വയനാടും കോഴിക്കോടും തമ്മില്‍ ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍റോഡ് യാഥാര്ത്ഥ്യമാക്കണമെന്നാവശ്
അതേസമയം ചുരം ബദല്‍റോഡിനായി നഷ്ടമാകുന്ന 54 ഏക്കര്‍ വനഭൂമിക്ക് പകരമായി വയനാട്ടിലെ പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത് ഉള്‍പ്പെടെ അഞ്ചു പഞ്ചായത്തുകളിലായി 104 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കൊടുത്തിട്ടുണ്ട്. പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിര്‍മ്മാണം നടക്കുന്നില്ലെങ്കിലും 1990-ല്‍ ആരംഭിച്ച വടകരയിലെ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശന്പളം നല്‍കിക്കൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മ്മാണത്തില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് തടസ്സം നില്ക്കുന്നതെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ അത്തരം തടസ്സമില്ലെന്ന് വിവരാകവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്കിയതിനെത്തുടര്‍ന്നാണ് യുവജനങ്ങളുടെ പ്രതിഷേധം ആരംഭിച്ചത്.