റോഹിങ്ക്യകള്‍ക്ക് കത്തോലിക്കാസഭയുടെ സാമിപ്യം

കത്തോലിക്കാസഭയുടെ പ്രമുഖസ്ഥാനത്തുള്ള രണ്ട് കര്‍ദ്ദിനാള്‍മാര്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ പഠിക്കുകയുണ്ടായി. കാരിത്താസ് ഇന്‍റര്‍നാഷണലിന്‍റെ ചുമതലയുള്ള ഫിലിപ്പൈന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയോ ടാഗിള്‍, ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ പ്രസിഡന്‍റും മ്യാന്‍മര്‍ കര്‍ദ്ദിനാളുമായ ചാള്‍സ് ബോ എന്നിവരാണ് രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയത്. 

ബംഗ്ലാദേശിലെ കോക്സ് ബാസാറില്‍ 30 ക്യാംപുകളിലായി അധിവസിക്കുന്ന ഒരു മില്യണ്‍ വരുന്ന അഭയാര്‍ത്ഥികളെയാണ് കര്‍ദ്ദിനാള്‍മാര്‍ സന്ദര്‍ശിച്ചത്. അവരുടെ കാര്യങ്ങള്‍ നോക്കുന്ന അധികാരികളുമായും കര്‍ദ്ദിനാള്‍മാര്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമ മ്യാന്‍മറിലെ ബുദ്ധമതകേന്ദ്രമായ റാക്കെയ്ന്‍ സംസ്ഥാനത്ത് നിന്ന് ബംഗ്ലാദേശില്‍ നിന്നുള്ള അധിനിവേശക്കാരെന്ന പേരില്‍ കുടിയൊഴിക്കപ്പെട്ട മുസ്ലിം സമുദായമാണ് റോഹിങ്ക്യകള്‍. 

റോഹിങ്ക്യകളെ സന്ദര്‍ശിക്കാനും അവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമുള്ള കത്തോലിക്കാസഭയുടെ ഉദ്യമങ്ങളെ ബംഗ്ലാദേശ് ഭരണകൂടം അനുമോദിച്ചു. നിരവധി റോഹിങ്ക്യന്‍ കുടുംബങ്ങളുമായി നേരിട്ട് സംവദിച്ചുകൊണ്ടാണ് കത്തോലിക്കാസഭയുടെ പ്രതിനിധികള്‍ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചത്. സമാധാനപൂര്‍ണമായ മടക്കത്തിനുള്ള സാദ്ധ്യതകളും സംഘം ആരാഞ്ഞിരുന്നു. 

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy