എല്ലാ കുടുംബങ്ങളും ശരിയായ മാനവവികസനത്തിന്‍റെ പാഠശാലകളായിത്തീരാന്‍ വേണ്ടി ഓഗസ്റ്റ് മാസം പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു. പ്രാര്‍ത്ഥനയിലൂടെയും സ്നേഹത്തിലൂടെയുമാണ് കുടുംബങ്ങള്‍ ഇത്തരത്തില്‍ രൂപപ്പെടേണ്ടത് എന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. എല്ലാ മാസവും വീഡിയോ സന്ദേശത്തിലൂടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ രേഖപ്പെടുത്തുന്നത് മാര്‍പാപ്പയുടെ പതിവാണ്. മാര്‍പാപ്പയുടെ സന്ദേശം ഇപ്രകാരമാണ്:
ഭാവിയിലേക്ക് വേണ്ടി ഏതു തരം ലോകമാണ് നാം കാത്തുസൂക്ഷിച്ചിരിക്കുന്നത്.
കുടുംബങ്ങളാല്‍ നിറഞ്ഞ ഒരു ലോകത്തെ നമുക്ക് രൂപപ്പെടുത്താം.
നമുക്ക് നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കാം. കാരണം ഭാവിയിലേക്ക് വേണ്ടുന്ന ശരിയായ പാഠശാലകളും സ്വാതന്ത്ര്യത്തിന്‍റെ ഇടവും മാനവികതയുടെ കേന്ദ്രവും അവയാണ്.
ഒപ്പം തന്നെ നമ്മുടെ കുടുംബങ്ങളില്‍ വ്യക്തിപരവും കൂട്ടായ്മയിലുമുള്ള പ്രാര്‍ത്ഥനകളുടെ അവസരം നമുക്ക് കണ്ടെത്താം. അങ്ങനെ, കുടുംബങ്ങള്‍ അവയുടെ പ്രാര്‍ത്ഥനയിലും സ്നേഹത്തിലും ശരിയായ മാനവികവികസനത്തിന്‍റെ പാഠശാലകളായിത്തീരാന്‍ നമുക്ക് ആഗ്രഹിക്കുകയും ചെയ്യാം.