കൂട്ടായ്മയുടെ വിജയം

മാനന്തവാടി രൂപതയിലെ വാളേരി സെന്റ് അൽഫോൻസാ ദേവാലയത്തിന് പുതിയ വൈദിക മന്ദിരം. 2020 ജൂൺ 27 ന് വികാരി ഫാ. ചാക്കോ വാഴക്കാലയിൽ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. 2019 നവംബർ 12 ന് മാനന്തവാടി രൂപതാ മുൻ വികാരി ജനറാൾ ഫാ. അബ്രഹാം നെല്ലിക്കൽ തറക്കല്ലിട്ടു. ഇടവകയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ ചെറിയ കാലം കൊണ്ട് തന്നെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത് .

ശ്രീ പ്രമോദ് ആന്റെണിയാണ് നിർമ്മാണ രൂപരേഖ തയ്യാറാക്കിയത്. കേവലം 90 ഇടവകക്കാർ മാത്രമുള്ള വാകേരി ഇടവകക്കാരുടെ കൂട്ടായ്മയും പരിശ്രമവും സഹകരണവും കൊണ്ടാണ് ഇത്രയും വേഗത്തിൽ പണികൾ  പൂർത്തിയാക്കാൻ കഴിഞ്ഞത്. വാഴ കൃഷി ചെയ്തു കിട്ടിയ ആദായവും ഇടവകക്കാരുടെ സാമ്പത്തിക സഹകരണവും ഇതിന് സഹായകരമായി. നേതൃത്വം നൽകിയ വികാരി ഫാ. ചാക്കോ വാഴക്കാലയ്ക്കും ഇടവകാംഗങ്ങൾക്കും മാനന്തവാടി രൂപതാ കുടുംബത്തിന്റെ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും .

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy