ചെറുപുഷ്പമിഷന്‍ ലീഗ് 2016-17 വര്‍ഷത്തെ മികച്ച രൂപതയായി മാനന്തവാടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വിവിധമേഖലകളില്‍ കാഴ്ചവച്ച വ്യത്യസ്തവും സജീവവുമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് മാനന്തവാടിയെ മികച്ച രൂപതയായി തെരഞ്ഞെടുത്തതെന്ന് ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനഘടകം അറിയിച്ചു.
ജനറല്‍ സെക്രട്ടറി ഷിനോ മോളോത്ത്, ജനറല്‍ ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട് എന്നിവരടങ്ങുന്ന സമിതി കേരളത്തിലെ ഓരോ രൂപതകളില്‍ നിന്നുമായി തിരഞ്ഞെടുത്ത ശാഖകളില്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 27 വരെ നടത്തിയ വിലയിരുത്തലില്‍ നിന്നാണ് മികച്ച രൂപതകളും മേഖലകളും ശാഖകളും തിരഞ്ഞെടുത്തത്.