അനേകം ജനങ്ങൾ നന്മ ചെയ്തു ജീവിക്കുവാൻ ശ്രമിക്കുമ്പോൾ തിന്മക്കു തലവേദന വരുന്നത് സ്വാഭാവികം. ‘ലോബികൾ’ അല്ലെങ്കിൽ ‘മാഫിയകൾ’ എന്ന പദങ്ങൾ കേൾക്കാൻതുടങ്ങിയിട്ട് ഏറെയൊന്നുമായിട്ടില്ല. മദ്യലോബി, മയക്കുമരുന്നു ലോബി, പെൺവാണിഭ ലോബി ,മണൽ കടത്തു ലോബി,കള്ളക്കടത്തു ലോബി,അങ്ങിനെ ഇനിയും കുറെ മാഫിയകളും, ലോബികളും തിന്മ വിതരണം ചെയ്തു് സമ്പത്തും അധികാരവും നേടി സ്വർത്ഥ സുഖലബ്ദിക്കിറങ്ങിയ കൂട്ടായ്മകളുടെ ചെയ്തികൾ,സമാധാന ജീവിത കാംഷികളിൽ ഭീഷണി ഉയർത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. അസ്വസ്ഥത ക്കപ്പുറം, നന്മ നിറഞ്ഞവരിൽ ഭയമായി മാറിയിരിക്കുന്നു, മാഫിയകളുടെ പ്രവർത്തനം. നീതിക്കുവേണ്ടി നിലവിളിക്കാൻ സാധാരണക്കാരേ പ്രേരിപ്പിക്കുന്നതു് ഈ ലോബികളുടെ മാഫിയാകളുടെ കരുത്തേറുന്ന തൂകൊണ്ടാണ്. പക്ഷേ കരച്ചിലു കേൾക്കേണ്ടവർ കേൾക്കാതെ പോവുമ്പഴാണ്, കരയുന്നവനെ കാണാതെ പോവുമ്പഴാണ്, പരാതികൾക്ക് മറുപടി പരാതി കൊടുത്തവനെ അകത്താക്കുന്ന വായടപ്പിക്കുന്ന സ്ഥിതി വരുമ്പഴാണ് അരാജകവാദം വളർന്ന് നാടു നശിക്കുക. ആരാണ് നീതി നടത്തിക്കൊടുക്കേണ്ടതെന്നതിന് ഒറ്റവാക്കിൽ പറഞ്ഞാൽ അധികാരികൾ ! ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടവും ,നിയമ സംവിധാനങ്ങളുമാണ്. പഞ്ചായത്തു മെമ്പറെമുതൽ രാജ്യത്തെ പ്രധാനമന്ത്രിയെ വരെ ജനങ്ങളാണ് വോട്ടു ചെയ്തു ജയിപ്പിക്കുന്നതു്. അവരാണ് നിയമങ്ങൾ നടപ്പിലാക്കിക്കുന്നതു്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതു് ജനപ്രതിനിധികളാണ് എന്നാൽഅവരിലുള്ള വിശ്വാസം ജനങ്ങൾക്ക് ഇല്ലാതാവുന്നതിനു കാരണം പരാതി പരിഹാര പ്രവർത്തനങ്ങളിലെ നീതി രാഹിത്യമാണന്നു കാണാം. ക്രമസമാധാന പാലകരാണ് ഒരു സമുഹത്തിലെ അനാശാസ്യ പ്രവർത്തകർക്കെതിരെ പരാതി കിട്ടിയാൽ ഏറ്റവും ആദ്യം ഇടപെടുക. ഏതൊരു കുറ്റകൃത്യം നടന്നാലും അവർ തന്നെയാണ് ആദ്യം അന്വേഷണം നടത്തുക. അവരെ നിയന്ത്രിക്കുന്നത് ഭരണ കർത്താക്കളാണു താനും.