എഎംടിയും അതിൻറെ പിണിയാളുകളും വിചാരിച്ചിരിക്കുന്നത് ആളുകൾ മുഴുവൻ പൊട്ടന്മാർ ആണ് എന്നാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫാ. ജോയിസ് കൈതക്കോട്ടിൽ സത്യദീപത്തിൽ എഴുതിയ ‘പ്രവാചകൻ എങ്ങനെ പുരോഹിതനായി’ എന്ന ലേഖനം. സാധാരണക്കാരൻ വായിക്കുന്ന ഒരു പ്രസിദ്ധീകരണത്തിൽ വലിയ പാണ്ഡിത്യം ഒക്കെ കലർത്തി ഒരു ലേഖനമെഴുതിയിട്ട് ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ടാവുകയും പലരും വിമർശിക്കുകയും ചെയ്തിട്ടും ഈ നാഴിക വരെ അതിൽ ഒരു വ്യക്തത വരുത്തുവാൻ അദ്ദേഹം തയ്യാറായിട്ടില്ല. ആ ലേഖനം വായിക്കുന്നവർക്ക് പ്രവാചകനായ ഈശോയെ ഹെബ്രായ ലേഖകൻ നിർബന്ധിച്ച് ബലംപ്രയോഗിച്ച് പുരോഹിതൻ ആക്കി എന്നാണ് മനസ്സിലാവുക. എന്നാൽ ഇതേക്കുറിച്ചുള്ള കത്തോലിക്കാ നിലപാട് ആ ലേഖനത്തിൽ ഒട്ടു വിവരിക്കുന്നുമില്ല. ഈ പൊട്ടൻമാരോട് എന്തു വിശദീകരിക്കാൻ എന്ന ചിന്ത
ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാകുന്ന സാഹചര്യത്തിൽ സഭയുടെ നിലപാട് വിശദീകരിക്കാൻ സഭയുടെ ഔദ്യോഗിക പ്രബോധകനായ മെത്രാൻ എന്നനിലയിൽ മാർ തോമസ് തറയിൽ പിതാവിന് പരിശ്രമിക്കേണ്ടതായി വന്നു. അദ്ദേഹത്തിൻറെ പ്രസംഗത്തിലെ ആശയങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ അവയെ ഖണ്ഡിക്കുന്നതിന് പകരം അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രീ റിജു ശ്രമിക്കുന്നത്.കൊമ്പത്തിരിക്കുന്ന ഞങ്ങളുടെ ദൈവശാസ്ത്രജ്ഞനെ വിമർശിക്കാൻ നിങ്ങൾ ആരാണ് എന്ന ഭാവം. എന്നാൽ ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്നു പറയാൻ അത്രവലിയ പാണ്ഡിത്യം വേണോ.
ഏതൊരു വ്യക്തിയും വൈദികനാകുന്നത് ദൈവശാസ്ത്രത്തിൽ ആധികാരിക ബിരുദ്ധമായ BTh കഴിഞ്ഞതിനുശേഷമാണ്. അഭി. തറയിൽ പിതാവ് അത് വളരെ ഉയർന്ന മാർക്കോടെ പാസായ വ്യക്തിയാണ്. സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി എന്ന് കരുതി ഒരാൾ ദൈവശാസ്ത്രജ്ഞൻ അല്ലാതാകുന്നില്ലല്ലോ. ഏതെങ്കിലും യൂണിവേഴ്സിറ്റികളിലെ ഡിഗ്രിയല്ല ഒരുവനെ ദൈവശാസ്ത്രജ്ഞൻ ആക്കുന്നത് അത് ആ മേഖലയിലുള്ള പരന്ന വായനയും ആഴമേറിയ മനനവും (Retlection) ആണ്. സഭയിലെ ദൈവശാസ്ത്രജ്ഞരാരും ഡിഗ്രി ക്ലാസ്സുകളിൽ തിന്നത് ഛർദ്ദിച്ച് വയ്ക്കുന്നവരല്ല. പകരം ആശയങ്ങൾ വികസിപ്പിച്ച് ദൈവശാസ്ത്രത്തിന് സംഭാവനകൾ നൽകിയ original thinkers ആണ്. അഭിവന്ദ്യ തറയിൽ പിതാവും ഇതുപോലെ ആശയമൗലികത അവകാശപ്പെടാനാവുന്ന ഒരു ചിന്തകനും പ്രാസംഗികനും ആണ്. ദൈവശാസ്ത്രജ്ഞൻ ആരെന്ന് സഭാ പിതാവായ വിശുദ്ധ ഇവഗരീസ് വ്യക്തമായി നിർവചിക്കുന്നുണ്ട്. “പ്രാർത്ഥിക്കുന്നവൻ ആരോ അവനാണ് യഥാർത്ഥ ദൈവശാസ്ത്രജ്ഞൻ” അല്ലാതെ വിശ്വാസികൾക്ക് ആശയക്കുഴപ്പമുണ്ടാക്കാൻ വികട ലേഖനങ്ങൾ പടച്ചുവിടുന്നവരല്ല. പ്രാർത്ഥനയുടെ അഭാവം തന്നെയാണ് ഇത്തരം കുതന്ത്രങ്ങൾ മനസ്സിലുദിക്കുന്നതിന് യഥാർത്ഥ കാരണം.
