പ്രചോദനം പകർന്ന് പ്രചോദിനി കെ.സി.വൈ.എം വനിതാ സംഗമം

ഒണ്ടയങ്ങാടി: കാലിക യാഥാർത്ഥ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന കെസിവൈഎം പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾക്ക് തിലകക്കുറി ചാർത്തി കെ.സി.വൈ.എം മാനന്തവാടി രൂപത  വനിതാസംഗമം പ്രചോദിനി 2019  ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയ  ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉത്തരവാദിത്വ പൂർണമായ സ്ത്രീത്വത്തിന്റെ മഹനീയതയുടെ പ്രതീകമായി മാറിയ വനിതാസംഗമം വനിതാ ശാക്തീകരണത്തിന്റെ മാറ്റുകൂട്ടുന്നതാണെന്ന് ഉദ്ഘാടനം ചെയ്ത പയ്യമ്പള്ളി ഫൊറോന വികാരി  ഫാ.ജോയി പുല്ലൻകുന്നേൽ അഭിപ്രായപ്പെട്ടു. തീഷ്ണമായ ചിന്തകൾ  പേറുന്ന യൗവനത്തിലെ സ്ത്രീസമൂഹത്തിന്റെ ആരോഗ്യകരമായ വ്യക്തിത്വവികാസത്തിന് സഹായകമായ ഇടമാണ് പ്രചോദിനി വനിതാ സംഗമമെന്ന്  അധ്യക്ഷതവഹിച്ച് സംസാരിച്ച രൂപത സെക്രട്ടറി ചിപ്പി കളംമ്പാട്ട് അഭിപ്രായപ്പെട്ടു. സമകാലിക ,രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ കയ്യൊപ്പ് പതിപ്പിക്കുന്ന വനിതാരത്നങ്ങൾ സൃഷ്ടിക്കപ്പെടാൻ ഈ വനിതാസംഗമം സഹായകമാകുമെന്ന് ആമുഖ പ്രഭാഷണത്തിൽ രൂപത ആനിമേറ്റർ സിസ്റ്റർ സാലി സിഎംസി പറഞ്ഞു. രൂപതാ സിൻഡിക്കേറ്റ് അംഗം കുമാരി ടെസ്സിൻ വയലിൽ യോഗത്തിന് സ്വാഗതം ആശംസിച്ചു.പയ്യംപള്ളി മേഖല ആനിമേറ്റർ സി.റോസ്ന എസ്.സി.വി മുഖ്യ പ്രഭാഷണം നടത്തി.  രൂപത ഡയറക്ടർ ഫാദർ അഗസ്റ്റിൻ ചിറക്കത്തോട്ടം,  പ്രസിഡൻറ് എബിൻ മുട്ടപ്പള്ളി ,പയ്യമ്പള്ളി മേഖല ഡയറക്ടർ ഫാദർ സിജോ എടക്കുടിയിൽ , ഒണ്ടയങ്ങാടി വികാരി ഫാദർ ജോസ് കളപ്പുരയിൽ, കുമാരി റോഷിനി പള്ളിക്കുന്നേൽ, രൂപതാ സിൻഡിക്കേറ്റംഗം കുമാരി അലീന ജോയി പാണ്ടിയാംപറമ്പിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 400 ൽ പരം യുവതികൾ സംഗമത്തിൽ പങ്കെടുത്തു. രൂപതാ സെക്രട്ടേറിയറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ ,ഓഫീസ് സെക്രട്ടറി സി.ഡാനി SH ,യൂണിറ്റ്, മേഖല ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
സർഗാത്മക വനിതാസംഘം ചേരലുകളിൽ സംസ്കാരം ഉടലെടുക്കുമെന്നും, സജീവ മാനവിക യാഥാർത്ഥ്യങ്ങൾ  അതിലൂടെ പ്രാവർത്തികമാകുമെന്നും സെമിനാർ നയിച്ച മുൻ രൂപത വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീമതി ജാക്വിലിൻ ജേക്കബ് പറഞ്ഞു.

യൗവനത്തിലെ സകല പ്രതിസന്ധികളെയും നേരിടാൻ നവമാധ്യമ സംസ്കാരത്തിലുള്ള ക്രിയാത്മക ഇടപെടലുകൾ ആവശ്യമാണെന്നും സ്ത്രീത്വ ഊർജ്ജത്തിന്റെ സകല സാധ്യതകളും അതിനായി ഉപയോഗിക്കണമെന്നും സ്ത്രീ സുരക്ഷയ്ക്കായി നിയമം നൽകുന്ന പരിരക്ഷയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഫാ.നോബിൾ പാറക്കൽ തന്റെ ക്ലാസിൽ ബോധ്യപ്പെടുത്തി.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy