പൗരോഹിത്യബ്രഹ്മചര്യത്തില്‍ പുനര്‍വിചാരങ്ങള്‍ അനിവാര്യം – കര്‍ദ്ദിനാള്‍ മാര്‍ക്സ്

മ്യൂണിച്ചിലെ കര്‍ദ്ദിനാള്‍ റെയ്നാള്‍ഡ് മാര്‍ക്സ് ആണ് കത്തീഡ്രല്‍ ഓഫ് ഔവര്‍ ലേഡിയിലെ പുതുവത്സര കുര്‍ബാനക്കിടയില്‍ ഈ പരാമര്‍ശം നടത്തിയത്. ജര്‍മ്മന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് വൈദികബ്രഹ്മചര്യത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളെക്കുറിച്ച് നടത്തുന്ന സംവാദപഠനത്തെക്കുറിച്ചുള്ള ചിന്തകളുടെ പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ തന്‍റെ അഭിപ്രായം പറഞ്ഞത്. കാലത്തിന്‍റെ അടയാളങ്ങളോട് പ്രതികരിച്ചുകൊണ്ട് വൈദികബ്രഹ്മചര്യജീവിതത്തില്‍ വരുന്ന പരാജയങ്ങള്‍ കണക്കിലെടുക്കുന്പോള്‍ ഇപ്പോഴുള്ള പാരന്പര്യത്തെക്കുറിച്ച് ചില വീണ്ടുവിചാരങ്ങള്‍ ആവശ്യമായി വരുമെന്ന് അദ്ദേഹം കരുതുന്നു.

“I believe the hour has come to deeply commit ourselves to open the way of the church to renewal and reform,” എന്നതായിരുന്നു കര്‍ദ്ദിനാളിന്റെ വാക്കുകള്‍. അദ്ദേഹം തുടര്‍ന്നു, “Evolution in society and historical demands have made tasks and urgent need for renewal clear to see.” പ്രതിസന്ധിയെ അതിജീവിക്കാനുള്ള കാര്യങ്ങളെല്ലാം സഭാനിയമപ്രകാരം ചെയ്യുന്നുണ്ട് എങ്കിലും ഇനിയും കൂടുതല്‍ വേണ്ടിയിരിക്കുന്നു എന്നാണ് German bishops’ conference-ന്റെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം പറഞ്ഞത്.

പലവിധ കാരണങ്ങളാല്‍ പൗരോഹിത്യബ്രഹ്മചര്യം ജര്‍മ്മനിയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ തുറന്ന ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും ജര്‍മ്മന്‍ സഭ നടത്തുന്നത്. ആധുനികജര്‍മ്മന്‍ സംസ്കാരത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്ന് ലൈംഗികസ്വാതന്ത്ര്യമായതിനാലും ഈ വിഷയം പ്രാധാന്യമര്‍ഹിക്കുന്നുണ്ടത്രേ. മാധ്യമങ്ങള്‍ പൗരോഹിത്യബ്രഹ്മചര്യത്തെ അമിതമായി വിമര്‍ശനവിഷയമാക്കുന്നതും പഴക്കം ചെന്ന അനാചാരമായി വിലയിരുത്തുന്നതും വര്‍ദ്ധിച്ചുവരുന്നു. മാത്രവുമല്ല കഴിഞ്ഞ നവംബറില്‍ നടന്ന lay Central Committee-യില്‍ ഭൂരിപക്ഷവും നിര്‍ബന്ധപൂര്‍വ്വമായ പൗരോഹിത്യബ്രഹ്മചര്യത്തിനെതിരെയാണ് വോട്ടു ചെയ്തത്.

2019 എതിര്‍പ്പുകളുടെയും അസമാധാനത്തിന്‍റെയും വര്‍ഷമായിരിക്കുമെന്നും പക്ഷേ സഭാപാരന്പര്യത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഇത്തരം മാറ്റങ്ങള്‍ എന്തൊക്കെയായാലും അനിവാര്യമാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുതുവത്സരദിനസന്ദേശം സമാപിപ്പിച്ചത്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy