രക്തസാക്ഷിത്വം വിശ്വാസ ചരിത്രത്തിലെ കണ്ണീർ ഓർമ്മയും ധീരമായ പ്രഖ്യാപനങ്ങളാണ്.കുരിശിലെ തിരുരക്തത്തോട് ചേർന്ന് ലക്ഷക്കണക്കിന് വിശ്വാസികളുടെ ജീവ ത്യാഗത്തിന്റെ ഫലം കൂടിയാണ് സഭയുടെ അനുദിനവളർച്ച. ആദിമ കാലത്തും ക്രിസ്തുവിനു ശേഷവും വിവിധ കാലങ്ങളിൽ ക്രിസ്തീയ വിശ്വാസത്തിൽ പേരിലും വംശീയ അക്രമങ്ങളിലും അനേകം ക്രൈസ്തവർക്ക് ജീവൻ ബലി കഴിക്കേണ്ടി വന്നു. പത്രോസിന്റെ തലകീഴായി ഉള്ള കുരിശുമരണവും
ശിഷ്യഗണത്തിന്റെ പ്രേക്ഷിത രക്തസാക്ഷിത്വ ങ്ങളും റോമൻ കൊളോസിയത്തിലുയർന്ന വിശ്വാസത്തിന്റെ നിലവിളികളും സഭാചരിത്രത്തിലെ നിണമാർന്ന ഏടുകളാണ്. ഐ.എസ് ഭീകരരുടെ തേർവാഴ്ച്ചയിൽ ജീവൻ നഷ്ടപ്പെട്ട ആയിരങ്ങളും 21 കോപ്റ്റിക്ക് ക്രൈസ്തവരെ രക്തസാക്ഷികളായി ഉയർത്തിയ ദിവസവും വർത്തമാന കാലത്തെ വിശ്വാസവഴിയിലെ നെടുവീർപ്പും രക്തസാക്ഷിത്വവുമാണ്.1995 ഇൻഡോറിൽ ഉദയ നഗറിൽ ഓടുന്ന ബസ്സിൽ രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ റാണി മരിയ വിശുദ്ധയായത് നമ്മുടെ വിശുദ്ധ ചരിത്രമാണ്. ഗ്രഹാം സ്റ്റെയിൻസും, കാണ്ഡമാലിലെ രക്തസാക്ഷികളും ഉൾപ്പെടെ ഇന്ത്യൻ മണ്ണിൽ ജീവത്യാഗം ചെയ്തവരൊക്കെയാണ് നമ്മുടെ വിശ്വാസ ജീവിതത്തെ ശക്തിയുക്തം നയിക്കുന്നത്. പീഡനങ്ങളുടെ വറചട്ടിയിൽ അല്പംപോലും പതറാതെ വിശ്വാസത്തെ മുറുകെ പിടിച്ച ചരിത്രമാണ് സഭയുടേത്. സിംഹക്കുഴിയിൽ ദൈവ സ്തുതികൾ അർപ്പിച്ച ദാനിയേലിന്റെ പിന്മുറക്കാർ ഒരായുധവും ഭീഷണിയും കണ്ട് ഭയപ്പെടുന്നവരല്ല. സഭയുടെ വിശുദ്ധ ഗണത്തിൽ ഇടം കണ്ടെത്തിയ അനേകം വിശുദ്ധ ആത്മാക്കൾ രക്തസാക്ഷിത്വം ചൂടിയാണ് വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറിയത്.
സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അത് കണ്ടെത്തുമെന്ന വിശ്വാസപ്രഖ്യാപനം തന്നെയാണ് ആബേൽ മുതലിങ്ങോട്ട് രക്തം ചിന്തിയ മുഴുവൻ വിശ്വാസികളുടെയും ധീര രക്തസാക്ഷിത്വത്തിന്റെ അടിത്തറ…
Prev Post
Next Post
- Facebook Comments
- Disqus Comments