ഭാരതത്തിലെ സംസ്ഥാനങ്ങളിൽ വച്ച് സമ്പൂർണ സാക്ഷരത നേടിയെന്നവകാശപ്പെടുന്നവരാണ് നമ്മൾ കേരളീയർ. അറിവുള്ളവർ, സംസ്കാരമുള്ളവർ, വൃത്തിയുള്ളവർ, പരിഷ്കാരമുള്ളവർ, പ്രതികരണ ശേഷിയുള്ളവർ എന്നൊക്കെ അഭിമാനിക്കുന്നവർ .ഇന്നത്തെ ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം സ്വന്തം കാര്യങ്ങൾ നേടാൻ കഴിവും, ബുദ്ധിയും, അറിവും, ആരോഗ്യവും ഇല്ലന്നു പറഞ്ഞുകൂടാ! കുറഞ്ഞ സ്ഥലവും കൂടുതൽ ആളുകൾ താമസിക്കുകയും ചെയ്യുന്നഇടം .ലോകത്തിലെ ഏതെങ്കിലും രാജ്യത്ത് ഒരു മലയാളിയെങ്കിലും ഇല്ലാത്തതുണ്ടോ എന്നു സംശയമാണ്.ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തീക ഉന്നതിയിൽ ജീവിക്കുന്നവരും കേരളത്തിലാണ്. പക്ഷേ ഇന്നത്തെ സൗകര്യങൾ ആർജിച്ചത് പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും അടിസ്ഥാനമിട്ടുപ്രവർത്തിച്ച ഒരു തലമുറയുടെ കൂട്ടായ്മയുടെ അനന്തരഫലമാണന്ന് ഇന്നു പലരും വിസ്മരിച്ചു പോയന്ന് ഇന്നത്തെ പല മനുഷ്യരുടേയും ജീവിത വ്യാപാരങ്ങൾശ്രദ്ധിച്ചാൽ മനസ്സിലാവും. എവിടെ ചെന്നാലും ചെല്ലുന്നിടത്തെല്ലാം അവരെ പ്രീതിപ്പെടുത്തി നിൽക്കാനും തൻ്റെ കാര്യങ്ങൾ നേടാനും മലയാളിക്കുള്ള മിടുക്ക് ലോകത്തിലെ ഏതെങ്കിലും രാജ്യവാസികൾക്കുണ്ടോ എന്നറിയില്ല. തരം പോലെ നിൽക്കാന്നുള്ള സാമർത്ഥ്യം, മാറാനുള്ള വിരുത്, കാര്യം നേടിക്കഴിഞ്ഞാൽ ചവിട്ടി പുറത്താക്കാനും അല്ലങ്കിൽ അവിടെ നിന്നു മുങ്ങാനും മലയാളിക്കുള്ളത്ര കഴിവു്
മറ്റാർക്കെങ്കിലുമുണ്ടന്ന്തെളിയിക്കപെട്ടിട്ടില്ല. കാലത്തിൻ്റെ പ്രത്യേകതയെന്നൊന്നില്ല മഞ്ഞും, മഴയും, വെയിലും, കാറ്റും, മണ്ണും പ്രകൃതി അതിൻ്റെ സ്വാഭാവികത നിലനിർത്തി പോരുന്നു.സ്വാർത്ഥതയുടെ സ്വയംപര്യാപ്തതയുടെ സ്വകാര്യങ്ങളുടെ അതിപ്രസരം മൂലമുണ്ടായ അവിശ്വസ്തതയുടെ സന്തതിയാണ് ഇന്നിൻ്റെ ജീവിത വിരസതക്കു കാരണം.കഴിഞ്ഞ കാലഘട്ടത്തിൽ അനുദിന ജീവിതത്തിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ അയൽവാസികൾ വേണമായിരുന്നു .സുഹൃദ് ബന്ധങ്ങൾ നിലനിർത്തണമായിരുന്നു.റോഡും വാഹന സൗകര്യവും ഇല്ലാത്ത ഇടങ്ങളിൽ അവശരായ രോഗികളെ അകലങ്ങളിലുള്ള ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കാൻ ചാരുകസേരകളിലും, കട്ടിലുകളിലും കിടത്തി എടുത്തു കൊണ്ടുപോകാൻ അയൽവാസികൾ വേണമായിരുന്നു. ഒരു കല്യാണമോ വിശേഷ അവസരങ്ങളോ ഉണ്ടായാൽ അയൽ വീടുകളിലെ പാത്രങ്ങളും ബെഞ്ചുകളും മേശകളും പരമ്പുകളും അലങ്കരിക്കാൻ സാരികളും അങ്ങിനെ അങ്ങിനെ ചടങ്ങിനു നാലു ദിവസം മുമ്പുതന്നെ അയൽവാസികളും സുഹൃത്തുക്കളും ആഘോഷ വീട്ടിൽ എത്തിയിരിക്കും .കുറവുകൾ പരിഹരിച്ചിരുന്നത് അവരായിരുന്നു .ഒരാൾ മരിച്ചാൽ അപ്പഴേ അയൽ വീട്ടുകാരാണ് ഓടിയെത്തുക.ശവപ്പെട്ടിക്കുവേണ്ട പലക യും അനുതാരികളും കൊണ്ടുവന്ന് പെട്ടിയുണ്ടാക്കുകയും സെമിത്തേരിയിൽ കഴിയെടുക്കുകയും ഒക്കെ അവരാണു ചെയ്യുക. ഇതൊക്കെ ചെയ്യുന്നവർ തന്നെ ചിലപ്പോൾ അടിയും അതിരൂമാന്തലും കോഴി കയറി പട്ടികയറി കയറു പൊട്ടിച്ച് പശു കയറി എന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങളുമുണ്ടാക്കിയിരുന്നു.പ്രശനങ്ങൾക്ക് അപ്പോൾ തന്നെ അയൽവാസി പ്രധാനികൾ മാദ്ധ്യസ്ഥം പറഞ്ഞു് തീർക്കുകയും രമ്യപ്പെട്ട് പോവുകയും ചെയ്തിരുന്നു.വലിയ പ്രശനമാണങ്കിൽ വികാരി അച്ചനോട് പറയുകയും അച്ചൻഇടപെട്ട് രമ്യപ്പെടുത്തു കയുമായിരു ന്നു പതിവ്.അന്നൊക്കെ ശരിയുടെ പക്ഷത്തിൻ്റെ വക്താക്കളായിരുന്നു മാദ്ധ്യസ്ഥം വഹിക്കുക.പ്രശനങ്ങളിൽ രണ്ടു പക്ഷമുണ്ടാവാറുണ്ടെങ്കിലും മത ജാതി രാഷ്ട്രീയ നിറങ്ങൾ കലർത്താറില്ലായിരുന്നു. അതിരു മാന്തലിൻ്റെ പരിഹാരം മദ്ധ്യസ്ഥർ കുറ്റി വയ്ക്കുകയാണ് ചെയ്യാറു്. അതായത് അയൽവാസികൾ അന്യോന്യം പിണങ്ങിയാലും ആരെങ്കിലും ഇടപെടുകയും രമ്യപ്പെടുത്തുകയും സാധാരണമായിരുന്നു.അന്ന്കൂലി കൊടുക്കാൻ പണമില്ലാത്തതിനാൽ മാററാൾ പണി ചെയ്തും നിലാവുള്ള രാത്രികളിൽ വെട്ടുകിളകിളച്ചും ഒരുമിച്ചുകൂടി പ്രാർത്ഥിച്ചും, പൊതുക്കാര്യങ്ങൾക്കു് ഒത്തൊരുമിച്ചുനിന്ന് ആവശ്യപ്പെട്ടും, ഒരുമിച്ചു റോഡ് വെട്ടിയും ഒക്കെ അദ്ധ്വാനിച്ചവർ ചിലർക്ക് വിളവു കൂടുതൽ കിട്ടി കൂടുതൽ വില കിട്ടി സാമ്പത്തിക ഉന്നതിയുണ്ടായപ്പോൾ ആദ്യമവർ പെൺമക്കളെ കെട്ടിച്ചു പിന്നെ വീടുവച്ചു വീടിനു മതിലും വാതിലും വച്ചു പൂട്ടിട്ടു., പിന്നെ പറമ്പിനു കമ്പിവേലി കെട്ടി.ഒപ്പം കുറഞ്ഞു പോയവനെ കണ്ടാൽ ഒളിച്ചു പോകാൻ തുടങ്ങി കണ്ടാൽ മിണ്ടാതായി അവസാനം അവനെ പരിഹസിക്കാൻ തുടങ്ങി അദ്ധ്വാനിച്ചുപണമുണ്ടാക്കിയ , ഉണ്ടായ കാലം കഴിഞ്ഞു. ശരിയുടെ പക്ഷം ദുർബ്ബലമായിരിക്കന്നു ഇക്കാലത്ത് രാഷ്ട്രീയ പക്ഷം തുടങ്ങി അത് വന്നതോടേ നാട്ടുമദ്ധ്യസ്ഥൻമാരുടെ കാലം കഴിഞ്ഞു അദ്ധ്യാനിക്കാതെങ്ങിനെപക്ഷം പിടിച്ചു പണമുണ്ടാക്കാമെന്ന അവസ്ഥയെത്തി നിഷ്പക്ഷരെന്ന കൂട്ടർ ഇരുപക്ഷത്തിൽ പണം കൂടുതലുള്ളവനു വേണ്ടി ഇല്ലാത്തവനെ കുറ്റവാളിയാക്കി ശരികൾ അവരുടേതായി അങ്ങിന്നെ ഇന്നത്തെ അവസ്ഥയിലെത്തി. എങ്ങിനെയും പണമുണ്ടാക്കുന്ന വഴിയിലെത്തി നിൽക്കുമ്പോഴാണ് ചിലരൊക്കെ നഷ്ട വസന്ത ചിന്തയിലെത്തിയത്.കാരണം രാഷ്ട്രിയ ജാഥകൾക്കു് നീളം കുറഞ്ഞു നേതാക്കളോടു ‘ ‘ വീതം ” ചോദിക്കാൻ തുടങ്ങി .രാഷ്ട്രീയ പ്രവർത്തനം ജോലിയായി മാറി .അധികാരത്തിലെത്താൻ പണച്ചിലവേറി ജനപ്രതിനിധിയായാൽ മുടക്കു മുതൽ തിരിച്ചുപിടിക്കാൻ പിരിവു പോരന്നായി വ്യക്തി ബന്ധങ്ങൾ തകർന്നു സർവ മേഖലകളിലും അഴിമതി പെരുകി. കൈക്കൂലി വാങ്ങാത്തവർ പിൻതള്ളപ്പെട്ടു.”മിണ്ടാതിരുന്നാൽ മണ്ടാതിരിക്കാം “എന്ന സ്ഥിതിയായി മിണ്ടിയാൽ കൈക്കൂലി വീരൻമാർ കൈക്കൂലി വാങ്ങാത്തവനെ എങ്ങിനേയും പുകച്ചു പുറത്തുചാടിക്കും.അകത്തുനിന്നാൽ ഭീഷണി പുറത്തായാൽ പട്ടിണി .സത്യം തൊണ്ടയിൽ തടഞ്ഞിരിക്കുന്നു, എന്നസ്ഥിതിയാണിന്ന്. സത്യസന്ധരായ ഉന്നത ഉദ്യോഗസ്ഥരെ വരെ പടിക്ക് പൂറത്തു നിർത്തുന്നതു വരെ ആയിരിക്കന്നു. വിശ്വസ്ഥതയും, സ്നേഹവും, ആത്മാർത്ഥതയും, സത്യസന്ധതയും, കൂട്ടായ്മയും തിരിച്ചുപിടിച്ചില്ലങ്കിൽ സമൂഹ ജീവിതം അരക്ഷിതാവസ്ഥയിലേക്കു വീണ് നശിക്കും എന്നറിഞ്ഞ്ചില സംഘടനകൾ, മതങ്ങൾ, ജാതികൾ, രാഷ്ട്രീയ പാർട്ടികൾ നഷ്ടപ്പെട്ട കൂട്ടായ്മ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. അയൽക്കൂട്ടങ്ങൾ, കുടുംബ സ്ത്രീ സംഘങ്ങൾ, സ്വാശ്രയ സംഘങ്ങൾ അങ്ങിനെ കൊച്ചുകൊച്ചു കൂട്ടായ്മകൾ സംഘടിപ്പിച്ചു. എന്നാൽ പല സംഘടനയുടേയും കീഴിലാരംഭിച്ച പലതും ലക്ഷ്യം കണ്ടില്ല.പണസംഭരണും വിതരണവും ആയി ചിലതൊതുങ്ങി മൈക്രോ ഫിനാൻസു് സംവിധാനത്തിൻ്റെ സദുദ്ദേശം വരെ അവിശ്വസ്തരുടെ പിടിയിൽ പെട്ടു് തകർന്ന കാഴ്ചയാണിന്ന്. ‘വേണമങ്കിൽ ചക്ക വേരിലും കായിക്കും” വേണമെന്നു വിചാരിക്കുന്ന ഒരു ശക്തി ഉണ്ടാവേണ്ടിയിരിക്കുന്നു. ഈ ജനാധിപത്യം ഏറെനാൾ ഈ സ്ഥിതിയിൽ നീളില്ല. നല്ല ഇന്നലെകൾ നല്ല നാളേക്ക് വഴിയാകണമെങ്കിൽ ഇന്നത്തെ പല സ്വാതന്ത്ര്യങ്ങൾക്കും വിലങ്ങിടേണ്ടി വരും ഭൂപരിധി വച്ച പോലെ ധന പരിധി വയ്ക്കുക, വീടിനു പരിധി വയ്ക്കുക, ചെലവിനു പരിധി വയ്ക്കുക, വരുമാന പരിധി വയ്ക്കുക ,നാക്കിനു പരിധി വയ്ക്കുക, സർവർക്കും ജോലിയും വരുമാനവും ഉറപ്പാക്കുക, ഉൽപ്പാദകനും ഉപഭോക്താവും തമ്മിൽ അകലം കുറയ്ക്കുക ,തോന്ന്യവാസി ജീവിതം വിലക്കുക, തമിഴ്നാട്ടിലെ ‘തിരുട്ടു ‘ഗ്രാമം പോലെ ‘വിശുദ്ധ” ഗ്രാമങ്ങൾ സൃഷ്ടിക്കുക’ അങ്ങിനെ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തെ തടയാതെ നമ്മുടെ നാടോ രാജ്യമോ സുഖശീതളിമയിൽ മുന്നോട്ടു പോവില്ല’ “യഹൂദസൻമാർഗ പോലീസുകാർ പിടിച്ചു കൊണ്ടുവന്ന സ്ത്രീയെ രക്ഷിച്ചതിനു ശേഷം മനുഷ്യരക്ഷകൻ യേശു അവളോടു പറഞ്ഞതിത്ര മാത്രം ‘മേലിൽ പാപം ചെയ്യരുത്” ഈ തലമുറ, ഇന്ന്ജീവിച്ചിരിക്കുന്നവരോടും ഇതേ പറയാനാവൂ. ഇങ്ങു താഴേക്കിടയിലുള്ള തെരുവുവാസിക്കും ഉന്നതവരേണ്യ മണിമേട വാസിക്കും വിശക്കുമ്പോൾ ആഹാരം കഴിക്കണം നഗ്നത മറയ്ക്കാൻ തുണി വേണം ഉറക്കം വന്നാൽ കിടക്കാനൊരിടം വേണം ദാഹിച്ചാൽ കുടിക്കാൻ വെള്ളം വേണം ശ്വസിക്കാൻ ശുദ്ധവായു വേണം.’ ഉള്ളവനും ഇല്ലാത്തവനും ഉണ്ടായതു് ഇവിടുന്നു പിരിയാൻ തന്നെയാണ്.പിന്നെ എന്തുകൊണ്ട് എളിമയിൽ ധാരാളിയാകാനാവുന്നില്ല.? ഭരണത്തിലുള്ളവർ നന്മ നിറഞ്ഞ മനുഷ്യരെ സംരക്ഷിക്കാനും അവരുടെ മിണ്ടലുകളെ കേൾക്കാനും ദൈവം അനുഗ്രഹിക്കട്ടെ. നമുക്കും സത്യസന്ധരായ മുഴുവൻ മനുഷ്യരും സംരക്ഷിക്കപ്പെടാനായി പ്രാർത്ഥിക്കാം. അവനവൻ്റെ ജോലികളിൽ ആത്മാർത്ഥതയും വിശ്വസ്തതയും പുലർത്തുന്നവർ പ്രതിബന്ധങ്ങളിൽ തട്ടി വീഴാതെ തമ്പുരാൻസംരക്ഷിക്കാനായി പ്രാർത്ഥിക്കുന്നു.
Prev Post
Next Post
- Facebook Comments
- Disqus Comments