മാനന്തവാടി രൂപതയില്‍ ഈ വര്‍ഷത്തെ ലോഗോസ് ക്വിസ്സിന് 16200 പേര് രജിസ്റ്റര്‍ ചെയ്തു. മത്സരത്തിന്റെ റിസല്‍ട്ട് രൂപതാ ബുള്ളറ്റനില്‍ ലഭ്യമാണെന്ന് ബൈബിള്‍ അപ്പസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ വാഴപ്പള്ളി അറിയിച്ചു.
ഈ വര്‍ഷത്തെ ലോഗോസ് ക്വിസ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്ത 3 ഇടവകകള്‍
1. ചുങ്കക്കുന്ന് (605)
2. കൊട്ടിയൂര്‍ (539)
3. കയ്യൂന്നി (511)
ഇതിന് നേതൃത്വം നല്കിയ ബഹു. വികാരിയച്ചന്മാര്ക്കും കൊച്ചച്ചന്മാര്ക്കും മതാധ്യാപകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഈ വര്‍ഷത്തെ ലോഗോസ് ക്വിസ്സ് വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. ഇവരെ ഒരുക്കിയ മാതാപിതാക്കളെയും വികാരിയച്ചന്മാരെയും സിസ്റ്റേഴ്സിനെയും മതാധ്യാപകരെയും നന്ദിയോടെ ഓര്‍ക്കുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 16-ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ചേരുന്ന മാതൃവേദി ജനറല്‍ബോഡി യോഗത്തില്‍ വച്ച് നിര്‍വ്വഹിക്കുന്നതാണ്.
രൂപതാതലത്തില്‍ 1-ഉം, 2-ഉം, 3-ഉം സ്ഥാനങ്ങള്‍ നേടിയ വര്‍ക്കുള്ള എഴുത്തുപരീക്ഷ നവംബര്‍ 12-ന് കോഴിക്കോട് പ്രോവിഡന്‍സ് സ്കൂളില്‍ വച്ച് ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെയായിരിക്കും. ഫാമിലി ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടിയ കുടുംബത്തിനുള്ള സംസ്ഥാനതല എഴുത്തു പരീക്ഷ ജ.ഛ.ഇ യില്‍വച്ച് നവംബര്‍ 25-ാം തീയതി ശനിയാഴ്ച്ച രാവിലെ 9.30-ന് ആയിരിക്കും