ഇന്ത്യന്‍ ഗവണ്‍മെന്‍റ് മാര്‍പാപ്പക്ക് ഇന്ത്യയിലേക്ക് ഔദ്യോഗികക്ഷണം നല്കണമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസിന്‍റെ ചീഫ് വിപ്പ് കൊടിക്കുന്നേല്‍ സുരേഷ് ആവശ്യപ്പെട്ടു. രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ മാര്‍പാപ്പയുടെ സന്ദര്‍ശം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് മുമ്പ് ഒരു മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത് 1999 നവംബറില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിയും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലുള്ളവരുടെ സന്ദര്‍ശനങ്ങള്‍ നമ്മുടെ രാജ്യത്തിന് അനിവാര്യമായ കാലമാണ്. മാത്രവുമല്ല, ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ ക്ഷണത്തിനായി മാര്‍പാപ്പയും ആഗ്രഹിക്കുന്നുണ്ട്. കത്തോലിക്കര്‍ മാത്രമല്ല, മറ്റു ജനവിഭാഗങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്, ശ്രീ കൊടിക്കുന്നേല്‍ സുരേഷ് പറഞ്ഞു.