സിസ്റ്റര്‍ ലൂസി FCC മാധ്യമങ്ങളെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കുന്നു

Editor

വര്‍ഷങ്ങളോളം നീണ്ട അച്ചടക്കലംഘനത്തിന് നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനിയാണ് സി. ലൂസിയെന്നും എന്നാല്‍ തന്റെ പബ്ലിസിറ്റിക്കും വിശ്വാസികളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതിനും സമീപകാലത്ത് അനുവാദമില്ലാതെ പങ്കെടുത്ത SOS സമരമാണ് തനിക്കെതിരെയുള്ള നടപടികള്‍ക്ക് കാരണമെന്ന് അവര്‍ വരുത്തിത്തീര്‍ക്കുകയാണെന്നും എഫ്.സി.സി. സുപ്പീരിയര്‍ ജനറലിന്റെ കത്തിലൂടെ വ്യക്തമാണ്. വ്യക്തിപരമായി സി. ലൂസിക്ക് നല്കിയ കത്ത് അവര്‍ പുറത്ത് വിട്ടതും അനുസരണാലംഘനങ്ങളുടെ തുടര്‍ച്ചയായിട്ടാണ്.

സുപ്പീരിയര്‍ ജനറല്‍ അവര്‍ക്ക് നല്കിയിരിക്കുന്ന കത്തില്‍ പല കാര്യങ്ങള്‍ ഇപ്പോഴെടുത്തിരിക്കുന്ന നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

1. 2015 മെയ് 10-ന് നല്കിയ സ്ഥലംമാറ്റം അനുസരിച്ച് പുതിയ സ്ഥലത്തേക്ക് പോകാതെ അധികാരികളെ ധിക്കരിച്ചതാണ് ആദ്യത്തെ കാരണമായി സൂചിപ്പിക്കുന്നത്.
2. പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രൊവിന്‍ഷ്യല്‍ അനുവാദം നല്കാതിരുന്നെങ്കിലും അത് പ്രസിദ്ധീകരിച്ചതും സഭയിലെ സുപ്പീരിയര്‍ സ്ഥാനത്തുള്ളവര്‍ പോലും അനുവാദത്തോടെ നടത്തേണ്ടത്ര വലിയ സാന്പത്തികഇടപാടുകള്‍ അനുവാദമില്ലാതെ നടത്തിയതും അനുവാദമില്ലാതെ കാറുവാങ്ങിയതും മറ്റു കാരണങ്ങള്‍
3. അനുവാദമില്ലാതെ കൊച്ചിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിനു പുറമേ ഫെയസ്ബുക്കില്‍ ലേഖനങ്ങളെഴുതിയതും ചാനലുകള്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവക്ക് വസ്തുതാവിരുദ്ധമായ രീതിയിലും അനുവാദമില്ലാതെയും അഭിമുഖങ്ങള്‍ നല്കിയതും കാരണങ്ങളാണ്.

ഇക്കാരണങ്ങളെല്ലാം പ്രസ്താവിക്കുന്പോഴും കൊച്ചിയിലെ സമരത്തില്‍ പങ്കെടുത്തത് സഭാനിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് സി. ലൂസി ചെയ്ത കാര്യങ്ങളുടെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളു. തനിക്ക് തന്‍റെ തന്നെ ആദര്‍ശങ്ങള്‍ക്കൊത്ത് ജീവിക്കണമെന്ന ലൂസിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സമൂഹത്തില്‍ നില്‍ക്കുന്പോള്‍ അതിന്‍റെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്നും സൂപ്പീരിയര്‍ ജനറല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആയതിനാല്‍ നടപടിക്രമങ്ങളോട് സഹകരിച്ചില്ലെങ്കില്‍ പുറത്താക്കലടക്കമുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നാണ് സുപ്പീരിയര്‍ ജനറല്‍ പ്രസ്തുത കത്തില്‍ പറഞ്ഞിരിക്കുന്നത്.

സഭയുടെ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് തനിക്ക് ലഭിച്ച കത്ത് പുറത്താക്കുകയും അതിനോടുള്ള എതിര്‍പ്പ് മാധ്യമങ്ങളില്‍ അവതരിപ്പിക്കുകയും മറുപടി താന്‍ ഈ-മെയില്‍ ചെയ്തിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്ന ഈ കന്യാസ്ത്രീ എത്ര പിടിവാശിക്കാരിയും ചപലബുദ്ധിയുമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

ഫുട്ബോള്‍ ടീമില്‍ കളിക്കാന്‍ ചേര്‍ന്നിട്ട് തനിക്ക് ക്രിക്കറ്റ് കളിയാണിഷ്ടമെന്നും ക്രിക്കറ്റ് കളിക്കുന്നവര്‍ കോലുകൊണ്ട് പന്ത് അടിക്കാറുണ്ട് അതിനാല്‍ തനിക്കും ഫുട്ബോള്‍ കൊണ്ട് ക്രിക്കറ്റ് കളിക്കണമെന്നും പറയുന്ന ചിത്താന്തക്കാരി കുട്ടിയുടെ മുഖമാണ് സി. ലൂസിക്ക്… കാര്യമറിയാതെ തുള്ളുന്ന മാധ്യമങ്ങള്‍ക്ക് സെന്‍സേഷന്‍ മതിയല്ലോ… സി. ലൂസി പുറത്തുവിട്ട കത്തില്‍ അവര്‍ക്കെതിരെയുള്ള നടപടിയുടെ കാരണങ്ങള്‍ വിശദമായി പറഞ്ഞിരിക്കുന്നത് വായിച്ച് മനസ്സിലാക്കാനുള്ള അക്ഷരാഭ്യാസം മാധ്യമപ്രവര്‍ത്തകര്‍ക്കില്ലാതെ വരുമോ???

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy