ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ, പതിനേഴാം തീയതി ശനിയാഴ്ച പരസ്യമായ കറുത്ത കുർബാന അർപ്പണം നടക്കും. കാനഡയിലെ സാത്താനിക് ടെമ്പിളാണ് കറുത്ത കുർബാന അർപ്പണത്തിൻറെ മുഖ്യ സംഘാടകർ. ഇതിനായി നിശ്ചയിച്ചിരിക്കുന്ന വേദി നോട്ടർഡാം ബസിലിക്കയുടെ സമീപമാണ്. ശക്തമായ എതിർപ്പുകളാണ് കത്തോലിക്കാ വിശുദ്ധ കുർബാനയെ വികലമാക്കി ചിത്രീകരിക്കുന്ന രീതിയിലുള്ള ചിഹ്നങ്ങളും, ആരാധനാരീതികളും ഇടകലർത്തിയ കറുത്ത കുർബാനക്കെതിരെ കാനഡയിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നും ഉയരുന്നത്. പൊതുവേദിയിൽ പൈശാചികത ആഘോഷിക്കുന്നതിനെതിരെ വിശ്വാസികൾ ശക്തമായ പ്രാർത്ഥനയിലാണ്.
കഴിഞ്ഞദിവസം ഒട്ടാവ ആർച്ച് ബിഷപ്പ് ടെറൻസ് പ്രെൻറ്റർഗാസ്റ്റും ബ്ലാക്ക് മാസ് സംഘടിപ്പിക്കുന്നതിനെതിരെ ശബ്ദമുയർത്തിയിരുന്നു. സാത്താനിക ആരാധനാ രീതികൾ ഉപയോഗിക്കുന്നത് പൈശാചിക ശക്തിക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനായി വാതിൽ തുറന്നു കൊടുക്കുന്നത് പോലെയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ഇതിനിടയിൽ ഒട്ടാവ അതിരൂപതയിലെ തന്നെ നാലോളം വൈദികർ ബ്ലാക്ക് മാസ് നടക്കുന്ന വേദിക്കു മുന്നിൽ പ്രാർത്ഥനാ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആർച്ചുബിഷപ്പ് ടെറൻസ് പ്രെൻറ്റർഗാസ്റ്റ് ബ്ലാക്ക് മാസ് നെതിരെ ശക്തമായി പ്രതിഷേധിക്കാൻ മറ്റു വൈദികരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Post
- Facebook Comments
- Disqus Comments