കഴിഞ്ഞ ദിവസത്തെ വാർത്തകളിൽ ഇടം പിടിച്ച ഒരു സംഭവമാണ് .നീതി നിഷേധത്തിനെതിരെയുള്ള കരച്ചിൽ കേൾക്കാതിരുന്നതിന് ശേഷമുണ്ടായതെന്തന്നറിക.പൊതുവേ കേരളത്തിൽ ആണുങ്ങളെ പെണ്ണുങ്ങൾ പരസ്യമായി തല്ലാറില്ല അഥവാ തല്ലിയാലും അത് വീഡിയോയിൽ പിടിച്ച് പരസ്യപ്പെടുത്താറില്ല. പണ്ടൊരു മന്ത്രിയെ ഭാര്യ തല്ലി മുഖമെല്ലാം മാന്തിപ്പറിച്ച് വീങ്ങി വീർത്ത മുഖം പത്രത്തിൽ കണ്ടതോർക്കുന്നു. പക്ഷേ അവിടെ പരാതികൾ രണ്ടു പേരും തമ്മിൽ പറഞ്ഞു തീർത്തതായും അറിഞ്ഞു. എന്നാലിതങ്ങിനെയല്ല സ്ത്രീളെ കുറിച്ച് മോശം പരാമർശങ്ങൾ യൂറ്റ്യൂബ്ബ് ചാനലുകളിൽ പ്രസിദ്ധീകരിച്ച് ആനന്ദിക്കുന്ന ഒരുവനെതിരെ പരാതി നല്കി ഏറെനാൾ കാത്തിരുന്നിട്ടും കരച്ചിലു കേൾക്കാതെ, മറുപടി കിട്ടാതെ വന്നപ്പോൾ മൂന്നു പെണ്ണുങ്ങൾ അയാളുടെ താമസസ്ഥലത്തു ചെന്ന് കരിയോയിലുമേലാസകലം പൂശി ‘ചെള്ളക്ക് രണ്ടു ” പൂശും “കൊടുത്ത് തിരിച്ചു പോന്നു. ഈ കാര്യത്തിലെ ശരി തെറ്റുകൾക്കപ്പുറം പരാതി പരിഹരിക്കാനുത്തരവാദപ്പെട്ടവരുടെ അനാസ്ഥയാണ് ഇവിടെ ചിന്തനീയം.എന്നാൽ മറ്റൊരു സംഭവത്തിൽ വന്ദ്യവയോധികനായൊരു ജെസ്യൂട്ട് സഭാഗ വൈദീകനെ ദേശീയ അന്വേഷണ ഏജൻസി നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം കസ്റ്റഡിയിലെടുത്തു.എന്തൊരു ജാഗ്രത . ! ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എൺപത്തിമൂന്നുകാരനായ ഫാ: സ്റ്റാൻ സ്വാമിയെന്ന ദേഹം ഇതുപോലുള്ള കേസ്സിൽ പിടിക്കപ്പെടുന്ന പ്രായം കൂടിയ ആദ്യ ആളാണത്രേ. മാവോയിസ്റ്റു പ്രവർത്തനങ്ങൾക്കായി പുരോഹിതന് പണം ലഭിച്ചിരുന്നെന്നാണ് മുഖ്യ ആരോപണം. ആദിവാസികളുടെ അവകാശങ്ങൾക്കായി മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ആയുസ്സിൻ്റെ നല്ല പങ്കു ചിലവഴിച്ച അദ്ദേഹത്തിൻ്റെ ഗോത്ര സമുഹ വളർച്ചക്കു വേണ്ടിയുള്ള കരച്ചിൽ ,പരാതികൾ നീതിപരമായി പരിഹരിച്ചുനൽകുന്നതിനു പകരം വായടപ്പിക്കുക പ്രവർത്തനംനിർത്തുക എന്നത് ഇക്കാല അധികാര