എന്തുവന്നാലും എനിക്ക് ആസ്വദിക്കണം എന്ന ചിന്തയോടെ അതിരുകളും വിലക്കുകളും മറന്ന് ഈ ലോകത്തിന്റെ നൈമിഷിക സുഖങ്ങൾക്ക് പിന്നാലെ നെട്ടോട്ടമോടുന്ന, എത്ര പേരുടെ ജീവിതത്തെ നിത്യ ദുഃഖത്തിലാഴ്ത്തി ആയാലും വേണ്ടില്ല എനിക്ക് സുഖിക്കണം, തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റണം എന്ന് ആഗ്രഹിച്ചു പലപ്പോഴും അതിനായി കുൽസിത വഴികൾ പോലും സ്വീകരിക്കുന്ന, സഹനങ്ങൾ ക്ക് മുൻപിൽ വിറച്ച് വിറങ്ങലിച്ചു നിൽക്കുന്ന പോസ്റ്റ് മോഡേൺ മനുഷ്യനു മുൻപിൽ ഈ കാലഘട്ടത്തിലെ വെല്ലുവിളിയാണ് വിശുദ്ധ അൽഫോൻസാ. ആനന്ദിച്ച് ആഹ്ലാദിക്കുവിൻ എന്ന അപ്പസ്തോലിക ഉൽപാദനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിക്കുന്നു “നമ്മൾ വിശുദ്ധരാകണം എന്നതാണ് അവിടത്തെ ആവശ്യം അല്ലാതെ മൃദുവായതും ഇടത്തര വുമായ ഒരു അസ്തിത്വത്തിൽ തൃപ്തിപ്പെടുക അല്ല വേണ്ടത്”
പ്രാർത്ഥിച്ചു വിശുദ്ധരായവർ ഉണ്ട്. ജീവകാരുണ്യ പ്രവർത്തികൾ കൊണ്ട് വിശുദ്ധി നേടിയവർ ഉണ്ട്. വിശുദ്ധ അൽഫോൻസ ആകട്ടെ ചൊല്ലിയ പ്രാർത്ഥന ജീവിച്ച് വിശുദ്ധി കൈവരിച്ചു. അസാധാരണത്വത്തിന്റെ വർണ്ണക്കാഴ്ചകൾ ഒന്നുമില്ലാതിരുന്ന ജീവിതം ലോകത്തിനു മുൻപിൽ വിലപ്പെട്ട ഭൗതിക വിജ്ഞാനം സമ്പത്ത് അധികാരം ഒന്നും സ്വന്തമായി ഇല്ലാത്തവൾ ഇതിനെയെല്ലാം പിന്നിലാക്കുന്ന ആത്മജ്ഞാന ത്തിന്റെ തേജസ്സുകൊണ്ട് നിറഞ്ഞവൾ.
വിശ്വാസവർഷ ത്തോടനുബന്ധിച്ച് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പുറപ്പെടുവിച്ച വിശ്വാസത്തിന്റെ വാതിൽ എന്ന പ്രബോധന രേഖ യിൽ ഇപ്രകാരം പറയുന്നു “ക്രൈസ്തവ വിശ്വാസം ഒരു സ്വകാര്യ കർമ്മമല്ല കർത്താവിനോടൊപ്പം നിൽക്കുവാൻ തീരുമാനിക്കാലാണ്” ഭർത്താവിനോടൊപ്പം നിൽക്കുവാൻ തീരുമാനിച്ച അൽഫോൻസാമ്മയുടെ പ്രാർത്ഥന വിരക്തിയുടെ സുവിശേഷം ആയിരുന്നു സഭാപിതാക്കന്മാരുടെ പഠനങ്ങളുടെ ചേർത്തുവച്ച ചിന്തിക്കുമ്പോൾ സന്യാസത്തിന്റെ സത്ത സ്വർഗ്ഗരാജ്യത്തെ പ്രതിയുള്ള വ്യക്തിയാണ്. ദൈവത്തിൽ നിന്ന് മനുഷ്യനെ അകറ്റിനിർത്തുന്ന എല്ലാറ്റിനും നിന്നുള്ള വിവേകപൂർവ്വമായ അകന്നിരിക്കുന്നതാണ് ഈ വിരക്തി. സുഖഭോഗങ്ങൾക്ക് വേണ്ടിയുള്ള ശരീരത്തിന്റെ ആർത്തിയും മനസ്സിന്റെ അഭിലാഷവും നിയന്ത്രി ക്കുന്നിടതാണ് വിരക്തിയുടെ തുടക്കം. അത് ദൈവിക സ്വാതന്ത്ര്യത്തിന്റെ അനുഭവമാണ്. അൽഫോൻസാമ്മയുടെ പ്രാർത്ഥനയുടെ പൊരുളുകൾ തിരയുമ്പോൾ ഈ ആത്മീയ ജ്ഞാനത്തെ അർത്ഥ തലങ്ങളിലേക്ക് നാം എത്തിച്ചേരും.
അവൾ പ്രാർത്ഥിച്ചു “സ്നേഹിക്കപ്പെടാനും വിലമതിക്കുക പെടാനുള്ള എന്റെ ആശയിൽ നിന്നും എന്നെ വിമുക്ത കാക്കണമേ”
ഉപഭോഗ സംസ്കാരത്തിനുള്ള അൽഫോൻസാമ്മയുടെ ഭാവാത്മകമായ മറുപടി സ്നേഹിക്കപ്പെടുന്നതും വിലമതിക്കുക പെടുന്നതും വ്യക്തിത്വത്തിന് പൂർണതയ്ക്ക് ആവശ്യമാണെന്ന് അറിഞ്ഞിട്ടും തന്റെ ആഗ്രഹത്തെ സുവിശേഷത്തെ പ്രതി ഉപേക്ഷിച്ചവർ അർഹമായ അതിനെ ബോധപൂർവ്വം വേണ്ടെന്നുവച്ച വിരക്തിയുടെ സുവിശേഷം.