‘മെത്രാൻ തൊപ്പിയിലൂടെ ദൈവശാസ്ത്രം ഇറങ്ങി വരും എന്ന് വിചാരിക്കരുത്’ എന്ന ക്ലാസിക്കൽ ഉപദേശം ആ പോസ്റ്റിൽ കണ്ടു. അത് വിശ്വാസമില്ലാതെ പോകുന്നതുകൊണ്ട് സംഭവിക്കുന്ന അബദ്ധമാണ്. കൈവയ്പ്പ് ശുശ്രൂഷ വഴി പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നീ മൂന്ന് മെശയാനിക ദൗത്യങ്ങളിൽ പിതാവ് പങ്കാളിയായിട്ടുണ്ടെങ്കിൽ അതിനുള്ള കൃപാവരവും ദൈവം അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. മെത്രാൻ തൊപ്പിയിൽ ദൈവശാസ്ത്രം ഇറങ്ങിവരുമെന്ന് തന്നെയാണ് സുഹൃത്തേ ദൈവശാസ്ത്രം പഠിപ്പിക്കുന്നത്.
അഭി.തറയിൽ പിതാവ് ഇവിടെ ഒരു തിയോളജിക്കൽ ജിംനാസ്റ്റിക്സിനല്ല മുതിരുന്നത്. അദ്ദേഹം ആടുകളെ അറിയുന്ന ഇടയനായതു കൊണ്ട് അവരെ നേർവഴിക്ക് നയിക്കാൻ വേണ്ട കാര്യങ്ങൾ ആവശ്യാനുസരണം നൽകുക മാത്രമാണ് ചെയ്യുന്നത്. തെറ്റായ പ്രബോധനങ്ങളെ ചെറുക്കേണ്ടത് അദ്ദേഹത്തിന്റെ കടമായാണ്.
പ്രസ്തുത ലേഖനം ഉണ്ടാക്കിയ ആശയകുഴപ്പം ആദ്യഘട്ടത്തിൽതന്നെ പരിഹരിക്കേണ്ടിയിരുന്നു അതിന് മുതിരാതെ അതിൽ വ്യക്തത വരുത്തുന്നവരെ അധിക്ഷേപിക്കുവാൻ കുറെ സൈബർ ഗുണ്ടകളെ രംഗത്തിറക്കുന്നത് ആശാസ്യമായ കാര്യമാണോ. അവരാണെങ്കിൽ കോമൺ സിമ്പിൾ പീപ്പിൾ എന്ന് പറഞ്ഞാൽ (ആരോപണം മാത്രം) പൊട്ടന്മാർ എന്ന് അർത്ഥം കണ്ടുപിടിക്കത്തക്കവിധം അപകർഷതാബോധം ഉള്ളവരും.
(റിജു കാഞ്ഞൂക്കാരൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിനെതിരെ എഴുതിയ പോസ്റ്റാണ് ഈ കുറിപ്പിന് ആധാരം)