സംഭവങ്ങളിൽ പലതിൽ നിന്നും പഠിക്കാനാവും മനുഷ്യബന്ധങ്ങളിൽ അകൽച്ച ഏറിയിരിക്കുന്നു. സ്വയം തിരുത്തലിൻ്റെ അവസരമായി ഈ കൊറോണക്കാലം മാറ്റിയില്ലങ്കിൽ ബൈബിളിലെ ലാസറിൻ്റെയും ധനവാൻ്റെയും ഉപമയിലെ ധനവാൻ്റെ സ്ഥിതിയായേക്കാo ‘ അബ്രാഹത്തിൻ്റെ മടിയിലിരിക്കുന്ന ലാസറിൻ്റെ വിരൽ തുമ്പിൽ നിന്നു ഒരു തുള്ളി വെള്ളം എൻ്റെ നാവിലേക്ക് ഇററിച്ചു തരണമേ ഏന്ന് നരകാഗ്നിയിൽ കിടന്നു വിലപിച്ച ധനവാൻ്റെ വിലാപമാണ് കൊറോണാക്കാലത്തെ സന്ദേശം’ വീണ്ടെടുക്കാനാവാത്ത തരത്തിൽ നന്മ നശിച്ചിട്ടില്ല നിറം മങ്ങി പോയിരിക്കുന്നു എന്നുമാത്രം എല്ലാവരിലും നന്മയുടെ സ്നേഹത്തിൻ്റെ സത്യത്തിൻ്റെ കരുണയുടെ ത്യാഗത്തിൻ്റെ ക്ഷമയുടെ നീതിയുടെ നിസ്വാർത്ത ത യു ടെ ജീവനുണ്ടു്. ഒന്ന് തട്ടിയുണർത്തണ്ട കാര്യമേ ഉള്ളു അപ്പോൾ കൊറോണാ ഭയത്തിൽ നിന്ന് മുക്തരാകാം. മറ്റു രോഗങ്ങളേപ്പോലെ ഇതും മനുഷ്യൻ്റെ പിടിയിലാകം. സ്വയം ചിന്തിക്കാനും പരിശോദിക്കാനും തിരുത്താനും തയ്യാറാകാൻ ഇനിയും ജീവിതം ബാക്കി;യുണ്ടന്നറിയുകയാണ് ഏറ്റവും വലിയ അറിവു്: ഇന്നിൻ്റെ ദൗത്യം ആരാൻ്റെ ആവശ്യങ്ങൾക്കു് തൻ്റെആവശ്യങ്ങൾ പോലെ തന്നെ പരിഗണിക്കുയും അവൻ്റെ ആവശ്യം നിറവേറ്റികൊടുക്കാനായി പ്രവർത്തിക്കാൻ ശ്രമിക്കുകയുംനേരും നെറിവും വാക്കു പാലിക്കുകയും സ്വന്തജീവിതത്തിൽ സ്വന്തമാക്കാൻ കഴിഞ്ഞാൽ മരണം ആനന്ദകരമാവും ചുണ്ടിൽ ഒരു പുഞ്ചിരിയെങ്കിലും അവശേഷിപ്പിച്ചാൽ അപരൻ്റെ ഉള്ളിൽ നാം ജീവിച്ചിരിക്കും നിത്യാനന്ദത്തിലേക്ക് പ്രവേശിക്കും