“കീർത്തിയും ബഹുമാനവും സമ്പാദിക്കണം എന്നുള്ള ദുഷിച്ച ഉദ്യമത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ”
അപരന്റെ സൽപ്പേര് നശിപ്പിച്ചും പ്രശസ്തിക്കും ബഹുമാനത്തിനു വേണ്ടി നെട്ടോട്ടമോടുന്ന ഇന്നിന്റെ സംസ്കാരത്തിന്, നിലനിൽക്കുന്ന പ്രശസ്തിയും ബഹുമാനവും പണം കൊടുത്തോ മറ്റു മാർഗ്ഗങ്ങളിലൂടെ സ്വന്തമാക്കാൻ ആവുന്നതല്ല എന്ന് പഠിപ്പിച്ച സുവിശേഷം ആയിരുന്നു അൽഫോൻസായുടെ ജീവിതം.
“ഒരു പരമാണു വും അങ്ങേ ദിവ്യ ഹൃദയത്തിലെ സ്നേഹജ്വാല യിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമ പെടുത്തണമേ” നീർക്കുമിളകൾക്ക് തുല്യമായി കടന്നുപോകുന്ന ഈ ഭൗമിക ജീവിതത്തിലല്ല നാം ശ്രദ്ധ പതിപ്പിക്കേണ്ട എന്ന ആഹ്വാനം. ശക്തിയോ പാണ്ഡിത്യമോ അല്ല ദൈവ ദൃഷ്ടിയിൽ വിലപ്പെട്ടത് എന്ന തിരിച്ചറിവ് അപരിമേയമായ ദൈവത്തിന്റെ മഹത്വത്തെ കുറിച്ച് അത്ഭുതപ്പെടാൻ, തന്റെ നിസ്സാരതയെ കുറിച്ച് അവബോധം പുലർത്താനും അൽഫോൻസാമ്മയ്ക്ക് ഉൾപ്രേരണ യായി.
അതേ പ്രിയപ്പെട്ടവരെ അടുത്ത അറിയുന്തോറും ആദരിക്കാനും അനുകരിക്കാനും ആവേശം നൽകുന്ന അൽഫോൻസാമ്മയുടെ ജീവിതം. ശാന്തിയുടെ ചിത്രം വരയ്ക്കാൻ ഉള്ള മത്സരത്തിൽ വിശ്വപ്രസിദ്ധി പിടിച്ചുപറ്റിയ ആവിഷ്കരണം മറ്റൊന്നുമായിരുന്നില്ല. യുദ്ധഭൂമിയിലെ ഭീകരതയുടെ മധ്യേ ഒരു മരച്ചില്ലയിൽ ശാന്തമായുറങ്ങുന്ന ഒരു കൊച്ചു കുരുവി. പ്രക്ഷുബ്ധതയിലും മനസ്സിന്റെ താളം പിഴക്കാത്ത വരാണ് ദിവ്യ മനുഷ്യർ. ആത്മീയതയുടെ അർത്ഥതലങ്ങൾ ശാന്തിയുടെ തീരം വരെ വ്യാപിക്കുന്നുണ്ട്. ഉണ്മ യായവൻ ഉള്ളിൽ ഉറങ്ങുമ്പോൾ ഉലകം കീഴ്മേൽ മറിഞ്ഞാലും ഭയം വേണ്ട എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്.
കർമ്മ വഴികളിൽ വിമർശനം സ്വാഭാവികമാണ്. എന്നാൽ തുടങ്ങിയ യാത്രകളും എത്തേണ്ട വഴികളും പാതിവഴിയിൽ നമുക്ക് ഉപേക്ഷി ക്കാ തിരിക്കാം. മാർഗ്ഗ തടസ്സങ്ങൾ വരുത്തുന്ന വരും, നിരുത്സാഹപ്പെടുത്തുന്ന വരും, തടഞ്ഞുനിർത്തുന്ന വരും, തോന്നിയത് പറയുന്നവരും, അനുഗ്രഹിക്കുന്ന വരും ചോദിക്കുന്നവരും അനുഗമിക്കുന്ന വരും ഉണ്ടായേക്കാം മറക്കാത്ത ലക്ഷ്യം ചോരാത്ത തീക്ഷണത നമ്മുടെ ജീവിത പന്ഥാവിൽ ഉണ്ടാകട്ടെ.
ഗുരുവിനെ നമ്മുടെ ജീവിത സമസ്യ കളിൽ ഉത്തരമായി നമുക്ക് സ്വീകരിക്കാം ഞാൻ വിശ്വസിക്കുന്ന ക്രിസ്തുവിനെ പച്ച ജീവിതത്തിന്റെ ഇന്നുകളിൽ നീറ്റ് അനുഭവങ്ങളിൽ അപരൻ റെ നോവുകളിൽ കണ്ടുമുട്ടാൻ ആകുന്ന മിഴി വെളിച്ചം ആകണം എന്റെ പ്രാർത്ഥന. അപ്പോൾ വിരക്തിയുടെ സുവിശേഷം അനുകരിച്ച വിശുദ്ധ അൽഫോൻസാ നമുക്കും ആത്മ സ്പർശനത്തിന്റെ അനുഭവമായി മാറും.