മേലാളന്മാരുടെ എളുപ്പവഴിയായി സ്വീകരിച്ചിരിക്കുന്നത് ഭരണകൂടമാഫിയാ പ്രവർത്തനത്തിൻ്റെ ഭാഗമായിരിക്കുന്നു ‘മനുഷ്യ രക്ഷകനായി അവതരിച്ച യേശുവിനെപീലാത്തോസിൻ്റെ മുമ്പിൽ അന്നത്തെ മേലാളവർഗ്ഗം പിടിച്ചുകെട്ടി കൊണ്ടുചെന്നു് ആരോപിച്ചത് രാജ്യദ്രോഹക്കുറ്റമായിരുന്നു.ഇന്നത്തെ പീലാത്തോസുമാരുടെ മുമ്പിൽ ക്രിസ്തുവിൻ്റെ പ്രതിപുരുഷൻ നിൽക്കുന്നു. അതെ,നീതിക്കുവേണ്ടി കരയുന്നവരുടെ വായടപ്പിക്കണ്ട ആവശ്യം ഭരിക്കുന്നവർക്കാണന്നു് ആർക്കാണറിഞ്ഞുകൂടാത്തത് അക്ഷരാഭ്യാസവും അദ്ധ്വാനിക്കുന്നതിൻ്റെ കൂലികണക്കു പറഞ്ഞു വാങ്ങുവാനുമുള്ള പ്രാപ്തിയും അധസ്ഥിതർക്കുണ്ടാക്കിക്കൊടുത്തു കൊണ്ടിരിക്കുന്ന വൈദീകനെ വെറുതെ വിടുന്നതാണു് ദുരാരോപണക്കാർക്ക് ദൈവാനുഗ്രഹം ഉള്ള ത്പോ വാതിരിക്കാൻ നല്ലത്.ചോദ്യം ചെയ്യുന്നവനേയും അവകാശം ചോദിക്കുന്നവനേയും ഭരിക്കുന്നവർക്ക് ഇഷ്ടമില്ലാത്ത കാലമാണിത്.നമ്മുടെ സംസ്ഥാനത്തും ഒത്തിരി ഒത്തിരി അവകാശ സമരങ്ങൾ ഇന്നു നടക്കന്നു. നീതിക്കുവേണ്ടി മുറവിളി നടത്തുന്നവരെ തിരിഞ്ഞു നോക്കാതിരിക്കുന്നത് ഭരണ ,അധികാരികളുടെ അടവാണ് മടുക്കുമ്പോൾ എഴുന്നേറ്റുപൊയ്ക്കോളും. പക്ഷേ തിന്മ പരത്തിയുള്ള മാഫിയകൾക്കും ലോബികൾക്കും ആശങ്കയേറുന്ന അനുഭവങ്ങൾ കണ്ടു പഠിക്കാനും ഇന്നിൻ്റെ ചുവരെഴുത്തു ചിത്രങ്ങളിലുണ്ടു്. അധികാര കേന്ദ്രങ്ങളിൽ ആടിത്തിമിർത്തു നടന്നവർ തലകുത്തി വീഴുന്നതും ഇക്കാലത്തു കാണുന്നു. സാത്താൻ്റെ മാഫിയകളുടെ അരങ്ങു അരനിമിഷം മാത്രം. അശുദ്ധലോബികൾക്കെതിരെ വിശുദ്ധലോബികൾ വളരണം നീതി നിഷേധികൾക്കെതിരെ നമുക്കു പ്രാർത്ഥിക്കാം. അവകാശ സമരങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കുണ്ടാവുന്ന തടസ്സങ്ങളെ ഈശ്വരൻ മാറ്റിത്തരാനായി പ്രാർത്ഥിക്കാം. സർവ രാജ്യ വാസികളും സമാധാനത്തിലും ശാന്തിയിലും ജീവിക്കാൻ ജഗത് നിയന്താവു് അനുഗ്രഹിക്കട്ടെ. ദുർ പ്രവർത്തകരുടെ പീഡനങ്ങളിൽ നിന്നു് എല്ലാവരയും തമ്പുരാൻ രക്ഷിക്കട്ടെ.