ കവാടത്തിൽ മുട്ടിയ ദൈവത്തിന്റെ സ്വരം കേട്ട് അവനിൽ വിശ്വസിച്ചു  വിളിക്ക് പ്രത്യുത്തരം നൽകി. അപ്പോൾ വിശ്വാസം എന്ന പുണ്യം ദൈവം കൃപ ആയി അവളിലേക്ക് ഒഴുകി. അങ്ങനെ തന്നെ വിളിച്ച ദൈവത്തിന്റെ കരങ്ങളിലേക്ക് സാഹസികതയോടെ അവൾ എടുത്തു ചാടി. മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് വ്യക്തമായ പദ്ധതികൾ തയ്യാറാക്കി നൽകി ആയിരുന്നില്ല അൽഫോൻസാമ്മയെ ഈശോ വിളിച്ചത്. സാമ്പത്തിക ഭദ്രതയും ശോഭനമായ ഭാവി വാഗ്ദാനങ്ങളും  സുരക്ഷിതത്വവും ഒക്കെ ഉണ്ടായിരുന്ന കുടുംബപശ്ചാത്തലത്തിൽ നിന്ന് വിളിച്ചതിന് പിന്നാലെ അന്ധമായി ഇറങ്ങി തിരിക്കാൻ അവളെ ശക്ത ആക്കിയത് അവളിൽ അടിയുറച്ച വിശ്വാസമാണ്. ലോകം തരുന്ന ആശ്വാസങ്ങളേക്കാൾ ദൈവീക സാന്നിധ്യവും സംരക്ഷണ യും അവൾ വിലയേറിയതായി ഗണിച്ചു. വിശ്വാസത്തിലേക്കും സ്വയർപ്പണ ത്തിലേക്കും തന്നെ വിളിച്ച ദൈവവുമായി സർവാത്മനാ സഹകരിച്  ചെറുപ്പകാലത്ത് ലഭിച്ച വിശ്വാസത്തെ അൽഫോൻസാമ്മ വളർത്തിയെടുത്തു.
ദൈവവിളിക്ക്  പ്രത്യുths നൽകിയതിനാൽ അൽഫോൻസാമ്മയുടെ ജീവിതം അസാധാരണ രീതിയിലുള്ള ആയിരുന്നുവെന്ന് നാം തെറ്റിദ്ധരിക്കരുത്. നമ്മെപ്പോലെ തന്നെ ജീവിതത്തിൽ നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ അഭിമുഖീകരിച്ച അവളാണ് നമ്മുടെ അൽഫോൻസാമ്മ. തുടരെത്തുടരെയുള്ള രോഗങ്ങളും അതിന്റെ തായ വേദനകളും മറ്റുള്ളവരിൽ നിന്നുള്ള സഹനങ്ങളും ആത്മീയ വരൾച്ചയും എല്ലാം അവളുടെ ജീവിതത്തിലും നിറഞ്ഞുനിന്നിരുന്നു. പക്ഷേ അവയൊന്നും അൽഫോൻസാമ്മയെ പിടിചുളച്ചില്ല.  കാരണം ഒരു ശിശുവിനെപ്പോലെ പിതാവായ ദൈവത്തിൽ അവൾ വിശ്വാസമർപ്പിച്ചു. ഒരു കൊടുങ്കാറ്റും തന്റെ ജീവിത നൗകയേ തകർക്കില്ലെന്ന്  അവൾക്ക് ഉറപ്പായിരുന്നു. അൽഫോൻസാമ്മ പറയുന്നു “എന്റെ കർത്താവിന്റെ കാര്യങ്ങളിലൂടെ എന്ത് ലഭിച്ചാലും അതെല്ലാം എന്നെ സന്തോഷിപ്പിക്കുകയാണ്. എന്റെ കർത്താവറിയാതെ എനിക്കൊന്നും സംഭവിക്കുകയില്ല” എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
ഇതാണ് അൽഫോൻസാമ്മയുടെ വിശ്വാസ തീവ്രത. അത് പാറമേൽ അടിസ്ഥാനം ഇട്ടതായിരുന്നു.
തന്റെ സ്വന്തം ഭവനത്തിൽ അവൾ സുഖ സുഷുപ്തിയിൽ  മാത്രം അനുഭവിച്ചവൾ  ആയിരുന്നു. എന്നാൽ മഠത്തിലെ ജീവിതം രോഗങ്ങളും സഹനങ്ങളും നിറഞ്ഞതും. ഇവ രണ്ടും രാവും പകലും പോലെ വ്യത്യസ്തങ്ങളായിരുന്നു. എന്നാൽ അൽഫോൻസാമ്മയ്ക്ക് മഠത്തിലെ ജീവിതം ആനന്ദവും സൗഭാഗ്യം നിറഞ്ഞതുമായാണ്  അനുഭവപ്പെട്ടത്. അനുദിന ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും ദൈവത്തിന്റെ വിളിയോട് വിശ്വസ്തതയോടെ പ്രതികരിച്ചു എന്നതാണ് അൽഫോൻസാമ്മയുടെ വിജയം.എല്ലാറ്റിനെയും അവൾ വിശ്വാസത്തിന്റെ അകക്കണ്ണ് കൊണ്ട് ദർശിച്ചു. പ്രിയമുള്ളവരെ വിശ്വാസത്തോടെ ദൈവത്തിന്റെ വിളിയോട് പ്രത്യുത്തരിക്കാൻ  അവിടുന്ന്  നാമോരോരുത്തരും ആവശ്യപ്പെടുന്നുണ്ട്. ദൈവത്തിന്റെ വിളിയോട് പ്രത്യുത്തരിക്കുക എന്നാൽ നമുക്ക് അനുവദിച്ചു തരുന്ന ജീവിത അനുഭവങ്ങൾ,  സാഹചര്യങ്ങൾ,  വ്യക്തികൾ എന്നിവ സംതൃപ്തിയോടെ നന്ദിയോടെ സന്തോഷത്തോടുകൂടി സ്വീകരിക്കുക എന്നതാണ് അങ്ങനെ നമ്മുടെ ദൈവവിശ്വാസം നവീകരിക്കുകയും വളർച്ച പ്രാപിക്കുകയും ചെയ്യും.
വിശ്വാസത്തിന്റെ തീവ്രതയിൽ ജീവിതത്തെ നോക്കി കാണുമ്പോൾ എല്ലാം മനോഹരമാണ്. ഒന്നും നഷ്ടമല്ല ഒന്നും ദൗർഭാഗ്യം അല്ല. ഒന്നും വേദനയല്ല ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലതും നന്മക്കായി പരിണമിക്കുന്നു എന്ന ഉറച്ച ബോധ്യം അൽഫോൻസാമ്മയെ വിശുദ്ധയാക്കി . നമുക്കും വിശുദ്ധിയിലേക്ക് വളരാൻ വിശ്വാസ ഈ ബോധ്യം കാരണമാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഞാൻ നിർത്തുന്നു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy